ഭാവിയിലെ വമ്പന്‍ ആദായം സ്വപ്നം കണ്ടാണ് മിക്കവരും പെന്നി ഓഹരികളെ അന്വേഷിക്കുന്നത്. ചിലര്‍ പോര്‍ട്ട്ഫോളിയോയുടെ വൈവിധ്യവത്കരണത്തിനു വേണ്ടിയും പെന്നി ഓഹരികളെ തെരഞ്ഞെടുക്കാറുണ്ട്. ഏതൊരു നിക്ഷേപത്തിനും അതിന്റേതായ റിസ്കും മറുവശത്തുണ്ടാകും. എന്നാല്‍ സൂക്ഷ്മതയോടെ തെരഞ്ഞെടുത്താല്‍ കൈനിറയെ നേട്ടവും സ്വന്തമാക്കാനാകും. ഇത്തരത്തില്‍ മികച്ച വളര്‍ച്ച പ്രകടമാക്കുന്ന 5 പെന്നി ഓഹരികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
പെന്നി സ്റ്റോക്ക്
തീരെ വിലക്കുറവിലുള്ള ഓഹരികളെയാണ് പെന്നി സ്റ്റോക്കുകള്‍ എന്ന് വിളിക്കുന്നത്. 100 രൂപയില്‍ താഴെ വിലയുള്ള ഓഹരികളെയാണ് പൊതുവില്‍ ഈ ഗണത്തില്‍ ഉള്‍പ്പെടുത്തുക. പെന്നി സ്റ്റോക്കുകളുടെ വിപണി മൂല്യവും, ഓഹരി ഉടമകളുടെ എണ്ണവും പൊതുവേ കുറവായിരിക്കും. അപ്രതീക്ഷിതമായ ഊഹാപോഹങ്ങളും തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഒക്കെ കമ്പനികളുടെ ഓഹരി വിലയില്‍ വളരെ വേഗത്തില്‍ പ്രതിഫലിച്ചേക്കും.
അതിനാല്‍ ഞൊടിയിടയില്‍ പെന്നി സ്റ്റോക്കുകളുടെ വിലയും ഉയരുകയും താഴുകയും ചെയ്യാറുണ്ട്. എന്നാല്‍ അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി സ്റ്റോക്കുകള്‍ക്ക് കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ച നല്‍കാറുണ്ട്. അല്ലാത്തവ നഷ്ടത്തിലും കലാശിക്കാം.
ഹാല്‍ഡിന്‍ ഗ്ലാസ്
ഭക്ഷണവും പാനീയങ്ങളും സ്പിരിറ്റുമൊക്കെ സൂക്ഷിക്കുന്നതിനായി ഉന്നത നിലവാരമുള്ള ഗ്ലാസ് കുപ്പികളും സംഭരണികളും നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് ഹാല്‍ഡിന്‍ ഗ്ലാസ്. കോവിഡ് കാലഘട്ടത്തില്‍ ചെറിയ മരുന്നു കുപ്പികളുടെ നിര്‍മാണത്തിലേക്കും കടന്നു. യുണൈറ്റഡ് സ്പിരിറ്റ്സ്, അമുല്‍, പാര്‍ലെ അഗ്രോ, വാഡിലാല്‍ എന്നീ വമ്പന്‍ കമ്പനികള്‍ ഹാല്‍ഡിന്‍ ഗ്ലാസിന്റെ പ്രധാന ഉപഭോക്താക്കളാണ്. നിലവില്‍ 367 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. 2005 മുതല്‍ ഓഹരിയുടമകള്‍ക്ക് ലാഭവിഹതിവും നല്കുന്നു.
ഗുജറാത്തിലെ വഡോദരയാണ് കമ്പനിയുടെ നിര്‍മാണശാല. കടം-ഓഹരി അനുപാതം കണക്കിലെടുത്താല്‍ ഹാല്‍ഡിന്‍ ഗ്ലാസിന് (BSE : 515147)കടബാധ്യതയില്ലെന്ന് വിലയിരുത്താം. അതേസമയം 2016-ല്‍ 1,69.5 കോടിയായിരുന്ന വരുമാനം 2022 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 2,12.8 കോടിയിലേക്ക് വര്‍ധിച്ചു. സമാനമായി കമ്പനിയുടെ അറ്റാദായം 6.5 കോടിയില്‍ നിന്നും 10.9 കോടിയിലേക്കും വളര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 78 ശതമാനം നേട്ടം ഹാല്‍ഡിന്‍ ഗ്ലാസ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. ഇന്ന് 68.45 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
അഡോര്‍ ഫോണ്ടെക്
വെല്‍ഡിംഗ്, കട്ടിങ്, തെര്‍മല്‍ സ്പ്രേ പോലുള്ള ഉപകരണങ്ങള്‍ക്കു വേണ്ട ഇലക്ട്രോഡുകളും മറ്റു ഘടകങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് അഡോര്‍ ഫോണ്ടെക്. 1974-ലാണ് തുടക്കം. ബെംഗളൂരുവില്‍ രണ്ട് നിര്‍മാണ ശാലകളും നാഗ്പൂരില്‍ ഒരു പുനരുപയോഗ കേന്ദ്രവും പ്രവര്‍ത്തിക്കുന്നു. ഇടക്കാലയളവില്‍ കോവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ഇപ്പോള്‍ ഉണര്‍വ് പ്രകടമാണ്. നിലവില്‍ കടബാധ്യതകളില്ല. നിലവില്‍ 298 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. അഡോര്‍ ഫോണ്ടെക് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 4.68 ശതമാനമാണെന്നതും ശ്രദ്ധേയം.
2016-ല്‍ 1,52 കോടിയായിരുന്ന അഡോര്‍ ഫോണ്ടെക്കിന്റെ വരുമാനം 2022 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 2,09.6 കോടിയിലേക്ക് വര്‍ധിച്ചു. സമാനമായി കമ്പനിയുടെ അറ്റാദായം 7 കോടിയില്‍ നിന്നും 21.4 കോടിയിലേക്കും ഉയര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ അഡോര്‍ ഫോണ്ടെക്കിന്റെ (BSE : 530431) ഓഹരികള്‍ 20 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. ഇന്ന് 85.40 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
പുതിയ പ്രവണതകള്‍ക്ക് അനുസരിച്ചുള്ള നൂതന ഉപകരണങ്ങളും നിലവിലുളളവ മെച്ചപ്പെടുത്താനുള്ള നിരന്തര ശ്രമങ്ങളും ദീര്‍ഘകാല വളര്‍ച്ചയ്ക്ക് പിന്‍ബലമേകുന്നു.
ജാഗ്രണ്‍ പ്രകാശന്
ഇന്ത്യയിലെ മുന്‍നിര മാധ്യമ സ്ഥാപനമാണ് ജാഗ്രണ്‍ പ്രകാശന്. 70 വര്‍ഷത്തിലേറെയുള്ള പ്രവര്‍ത്തന പാരമ്പര്യം. അച്ചടി പ്രസിദ്ധീകരണ മേഖലയില്‍ ശക്തമായ സാന്നിധ്യം. കമ്പനിയുടെ 'ദൈനിക് ജാഗ്രണ്‍' ദിനപത്രം ദേശീയ തലത്തില്‍ പ്രശസ്തമാണ്. നിലവില്‍ 1,733 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. അതേസമയം 2016-ല്‍ 2,304 കോടിയായിരുന്ന ജാഗ്രണ്‍ പ്രകാശന്റെ വരുമാനം 2022 സാമ്പത്തിക വര്‍ഷത്തില്‍ 1,636 കോടിയായി. കോവിഡ് പ്രതിസന്ധിയില്‍ നിന്നും കമ്പനി പുറത്തുകടക്കുന്നതേയുള്ളൂ.
സമാനമായി കമ്പനിയുടെ അറ്റാദായം 310 കോടിയില്‍ നിന്നും 216 കോടിയായി. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ജാഗ്രണ്‍ പ്രകാശന് (BSE: 532705, NSE : JAGRAN) ഓഹരിയില്‍ 7 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഇന്ന് 65.75 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
ഗുജറാത്ത് പിപാവാവ് പോര്‍ട്ട്
രാജ്യത്തെ ആദ്യ സ്വകാര്യ തുറമുഖമാണ് ഗുജറാത്ത് പിപാവാവ് പോര്‍ട്ട്. ഗുജറാത്തിലെ ഭാവ്നഗറില്‍ നിന്നും 140 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് മാറിയുള്ള തീരത്താണ് എല്ലാ കാലാവലസ്ഥയിലും പ്രവര്‍ത്തിക്കുന്ന ഈ തുറമുഖം പ്രവര്‍ത്തിക്കുന്നത്. നിര്‍ണായകമായ അന്താരാഷ്ട്ര സമുന്ദ്രപാതയുടെ സമീപത്താണ് സ്ഥാനമെന്നതും പ്രാധാന്യം വര്‍ധിപ്പിക്കുന്നു. കണ്ടെയ്നര്‍ കാര്‍ഗോ, ബള്‍ക്ക് കാര്‍ഗോ, എല്‍പിജി കാര്‍ഗോ ഉള്‍പ്പെടെ സമുദ്രമാര്‍ഗമുള്ള എല്ലാവിധ സേവനങ്ങളും നല്കുന്നു. റോഡ്, റെയില്‍ മുഖേനയും തുറമുഖത്തെ ബന്ധിപ്പിച്ചിരിക്കുന്നു. നിലവില്‍ 4,237 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം.
13.5 ലക്ഷം കണ്ടെയ്നറുകളും 50 ലക്ഷം ഡ്രൈ ബള്‍ക്ക് കാര്‍ഗോയും 20 ലക്ഷം ലിക്വിഡ് കാര്‍ഗോയും 2.5 ലക്ഷം കാറുകളും കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. അതേസമയം 2016-ല്‍ 649 കോടിയായിരുന്ന ഗുജറാത്ത് പിപാവാവിന്റെ വരുമാനം 2022 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 743 കോടിയിലേക്ക് വര്‍ധിച്ചു.
സമാനമായി കമ്പനിയുടെ അറ്റാദായം 198 കോടിയില്‍ നിന്നും 193 കോടിയായി. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഗുജറാത്ത് പിപാവാവ് (BSE: 533248, NSE : GPPL) ഓഹരിയില്‍ 16 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. ഇന്ന് 87.60 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
പുദുംമ്ജി പേപ്പര്‍
ഭക്ഷണ സാധനം പൊതിയാനുള്ള സവിശേഷ പേപ്പറുകളും വീട്ടാവശ്യത്തിനും ശുചീകരണ സംബന്ധമായ പേപ്പറുകളും നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് പുദുംമ്ജി പേപ്പര്‍ പ്രോഡക്ട്സ്. പേപ്പര്‍ വിഭാഗത്തില്‍ 30-40 ശതമാനം വിപണി വിഹിതമുണ്ട്. ഇതിനോടൊപ്പം ബാത്ത്റൂം റോള്‍സ്, കിച്ചണ്‍ ടവ്വല്‍, നാപ്കിന്സ്, ഹാന്‍ഡ് വാഷ് സോപ്സ്, 'ഗ്രീന്ലൈം' എന്ന ബ്രാന്‍ഡില്‍ മറ്റ് ശുചിത്വ ഉത്പന്നങ്ങളും നിര്‍മിക്കുന്നു. കുറഞ്ഞ തോതിലുള്ള കടബാധ്യതയേയുള്ളൂ. നിലവില്‍ 419 കോടിയാണ് പുദുംമ്ജി പേപ്പര്‍ കമ്പനിയുടെ വിപണി മൂല്യം.
2016-ല്‍ 508 കോടിയായിരുന്ന പുദുംമ്ജി പേപ്പര്‍ പ്രോഡക്ട്സിന്റെ (BSE: 539785, NSE : PDMJEPAPER) വരുമാനം 2022 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 555 കോടിയിലേക്ക് വര്‍ധിച്ചു. സമാനമായി കമ്പനിയുടെ അറ്റാദായം 19.2 കോടിയില്‍ നിന്നും 34.5 കോടിയിലേക്കും ഉയര്‍ന്നു. കമ്പനിയില്‍ പ്രമോട്ടറിന്റെ ഓഹരി പങ്കാളിത്തം 71 ശതമാനമാണ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ പുദുംമ്ജി പേപ്പറിന്റെ ഓഹരികള്‍ 11 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. ഇന്ന് 44.15 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം



Click it and Unblock the Notifications