ദീര്‍ഘകാലയളവിലെ ഇടവേളകളില്‍ മിക്ക കമ്പനികളും നിക്ഷേപകര്‍ക്ക് ബോണസും ഡിവിഡന്റുമൊക്കെ നല്‍കിയിട്ടുണ്ടെന്ന് കാണാം. അതിനാല്‍ ഓഹരിയെ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുമ്പോള്‍ ഭാവി ബിസിനസ് സാധ്യതയും മറ്റ് അടിസ്ഥാനപരമായ ഘടകങ്ങളും വിലയിരുത്തുന്നതിനോടൊപ്പം കമ്പനിയുടെ ബോണസ് ഓഹരി/ ലാഭവിഹിതം നല്കുന്ന ചരിത്രം കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും.
ഇത്തരത്തില്‍ മൂന്ന് തവണ ബോണസ് ഓഹരി നല്‍കിയതിലൂടെ നിക്ഷേപകരെ കോടീശ്വരന്മാരാക്കിയ ഒരു മള്‍ട്ടിബാഗര്‍ ഓഹരിയുടെ വിശദാംശങ്ങളാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
റിലാക്സോ ഫൂട്ട്വെയേര്സ്
രാജ്യത്തെ ഏറ്റവും വലിയ പാദരക്ഷാ നിര്‍മാണ കമ്പനിയാണ് റിലാക്സോ ഫൂട്ട് വയേര്‍സ് ലിമിറ്റഡ്. 1984-ലാണ് ആരംഭം. ഇന്ന് രാജ്യത്തെ ഏറ്റവും വിപണിമൂല്യമുള്ള 500 കമ്പനികളൊന്നായി വളര്‍ന്നു. സാധാ വള്ളിച്ചെരിപ്പ് നിര്‍മിച്ചു കൊണ്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് എല്ലാ വിഭാഗം പാദരക്ഷകളും നിര്‍മിക്കുന്ന രീതിയിലേക്ക് വൈവിധ്യവത്കരിച്ചു. ലെതര്‍ ഇതര പാദരക്ഷകളിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്.
റിലാക്സോ, സ്പാര്‍ക്സ്, ഫ്ലൈറ്റ്, ബഹാമസ് എന്നിവ ജനപ്രീതിയാര്‍ജിച്ച കമ്പനിയുടെ ബ്രാന്‍ഡ് ഉത്പന്നങ്ങളാണ്. 350-ലധികം റീട്ടെയില്‍ ഷോപ്പുകളിലൂടെ നേരിട്ടും ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ മുഖേന ശക്തമായ വിപണന ശൃംഖലയുണ്ട്.
ഓഹരി വിശദാംശം
റിലാക്സോ ഫൂട്ട്വെയര് കമ്പനിയുടെ ആകെ ഓഹരികളില്‍ 70.78 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 3.15 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 7.06 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 19 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.24 ശതമാനമാണ്.
റിലാക്സോ ഫൂട്ട്വെയറിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 70.61 രൂപ നിരക്കിലും പിഇ അനുപാതം 106 മടങ്ങിലുമാണുള്ളത്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 25,470 കോടിയാണ്.
ഓഹരി വില ചരിത്രം
ദീര്‍ഘകാല നിക്ഷേപകര്‍ക്ക് കൈനിറയെ നേട്ടം സമ്മാനിച്ച മള്‍ട്ടിബാഗര്‍ ഓഹരിയാണ് റിലാക്സോ ഫൂട്ട്വെയര്. വ്യാഴാഴ്ച രാവിലെ 1,021 രൂപയിലാണ് ഈ മിഡ് കാപ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 1,447 രൂപയും താഴ്ന്ന വില 925 രൂപയുമാണ്.
അതായത് ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരത്തിന് 10 ശതമാനം മുകളിലായും ഇതേ കാലയളവിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 30 ശതമാനത്തോളം താഴെയുമാണ് റിലോക്സോ ഫൂട്ട്വെയര് ഓഹരികള്‍ ഇപ്പോഴുള്ളതെന്ന് സാരം.
അതേസമയം 1999 നവംബര്‍ 12-ന് റിലാക്സോ ഫൂട്ട്വെയര് ഓഹരിയുടെ വില കേവലം 1.46 രൂപയായിരുന്നു. അവിടെ നിന്നും ക്രമാനുഗതമായി വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറിയ ഓഹരികള്‍, കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വിലയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ 69,855 ശതമാനം നേട്ടം സമ്മാനിച്ചുവെന്ന് കാണാം.
അതേസമയം 3 തവണ നല്കിയ ബോണസ് ഓഹരികള്‍ കൂടി കണക്കിലെടുത്താല്‍ റിലോക്സോ ഫൂട്ട്വെയര്സ് ഓഹരിയില്‍ നിന്നുള്ള നിക്ഷേപകരുടെ യഥാര്‍ത്ഥ നേട്ടം പതിന്മടങ്ങായി ഉയരും.
ബോണസ് ഓഹരി ചരിത്രം
ബിഎസ്ഇയില്‍ നിന്നും റിലാക്സോ ഫൂട്ട്വെയറിന്റെ (BSE: 530517, NSE : RELAXO) ലഭ്യമായ രേഖകള്‍ പ്രകാരം 2000 ഡിസംബറില്‍ 1:1 അനുപാതത്തില്‍ ബോണസ് ഓഹരി കൈമാറിയിട്ടുണ്ട്. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും വീതം അധികമായി ഒരു ഓഹരി കൂടി ലഭിച്ചുവെന്ന് സാരം. പിന്നാലെ 2015 ജൂലൈ 1-നും 2019 ജൂണ്‍ 26-നും രണ്ടു തവണ കൂടി 1:1 അനുപാതത്തില്‍ റിലാക്സോ ഫൂട്ട്വെയര്സ് നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി നല്‍കിയിട്ടുണ്ട്.
നിക്ഷേപ മൂല്യം
1999 നവംബര്‍ 12-ന് രേഖപ്പെടുത്തിയ വിപണി വില 1.46 രൂപ അടിസ്ഥാനമാക്കിയാല്‍ അന്ന് 1 ലക്ഷം രൂപ മുതല്‍മുടക്കുന്ന നിക്ഷേപകന് റിലാക്സോ ഫൂട്ട്വെയര്സിന്റെ 68,493 ഓഹരികള്‍ ലഭിക്കുമായിരുന്നു. ഇതിനോടൊപ്പം 2000, 2015, 2019 വര്‍ഷങ്ങളില്‍ 1:1 അനുപാതത്തില്‍ ലഭിച്ച ബോണസ് ഓഹരികള്‍ കൂടി കണക്കിലെടുത്താല്‍ നിലവില്‍ കൈവശമുള്ള ഓഹരികളുടെ എണ്ണം 5,47,944 ആയി ഉയരും.
ഇത്രയും ഓഹരിയുടെ നിലവിലെ വിപണി മൂല്യം 55.96 കോടിയാണ്. അതയാത് 1999-ല്‍ റിലാക്സോ ഫൂട്ട്വെയര്സ് ഓഹരിയില്‍ നിക്ഷേപിച്ച 1 ലക്ഷം രൂപയുടെ ഇന്നത്തെ മൂല്യം 56 കോടിയാണെന്ന് ചുരുക്കം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications