ഒരു ഓഹരിയില്‍ അന്തര്‍ലീനമായിരിക്കുന്ന ബുളളിഷ് ട്രെന്‍ഡിന്റെ സാധൂകരണമാണ് വീണ്ടും ഉയര്‍ന്ന നിലവാരത്തിലേക്ക് അതു സമീപിക്കുമ്പോള്‍ സൂചിപ്പിക്കുന്നത്. കമ്പനിയുമായി ബന്ധപ്പെട്ട പ്രതികൂല വാര്‍ത്തകള്‍ ഇല്ലാതെയിരിക്കുകയും വിപണി വമ്പന്‍ തകര്‍ച്ച നേരിടാത്ത സാഹചര്യത്തിലുമാണ് ഉയര്‍ന്ന നിലവാരത്തിലേക്ക് വീണ്ടും ഓഹരിയെത്തുന്നതെങ്കില് പുതിയ ഉയരം കുറിക്കാനും തുടര്‍ മുന്നേറ്റത്തിനുള്ള സാധ്യതയും ശക്തമായിരിക്കും. ഇത്തരത്തില്‍ 5 വര്‍ഷക്കാലയളവിലെ ഉയര്‍ന്ന നിലവാരം മറികടന്ന 5 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
ആക്സിസ്കേഡ്സ് ടെക്നോളജീസ്
എന്‍ജിനീയറിങ് സേവന മേഖലയില്‍ സാങ്കേതികവിദ്യാ സഹായങ്ങളൊരുക്കുന്ന ഐടി കമ്പനിയാണ് ആക്സിസ്കേഡ്സ് ടെക്നോളജീസ്. വ്യോമയാനം, പ്രതിരോധം, വാഹനനിര്‍മാണം, വന്‍കിട എന്‍ജിനീയറിങ്, ടെക്നോളജി മേഖലകളിലെ കമ്പനികള്‍ക്കു വേണ്ട ഡിജിറ്റല്‍ സേവനങ്ങളിലാണ് ഈ സ്മോള്‍ കാപ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്.
അതേസമയം ഈവര്‍ഷം ഇതുവരെയായി 200 ശതമാനത്തോളം നേട്ടമാണ് ആക്സിസ്കേഡ്സ് ടെക്നോളജീസ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ ഈ ഓഹരിയുടെ ഉയര്‍ന്ന വില 285 രൂപയായിരുന്നു. കഴിഞ്ഞ ദിവസം ആക്സിസ്കേഡ്സ് ടെക്നോളജീസ് (BSE: 532395, NSE : AXISCADES) ഓഹരിയുടെ ക്ലോസിങ് 290 രൂപയിലായിരുന്നു.
അര്മാന് ഫൈനാന്‍ഷ്യല്‍
ആര്‍ബിഐ അംഗീകൃത ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ മുന്‍നിര വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്മോള്‍ കാപ് കമ്പനിയാണ് അര്മാന് ഫൈനാന്‍ഷ്യല്‍ സര്‍വീസസ്. ഗ്രാമങ്ങളിലേയും അര്ധനഗരങ്ങളിലേയും അസംഘടിത വിഭാഗത്തിലുള്ളവര്‍ക്ക് വാഹന സംബന്ധിയും ചെറുകിട തൊഴില്‍ വായ്പകളും നല്കുന്നതിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്.
അതേസമയം 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ 80 ശതമാനത്തോളം നേട്ടമാണ് അര്മാന് ഫൈനാന്‍ഷ്യല്‍ ഓഹരി നേടിയത്. കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ ഈ ഓഹരിയുടെ ഉയര്‍ന്ന വില 1,529 രൂപയായിരുന്നു. കഴിഞ്ഞ ദിവസം അര്മാന് ഫൈനാന്‍ഷ്യല്‍ (BSE: 531179, NSE : ARMANFIN) ഓഹരികള്‍ 1,566 രൂപയിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.
യൂണികെം ലാബ്സ്
മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് ഫാര്‍മ കമ്പനിയാണ് യൂണികെം ലാബോറട്ടീസ്. വിവിധ മരുന്നുകളുടെ നിര്‍മാണവും രാസസംയുക്തങ്ങളുമാണ് കമ്പനി പ്രധാനമായും ഉത്പാദിപ്പിക്കുന്നത്.
അതേസമയം ഈവര്‍ഷം ഇതുവരെയായി 84 ശതമാനം നേട്ടമാണ് യൂണികെം ലാബ്സ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്. കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ ഈ ഓഹരിയുടെ ഉയര്‍ന്ന വില 446.50 രൂപയായിരുന്നു. കഴിഞ്ഞ ദിവസം യൂണികെം ലാബ്സ് (BSE: 506690, NSE : UNICHEMLAB) ഓഹരികള്‍ 461 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഫെഡറല്‍ ബാങ്ക്
കേരളത്തിലെ ആലുവ ആസ്ഥാനമാക്കി സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമാണ് ഫെഡറല്‍ ബാങ്ക്. മലയാളി പ്രവാസികളുടെ സ്ഥിര നിക്ഷേപത്തില്‍ ഭൂരിഭാഗവും കൈയടക്കാന്‍ ഈ മിഡ് കാപ് ബാങ്കിന് സാധിച്ചിട്ടുണ്ട്.
അതേസമയം 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ 65 ശതമാനം നേട്ടമാണ് ഫെഡറല്‍ ബാങ്ക് ഓഹരികള്‍ സമ്മാനിച്ചത്. കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ ഈ ഓഹരിയുടെ ഉയര്‍ന്ന വില 136 രൂപ നിലവാരത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഫെഡറല്‍ ബാങ്ക് (BSE: 500469, NSE : FEDERALBNK) ഓഹരികള്‍ 137.25 രൂപയിലാണ് ക്ലോസ് ചെയ്തത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബന്ധൻ ബാങ്ക് എഫ്ഡി: നിക്ഷേപകർക്ക് വമ്പൻ നേട്ടം, പലിശ നിരക്ക് കുത്തനെ ഉയർത്തി!

മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് ആശ്വാസം; സെബിയുടെ പുതിയ നിയമം നിങ്ങളുടെ പണം സുരക്ഷിതമാക്കുന്നത് എങ്ങനെ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ബെംഗളൂരു ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ആശ്വാസം; മാലിന്യ സംസ്കരണ നിരക്ക് ഇനി കിലോയ്ക്ക് 8 രൂപ മാത്രം!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; വോളിയം വർധനവ് നൽകുന്ന സൂചനയെന്ത്?

ബിഎംടിസി ബസിൽ ഇനി ആരും ഇറങ്ങേണ്ട; യാത്രക്കാർക്ക് ആശ്വാസമായി പുതിയ കർശന നിർദ്ദേശം!

ദുബായിൽ സ്വർണ്ണവില കുറഞ്ഞു: ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ലാഭം എത്ര?

ദുബായിൽ സ്വർണ്ണവില കുറവോ? ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് ലഭിക്കുന്ന ലാഭം എത്ര?

ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ഇന്ത്യൻ ഓട്ടോ ഓഹരികളിൽ വൻ ഇടിവിന് സാധ്യതയോ?

ബംഗളൂരുവിന്റെ രണ്ടാം വിമാനത്താവളം ഹാരോഹള്ളിയിലേക്ക്? സാധ്യതകൾ ഇങ്ങനെ, അറിയേണ്ടതെല്ലാം



Click it and Unblock the Notifications