തീരെ വിലക്കുറവിലുള്ള ഓഹരികളെയാണ് പെന്നി ഓഹരികള്‍ എന്ന് വിശേഷിപ്പിക്കുന്നത്. സമീപകാലത്തായി ഇത്തരം ഓഹരികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. തുടക്കക്കാരന് മുതല്‍ തഴക്കംവന്ന ട്രേഡര്‍മാര്‍ പോലും പെന്നി സ്റ്റോക്കുകള്‍ക്ക് പിന്നാലെയുണ്ട്. ഭാവിയിലെ വമ്പന്‍ ആദായം സ്വപ്നം കണ്ടാണ് മിക്കവരും ഇത്തരം ഓഹരികളെ അന്വേഷിക്കുന്നത്. ചിലര്‍ പോര്‍ട്ട്ഫോളിയോയുടെ വൈവിധ്യവത്കരണത്തിനും വേണ്ടിയും തെരഞ്ഞെടുക്കാറുണ്ട്.
ഇത്തരത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 650 ശതമാനം നേട്ടം നല്കിയ പെന്നി ഓഹരിയാണ് മിഷ്ടാന്‍ ഫൂഡ്സ്. 2018-ല്‍ ഈ ഓഹരിയുടെ വില 1.50 രൂപയായിരുന്നു. ഇന്നത്തെ വ്യാപാരത്തിനൊടുവില്‍ 11.08 രൂപയിലാണ് മിഷ്ടാന്‍ ഫൂഡ്സ് ഓഹരി ക്ലോസ് ചെയ്തത്. അതായത് നാലു വര്‍ഷം മുമ്പ് 1 ലക്ഷം രൂപയ്ക്ക് ഈ ഓഹരി വാങ്ങിയിരുന്നേല്‍ ഇന്നതിന്റെ മൂല്യം 7.33 ലക്ഷമായി വളരുമായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മിഷ്ടാന്‍ ഫൂഡ്സ് ഓഹരിയില്‍ 32 ശതമാനം വര്‍ധനയും രേഖപ്പെടുത്തി.
മിഷ്ടാന്‍ ഫൂഡ്സ്
ബ്രാന്‍ഡസ് ബസ്മതി അരി, പരിപ്പ്, ഗോതമ്പ് ഉള്‍പ്പെടെ വിവിധ കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനത്തിലും വിപണനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് മിഷ്ടാന്‍ ഫൂഡ്സ്. 1981-ല്‍ എച്ച്ഐസിഎസ് എന്ന പേരില്‍ സിമന്റ് കമ്പനിയായിട്ടാണ് തുടക്കം. എന്നാല്‍ 2015-ഓടെ ചില പ്രമോട്ടര്‍മാര്‍ മാനേജ്മെന്റ് നിയന്ത്രണം ഏറ്റെടുക്കുകയും മിഷ്ടാന്‍ ഫൂഡ്സ് ലിമിറ്റഡ് (BSE : 539594) എന്ന് പുനര്‍നാമകരണം ചെയ്യുകയുമായിരുന്നു. നിലവില്‍ ബ്രാന്‍ഡസ് ബസ്മതി അരിയുടെ വിപണനത്തിലാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്.
മിഷ്ടാന്‍ ഫൂഡ്സിന്റെ നിലവിലെ വിപണി മൂല്യം 554 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 1.01 രൂപ നിരക്കിലും പിഇ അനുപാതം 28.6 മടങ്ങിലുമാണുള്ളത്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 19.55 രൂപയും താഴ്ന്ന വില 7.80 രൂപയുമാണ്. മിഷ്ടാന്‍ ഫൂഡ്സിന്റെ ഓഹരിയിന്മേലുള്ള ആദായം 36.5 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 38.3 ശതമാനം നിരക്കിലുമാണ്. ഇത് രണ്ടും ആരോഗ്യകരമായ നിലവാരത്തിലാണുള്ളത്.
മിഷ്ടാന്‍ ഫൂഡ്സിന്റെ ആകെ ഓഹരികളില്‍ 49.28 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ബാക്കി 50.71 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകര്‍ കരസ്ഥമാക്കിയിട്ടുണ്ട്.
സാമ്പത്തികം
ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ മിഷ്ടാന്‍ ഫൂഡ്സ് നേടിയ വരുമാനം 158 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 119 ശതമാനം വര്‍ധനയാണിത്. ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദായം 11 കോടിയിലേക്ക് വര്‍ധിച്ചു. ഇത് കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 216 ശതമാനം ഉയര്‍ച്ചയാണ്. അതേസമയം പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ മിഷ്ടാന്‍ ഫൂഡ്സിനെ വിലയിരുത്തിയാല്‍ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 6) നിലവാരത്തിലാണുള്ളത്.
കഴിഞ്ഞ 3 വര്‍ഷത്തിനിടെ വരുമാനത്തില്‍ 1 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 30.4 ശതമാനവും അറ്റാദായത്തില്‍ 38.3 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി.
ശ്രദ്ധിക്കുക
പെന്നി ഓഹരികളുടെ വിപണി മൂല്യവും, ഓഹരി ഉടമകളുടെ എണ്ണവും പൊതുവേ കുറവായിരിക്കും. അപ്രതീക്ഷിതമായ ഊഹാപോഹങ്ങളും തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഒക്കെ കമ്പനികളുടെ ഓഹരി വിലയില്‍ വളരെ വേഗത്തില്‍ പ്രതിഫലിച്ചേക്കും. അതിനാല്‍ ഞൊടിയിടയില്‍ പെന്നി സ്റ്റോക്കുകളുടെ വിലയും ഉയരുകയും താഴുകയും ചെയ്യാറുണ്ട്. എന്നാല്‍ അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി ഓഹരികള്‍ക്ക് കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ച നല്കാന് സാധിക്കാം. അല്ലാത്തവ നഷ്ടത്തിലും കലാശിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications