തുടര്‍ച്ചയായ അവധികള്‍ക്കു ശേഷം വിപണി വീണ്ടും സജീവമാകുമ്പോള്‍ കമ്പനികളുടെ നാലാം പാദ സാമ്പത്തിക ഫലങ്ങള്‍ക്ക് അനുസൃതമായിരിക്കും സമീപ ഭാവിയിലേക്കുള്ള തുടര്‍നീക്കം. ആഗോള ഘടകങ്ങള്‍ പ്രതികൂലമാകുന്നതും തിരിച്ചടിയാണ്. എന്നാല്‍ അടിസ്ഥാനപരമായി മികച്ച കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം തുടരാമെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി മള്‍ട്ടിബാഗര്‍ സ്മോള്‍ കാപ് ഓഹരിയായ എല്‍ജി ബാലകൃഷ്ണ & ബ്രദേഴ്സില്‍ ഹ്രസ്വകാല നിക്ഷേപത്തിനും ശുപാര്‍ശ ചെയ്തു.
എല്‍ജി ബാലകൃഷ്ണന്
ദക്ഷിണേന്ത്യയിലെ പ്രമുഖ വ്യവസായ സംരംഭങ്ങളിലൊന്നാണ് എല്‍ജി ബാലകൃഷ്ണന് & ബ്രദേഴ്സ് ലിമിറ്റഡ്. 1937-ലാണ് തുടക്കം. രാജ്യത്തെ മുന്‍നിര റോളര്‍ ചെയിന്‍ നിര്‍മാതാക്കളാണ്. 'റോളോണ്‍' എന്ന ജനപ്രീതിയാര്‍ജിച്ച ബ്രാന്‍ഡിന് കീഴില്‍ വാഹനങ്ങള്‍ക്കു വേണ്ട ചെയിന്‍ വിപണിയിലെത്തിക്കുന്നു. ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോര്‍, യമഹ, റോയല്‍ എന്‍ഫീല്‍ഡ്, ഹോണ്ട തുടങ്ങിയ ഇരുചക്ര വാഹന നിര്‍മാതാക്കള്‍ക്കു വേണ്ടി ചെയിന്‍ നല്‍കുന്നത് കമ്പനിയാണ്. കമ്പനിക്ക് കീഴില്‍ 17 നിര്‍മാണ ശാലകളുണ്ട്. മെറ്റല്‍ ഫോമിങ്, ട്രാന്സ്മിഷന് എന്നീ വിഭാഗങ്ങളിലും സംരംഭങ്ങളുണ്ട്. ഏറ്റവുമൊടുവിലെ ഓഹരി വില പ്രകരാം കമ്പനിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 1,924 കോടിയാണ്.
അനുകൂല ഘടകം
പുതിയ പദ്ധതിക്ക് വേണ്ടി നാഗ്പൂരിലെ ബുടിബോരി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ കമ്പനിക്ക് സ്ഥലം അനുവദിച്ചു. നിര്‍മാണശാല ആരംഭിക്കുന്നതിന് വേണ്ടി പാട്ടവ്യവസ്ഥയില്‍ 60,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയാണ് അനുവദിച്ചു കിട്ടിയത്. സംയുക്ത സംരംഭം അവസാനിച്ചതിനെ തുടര്‍ന്ന് നിന്നുപോയ ഇന്‍ഡസ്ട്രിയല്‍ ചെയിന്‍ വിഭാഗം ഉത്പന്നങ്ങളിലേക്ക് വീണ്ടും കടക്കുന്നതിനും എല്‍ജി ബാലകൃഷ്ണന് & ബ്രദേഴ്സ് (എല്ജിബിബി) പദ്ധതിയിടുന്നു. കൂടാതെ 225 കോടി രൂപ മുടക്കില്‍ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനും ഉത്പന്ന വൈവിധ്യവത്കരണത്തിനും അറ്റക്കുറ്റപ്പണികള്ക്കുമായി പദ്ധതി തയ്യാറാക്കുന്നു.
ഓഹരി വിശദാംശം
എല്‍ജി ബാലകൃഷ്ണന് & ബ്രദേഴ്സിന്റെ ഓഹരികളില്‍ 34.32 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. എന്നാല്‍ കഴിഞ്ഞ 5 സാമ്പത്തിക പാദങ്ങള്‍ക്കിടെ പ്രമോട്ടറുടെ ഓഹരി വിഹിതത്തില്‍ 9.04 ശതമാനം കുറവുണ്ടായിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ക്ക് 7.72 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 11.8 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണ് 46.14 ശതമാനം ഓഹരികളും ഉള്ളത്.
മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.63 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 276.82 രൂപയാണ്. വാഹനാനുബന്ധ വിഭാഗത്തിലെ ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 39.81 ആയിരിക്കുമ്പോള്‍ എല്ജിബിബിയുടേത് 8.21 നിരക്കിലാണെന്നതും ശ്രദ്ധേയം.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ എല്ജിബിബിയുടെ സാമ്പത്തിക സ്ഥിതി ശക്തമായ നിലയിലാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനത്തില്‍ 4.3 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 9.2 ശതമാനവും അറ്റാദായം 15.7 ശതമാനം വീതവും വര്‍ധന രേഖപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 574 കോടിയാണ് കമ്പനി വരുമാനം നേടിയത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനം വര്‍ധനയാണ്. മൂന്നാം പാദത്തിലെ അറ്റാദായം 71.08 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 32 ശതമാനം ഉയര്‍ച്ചയാണ്. ഇതോടെ പ്രതിയോഹരി വരുമാനം 17.11 രൂപയില്‍ നിന്നും 22.66-ലേക്ക് മെച്ചപ്പെട്ടു.
ലക്ഷ്യവില 672- 720
കഴിഞ്ഞയാഴ്ച 617 രൂപയിലാണ് എല്ജിബിബിയുടെ (BSE: 500250, NSE: LGBBROSLTD) ഓഹരികള്‍ ക്ലോസ് ചെയ്തത്. ഈ ഓഹരികള്‍ 595- 605 രൂപ നിലവാരത്തിലേക്ക് എത്തുമ്പോള്‍ വാങ്ങാമെന്ന് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. തിരുത്തല്‍ നേരിട്ട് ഓഹരി 525- 535 നിലവാരത്തിലേക്ക് താഴുന്നുണ്ടെങ്കില്‍ ഓഹരി വീണ്ടും വാങ്ങാവുന്നതാണ്. അടുത്ത 6 മാസത്തിനുള്ളില്‍ ഓഹരി 672 മുതല്‍ 720 രൂപയിലേക്ക് ഉയരാമെന്നാണ് നിഗമനം.
അതേസമയം 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 736 രൂപയും താഴ്ന്ന വില 282 രൂപയുമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരിയില്‍ 108 ശതമാനം ഉയര്‍ച്ച കൈവരിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications