ഞൊടിയിടയില്‍ ഒരു നിക്ഷേപകനെ പണക്കാരനും പാപ്പരാക്കാനും കഴിവുള്ള ഓഹരി വിഭാഗമാണ് പെന്നി സ്റ്റോക്കുകള്‍. ഒരേസമയം വമ്പന്‍ ലാഭ സാധ്യതയും നഷ്ട സാധ്യതകളും ഒളിഞ്ഞിരിക്കുന്നയിടം. എന്നാല്‍ അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി ഓഹരികള്‍ കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ചയും നല്‍കും. അല്ലാത്തവ നഷ്ടത്തിലും കലാശിക്കാം. എന്തായാലും അടുത്തിടെ വിദേശ നിക്ഷേപകര്‍ പിന്നാലെ കൂടിയിട്ടുള്ള ഒരു മള്‍ട്ടിബാഗര്‍ പെന്നി ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
വികാസ് ലൈഫ്കെയര്‍
പ്രധാനമായും പിവിസി/ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മാണത്തിലും വ്യാപാരത്തിലുമാണ് വികാസ് ലൈഫ്കെയര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനോടൊപ്പം വിവിധ കെമിക്കല്‍ പദാര്‍ത്ഥങ്ങളുടേയും പോളിമറുകളുടേയും റെസിന്റേയും വ്യാപാരമുണ്ട്. നിലവില്‍ വികാസ് ലൈഫ്കെയറിന്റെ (BSE: 542655, NSE: VIKASLIFE) വിപണി മൂല്യം 656 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 1.17 രൂപ നിരക്കിലാണും ഓഹരിയുടെ പിഇ അനുപാതം 23.26 നിലവാരത്തിലുമാണ്.
വിദേശ നിക്ഷേപം
മൂന്ന് വന്‍കിട നിക്ഷേപകരാണ് വികാസ് ലൈഫ്കെയറില്‍ കഴിഞ്ഞയാഴ്ച ഓഹരി പങ്കാളിത്തം നേടിയത്. കമ്പനി നടത്തിയ വിഭവ സമാഹരണത്തിന്റെ ഭഗമായാണ് ഓഹരി കൈമാറിയത്. ഇതിലൂടെ 50 കോടി രൂപയാണ് കമ്പനി നേടിയത്. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരായ നോമൂറ സിങ്കപ്പൂര്‍ ലിമിറ്റഡ്, ഫോര്‍ബ്സ് ഇഎംഎഫ്, എജി ഡൈനാമിക് ഫണ്ട്സ് ലിമിറ്റഡ് തുടങ്ങിയവര്‍ക്കായി 12,50,00,000 ഓഹരികളാണ് വിതരണം ചെയ്തത്. 1 രൂപ മുഖവിലയോടൊപ്പം 3 രൂപ പ്രീമിയവും ഉള്‍പ്പെടെ 4 രൂപ നിരക്കിലാണ് ഓഹരി കൈമാറ്റം.
ആകെ അനുവദിച്ച ഓഹരികളുടെ 43.20 ശതമാനവും സ്വന്തമാക്കിയത് ഫോര്‍ബ്സ് ഇഎംഎഫ് ആണ്. ഇവര്‍ക്ക് ആകെ 5,40,00,000 ഓഹരികള്‍ ലഭിച്ചു. അതുപോലെ മറ്റ് വിദേശ നിക്ഷേപകരായ നോമൂറ സിങ്കപ്പൂര്‍ ലിമിറ്റഡിന് 4,40,00,000 ഓഹരികളും (35.20 ശതമാനം) എജി ഡൈനാമിക് ഫണ്ട്സിന് 2,70,00,000 ഓഹരികളും (21.60 ശതമാനം) എഫ്പിഐ വിഭാഗത്തില്‍ അനുവദിച്ചിട്ടുണ്ട്. നിലവില്‍ വികാസ് ലൈഫ്കെയറിന്റെ ആകെ ഓഹരികളില്‍ 14.81 ശതമാനമാണ് പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ളത്. 85.15 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്.
സാമ്പത്തികം
ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ വികാസ് ലൈഫ്കെയറിന്റെ സംയോജിത വരുമാനം 102.59 കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 241.33 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 30.06 കോടിയുമാണ്. മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 680.51 ശതമാനം ഉയര്‍ച്ചയാണിത്. ഇതോടെ നാലാം പാദത്തിലെ പ്രതിയോഹരി വരുമാനം 0.06 രൂപയില്‍ നിന്നും 0.25-ലേക്ക് മെച്ചപ്പെട്ടു.
ഓഹരി വില ചരിത്രം
ഈവര്‍ഷം വിക്സ് ലൈഫ്കെയര്‍ ഓഹരികള്‍ ഇതുവരെ 30 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ 8 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. ഒരു വര്‍ഷ കാലയളവില്‍ 57 ശതമാനം മുന്നേറ്റവും കാഴ്ചവെച്ചിട്ടുണ്ട്. അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 7.95 രൂപയും താഴ്ന്ന വില 2.65 രൂപയുമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ചൊവ്വാഴ്ച രാവിലെ 5.20 രൂപ നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
