ഉത്പാദകര്‍, വിതരണക്കാര്‍, ഉപഭോക്താക്കള്‍ തുടങ്ങിയ മൂന്ന് വിഭാഗങ്ങളേയും കൂട്ടിയിണക്കുന്ന കണ്ണിയാണ് ലോജിസ്റ്റിക്സ്. ഉത്പന്നത്തിന്റെ സംഭരണം, പാക്കിങ്, ചരക്കുനീക്കം തുടങ്ങിയ മേഖലകളാണ് ഇതില്‍ പ്രധാനം. മേക്ക് ഇന്‍ ഇന്ത്യയും ഇ-കൊമേഴ്സ് സംരംഭങ്ങളുടെ മുന്നേറ്റവും രാജ്യത്തെ വ്യോമയാന, തുറമുഖ മേഖലയുടെ കുതിപ്പുമെല്ലാം ലോജിസ്റ്റിക് രംഗത്ത് വമ്പന്‍ സാധ്യതകളാണ് തുറന്നിടുന്നത്. ഇതിനിടെ, കൊറിയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്മോള്‍ കാപ് ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ ഷേര്ഖാന് രംഗത്തെത്തി.
ഗതി
രാജ്യത്തെ ഏറ്റവും വലിയ സംയോജിത ലോജിസ്റ്റിക് കമ്പനിയാണ് ഗതി ലിമിറ്റഡ്. ഹൈദരാബാദ് ആസ്ഥാനമായി 1989-ലാണ് തുടക്കം. അതിവേഗത്തില്‍ സമയബന്ധിതമായി രാജ്യത്ത് എവിടെയും പാഴ്സല്‍ എത്തിക്കാന്വിധം ശക്തമായ വിതരണ ശൃംഖലയുണ്ട്. ഇന്ത്യയിലെ 735 ജില്ലകളിലും സാന്നിധ്യം. 5,000-ലധികം ട്രക്കുകള്‍ സേവനത്തിനായി ഉപയോഗിക്കുന്നു. ഇ-കൊമേഴ്സ് കമ്പനികളുടെ പാഴ്സല്‍ വിതരണത്തിനായി മാത്രം 1,500-ല്‍ ഏറെ വാഹനങ്ങളും നിയോഗിച്ചിട്ടുണ്ട്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും സേവനങ്ങളെത്തിക്കുന്നു. ആള്‍കാര്‍ഗോ ലോജിസ്റ്റിക്സാണ് മുഖ്യ പ്രമോട്ടര്‍. ജപ്പാനിലെ കെഡബ്ല്യൂഇ-യുമായി ചേര്‍ന്ന് ഉപകമ്പനിയും തുടങ്ങി.
ശ്രദ്ധേയ ഘടകം
ഉപഭോക്തൃ സേവനവും ബുക്കിങ്ങിനുള്ള നടപടികളും വില്പന കൈകാര്യം ചെയ്യുന്ന മേഖലയിലും ഡിജിറ്റല്‍വത്കരണം പൂര്‍ത്തിയാക്കി. കമ്പനിയുടെ അകത്തെ നടപടി ക്രമങ്ങളും ഫെബ്രുവരിയോടെ ഡിജിറ്റല്‍വത്കരിച്ചു. ഇതിനോടൊപ്പം ഗതിയില്‍ ചുമതല ഏറ്റെടുത്ത പുതിയ നേതൃത്വവും പ്രമോട്ടര്‍മാരും വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക്് ഉയര്‍ത്തുമെന്നാണ് അനുമാനം. പ്രധാന ബിസിനസുമായി പ്രത്യക്ഷ ബന്ധമില്ലാതെ സംരംഭങ്ങള്‍ പരമാവധി ഒഴിവാക്കുകയും ചെലവുകള്‍ പുനക്രമീകരിക്കുന്നതും രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും കമ്പനി ലക്ഷ്യമിടുന്നു. അടുത്തിടെ വിതരണ ശൃംഖലയുടെ ശേഷി 20- 25 ശതമാനം ഉയര്‍ത്തി. പുതിയതായി 15 ശതമാനം ജീവനക്കാരേയും നിയോഗിച്ചു.
സാമ്പത്തികം
കോവിഡ് മഹാമാരിയെ തുടര്‍ന്നുളള പ്രതിസന്ധി കമ്പനിയെ ബാധിച്ചിരുന്നു. കഴിഞ്ഞ 5 സാമ്പത്തിക പാദങ്ങളിലായി ഗതിയുടെ വരുമാനത്തില്‍ വളര്‍ച്ചയില്ലെങ്കിലും നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്ക് കരകയറി. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 414 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 3.22 ശതമാനം വര്‍ധനവാണ്. മൂന്നാം പാദത്തിലെ അറ്റാദായം 4 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 115 ശതമാനം ഉയര്‍ച്ചയാണിത്. പ്രതിയോഹരി വരുമാനം 0.31 രൂപയിലേക്ക് മെച്ചപ്പെട്ടു.
ഓഹരി വിശദാംശം
ഗതി ലിമിറ്റഡിന്റെ (BSE: 532345, NSE: GATI) 21.83 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ കൈവശമാണ്. ഇതില്‍ 4.27 ശതമാനം ഓഹരികള്‍ ഈട് നല്‍കിയിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ക്ക്് 4.28 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കമ്പനിയുടെ നിലവിലെ വിപണി മൂല്യം 2,038 കോടി രൂപയാണ്. കോവിഡ് പ്രതിസന്ധിക്ക് മുമ്പുവരെ ലാഭവിഹിതം നല്‍കുമായിരുന്നു. പ്രതിയോഹരി ബുക്ക് വാല്യൂ 50.40 രൂപ നിരക്കിലാണ്.
ലക്ഷ്യവില 225
വെളളിയാഴ്ച രാവിലെ ഗതിയുടെ ഓഹരി 162 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 225 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്ന് ഷേര്ഖാന് നിര്‍ദേശിച്ചു. ഇതിലൂടെ ഹ്രസ്വകാലയളവില്‍ 38 ശതമാനം ലാഭം നേടാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ കൂടിയ വില 221.90 രൂപയും താഴ്ന്ന വിലനിലവാരം 93 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 9 ശതമാനം ഓഹരി വില വര്‍ധിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഷേര്ഖാന് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
