ഒരു കമ്പനി അവരുടെ തന്നെ ഓഹരികള്‍ നിശ്ചിത വിലയില്‍ വിപണിയില്‍ നിന്നും തിരികെ വാങ്ങുന്ന നടപടിയാണ് ഷെയര്‍ ബൈബാക്ക് അഥവാ ഓഹരി തിരികെ വാങ്ങല്‍. നിക്ഷേപകര്‍ക്ക് നികുതി ബാധ്യത പരമാവധി കുറച്ചുകൊണ്ട് പണം മടക്കി നല്കാവുന്ന വിവിധ മര്‍ഗങ്ങളിലൊന്നാണിത്.
ഓഹരി ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഉചിതമായ മാര്‍ഗം കൂടിയാണ് കമ്പനികളുടെ ഭാഗത്തു നിന്നുള്ള ഓഹരി തിരികെ വാങ്ങല്‍ പദ്ധതി. ഇതിലൂടെ ഓഹരിയുടെ അന്തര്‍ലീന മൂല്യം ഉയര്‍ത്താനും സാധിക്കും.
ബൈബാക്ക് എങ്ങനെ ?
വിപണി വിലയേക്കാള്‍ താരതമ്യേന ഉയര്‍ന്ന വിലയ്ക്ക് ഓഹരികളുടെ ഒരു ഭാഗം നിക്ഷേപകരില്‍ നിന്നും തിരികെ വാങ്ങുന്ന നടപടിയാണ് ഷെയര്‍ ബൈബാക്ക് (Buyback). ഇതില്‍ നിഷ്കര്‍ഷിച്ചിട്ടുളള സ്വീകരണ അനുപാതത്തില്‍ (Acceptance Ratio) നിക്ഷേപകരുടെ കൈവശമുള്ള ഓഹരികളുടെ നിശ്ചിത ഭാഗം കമ്പനി തിരികെ വാങ്ങും. അര്‍ഹരായ ഓഹരിയുടമകളെ കണ്ടെത്തുന്നതിനുള്ള റെക്കോഡ് തീയതി കഴിഞ്ഞ് അധികം താമസിയാതെ, ബ്രോക്കര്‍ വെബ്സൈറ്റില്‍ ബൈബാക്കിനായി അപേക്ഷിക്കാനുള്ള ഒരു ഓപ്ഷന് ദൃശ്യമാകും.
അതില്‍ നിര്‍ദേശിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ കൈവശമുള്ള ഓഹരികള്‍ ബൈബാക്കിനായി ടെന്‍ഡര്‍ ചെയ്യാം. ഈ കാലയളവിനെ (Buyback Window) എന്ന് വിളിക്കുന്നു. കൈവശമുള്ള ഓഹരികളുടെ എണ്ണത്തെ റെക്കോഡ് തീയതിയിലെ ക്ലോസിങ് വില കൊണ്ട് ഗുണിച്ചാല്‍ കിട്ടുന്ന മൂല്യം 2 ലക്ഷം രൂപ കവിയുന്നില്ലെങ്കില്‍ റീട്ടെയിലര്‍ ക്വാട്ടയില്‍ അപേക്ഷിക്കാം.
ഇതിനിടെ കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഷെയര്‍ ബൈബാക്ക് നടപടികള്‍ക്ക് അനുമതി നല്കിയ മള്‍ട്ടിബാഗര്‍ ഓഹരിയായ സുരാജ് ലിമിറ്റഡിന്റെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
സൂരജ് ലിമിറ്റഡ്
കാപിറ്റല്‍ ഗുഡ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാനോ കാപ് കമ്പനിയാണ് സുരാജ് ലിമിറ്റഡ്. വിവിധ വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള കൂട്ടിച്ചേര്‍ക്കലുകളില്ലാത്ത സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പൈപ്പുകള്‍, ട്യൂബുകള്‍, 'U' ട്യൂബുകളുമാണ് കമ്പനി നിര്‍മിക്കുന്നത്. ഉന്നത/ ലഘു മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന ഹീറ്റര്‍, കണ്ടന്‍സര്‍, ഹീറ്റിങ് ഉപകരണങ്ങള്‍ക്കു വേണ്ടതും 30 മീറ്റര്‍ നീളമുള്ള ട്യൂബുകള്‍ നിര്‍മിക്കുന്നതിലുമാണ് സൂരജ് ലിമിറ്റഡിന്റെ വൈദഗ്ധ്യം.
ഷെയര്‍ ബൈബാക്ക്
അടച്ചു തീര്‍ത്ത ഓഹരി മൂലധനത്തില്‍ നിന്നും 10 രൂപ മുഖവിലയിലുള്ള 9 ലക്ഷം ഓഹരികള്‍ തിരികെ വാങ്ങുന്നതിനാണ് സൂരജ് ലിമിറ്റഡിന്റെ (BSE: 531638) ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. മുഴുവന്‍ അടച്ചു തീര്‍ത്ത ഓഹരി മൂലധനത്തിന്റെ 4.67 ശതമാനം വരുമിത്. ഓഹരിയൊന്നിന് 77 രൂപ നിരക്കിലാവും ഓഹരികള്‍ തിരികെ വാങ്ങുന്നതിനുള്ള വാഗ്ദാനം മുന്നോട്ടു വയ്ക്കുക. 6.93 കോടി രൂപയാവും ഈയിനത്തില്‍ കമ്പനി ചെലവിടുക. ബൈബാക്കിനുള്ള റെക്കോഡ് തീയതി ഉടന്‍ പ്രഖ്യാപിക്കും.
ഓഹരി വിശദാംശം
അതേസമയം സൂരജ് ലിമിറ്റഡിന്റെ ആകെ ഓഹരികളില്‍ 74.70 ശതമാനവും പ്രമോട്ടര്‍മാരുടെ കൈവശമാണ്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 0.35 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 24.96 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി നേടിയ വരുമാനം 343 കോടിയും അറ്റാദായം 3 കോടിയുമാണ്.
2015 വരെ മുടങ്ങാതെ ലാഭവിഹിതം നല്‍കിയിരുന്നു. നിലവില്‍ സൂരജ് ലിമിറ്റഡിന്റെ വിപണി മൂല്യം 140 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 47.80 രൂപയും പിഇ അനുപാതം 30.5 മടങ്ങിലുമാണുള്ളത്.
തിങ്കളാഴ്ച 5 ശതമാനം ഉയര്‍ന്ന് 73.50 രൂപയിലാണ് സൂരജ് ലിമിറ്റഡിന്റെ ഓഹരികള്‍ ക്ലോസ് ചെയ്തത്. 2003 ജനുവരിയില്‍ ഈ ഓഹരി കേവലം 0.80 രൂപയിലായിരുന്നു. ഇവിടെ നിന്നും നിലവിലെ ഓഹരി വിലയിലേക്കുള്ള നേട്ടം 9,088 ശതമാനമാണ്. കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ ഓഹരിയിലെ നേട്ടം 104 ശതമാനമാണ്. അതേസമയം 52 ആഴ്ച കാലയളവില്‍ സൂരജ് ലിമിറ്റഡ് ഓഹരിയുടെ ഉയര്‍ന്ന വില 113.50 രൂപയും താഴ്ന്ന വില 44.90 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications