കോവിഡിന് ശേഷമുള്ള കാലഘട്ടത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി സാക്ഷ്യംവഹിച്ചത് അഭൂത പൂര്‍വമായ കുതിപ്പിനാണ്. അതുവരെ നിറം മങ്ങിക്കിടന്ന പെന്നി ഓഹരികള്‍ ഉള്‍പ്പെടെ മള്‍ട്ടിബാഗര്‍ നേട്ടത്തിന്റെ വര്‍ണ ശബളതയിലേക്ക് പൊന്തിവന്നു. ഇത്തരം ഓഹരികളില്‍ മിക്കതും 2022-ല്‍ നേരിടുന്ന തിരിച്ചടിയില്‍ വീണു പോയിട്ടുണ്ട്. എങ്കിലും അടിസ്ഥാനപരമായി മികച്ച ചില ഓഹരികള്‍ക്ക് ഇപ്പോഴും ആ മള്‍ട്ടിബാഗര്‍ പട്ടം നഷ്ടമായിട്ടില്ല. ഇത്തരത്തില്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടെ 3,200 ശതമാനം ലാഭം നല്കിയ ഒരു സ്മോള്‍ കാപ് ഓഹരിയാണ് എക്സ്പ്രോ ഇന്ത്യ. ഇതിന്റെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
എക്സ്പ്രോ ഇന്ത്യ
പ്രമുഖ സംരംഭകരായ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ പോളിമര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് എക്സ്പ്രോ ഇന്ത്യ ലിമിറ്റഡ്. 1998-ലാണ് പ്രത്യേക കമ്പനിയായി രൂപീകരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വൈവിധ്യവത്കരിക്കപ്പെട്ട ബിസിനസ് സംരംഭങ്ങള്‍ നടത്തുന്ന കമ്പനിയാണിത്. കോഎക്സ്ട്രൂഡഡ് പ്ലാസ്റ്റിക് നിര്‍മിക്കുന്നതില്‍ രാജ്യത്ത് മുന്‍നിരയിലാണ്. ഇതിനോടൊപ്പം ബൈആക്സിയലി ഓറിയന്റഡ് പോളിപ്രോപ്പലീന്‍ (BOPP) ഫിലിംസ്, റെഫ്രിജറേറ്റര്‍ ലൈനേര്‍സ്, തെര്മോഫോമ്ഡ് ലൈനേര്‍സ് തുടങ്ങിയവയും നിര്‍മിക്കുന്നു.
ഓഹരി വിശദാംശം
എക്സ്പ്രോ ഇന്ത്യയുടെ ആകെ ഓഹരികളില്‍ 50.02 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ഇതില്‍ നിന്നും 15 ശതമാനം ഓഹരികള്‍ ഈട് നല്‍കിയിരിക്കുകയാണ്. അതേസമയം റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 49.26 ശതമാനവും വിദേശ നിക്ഷേപകര്‍ക്ക് 0.62 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. ഇതില്‍ ആഭ്യന്തര ഓഹരി വിപണിയിലെ 'നീലത്തിമിംഗലം' എന്ന വിശേഷണത്തിന് അര്‍ഹനായ പ്രമുഖ നിക്ഷേപകന് ആശിഷ് കച്ഛോലിയയും എക്സ്പ്രോ ഇന്ത്യയുടെ (BSE: 590013, NSE-BE : XPROINDIA) 4,21,616 ഓഹരികള്‍ അഥവാ 3.57 ശതമാനം വിഹിതം കൈവശം വെച്ചിട്ടുണ്ട്.
വെളളിയാഴ്ച രാവിലത്തെ വ്യാപാരത്തില്‍ എക്സ്പ്രോ ഇന്ത്യയുടെ ഓഹരികള്‍ 5 ശതമാനം മുന്നേറി അപ്പര്‍ സര്‍ക്യൂട്ട് നിലവാരമായ 1,090 രൂപയില്‍ നില്‍ക്കുകയാണ്. ഏറ്റവുമൊടുവില്‍ കമ്പനിയുടെ വിപണി മൂല്യം 1,287 കോടിയാണ്. ഓഹരിയുടെ ബുക്ക് വാല്യൂ 113.88 നിരക്കിലും പിഇ അനുപാതം 28.66 നിലവാരത്തിലുമാണ്. അതേസമയം ഒരു വര്‍ഷ കാലയളവില്‍ എക്സ്പ്രോ ഇന്ത്യ ഓഹരിയുടെ ഉയര്‍ന്ന വില 1,670 രൂപയും താഴ്ന്ന വില 160 രൂപയുമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 30 രൂപയില്‍ നിന്നുമാണ് ഓഹരി ഇന്നത്തെ നിലവാരത്തിലേക്ക് കുതിച്ചുയര്‍ന്നത്.
വിപണി വിലയുടെ അടിസ്ഥാനത്തില്‍ എക്സ്പ്രോ ഇന്ത്യ ഓഹരികള്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത് 3,200 ശതമാനം നേട്ടമാണ്. അതായത് രണ്ട് വര്‍ഷം മുമ്പ് ഈ ഓഹരിയില്‍ നിക്ഷേപിച്ച 1 ലക്ഷം രൂപ ഇന്ന് 33 ലക്ഷമായി വളര്‍ന്നു. സമാനമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓഹരികള്‍ നല്കിയ ലാഭം 518 ശതമാനമാണ്. റെക്കോഡ് നിലവാരമായ 1,670 രൂപയില്‍ എത്തിയതിനു ശേഷം എക്സ്പ്രോ ഇന്ത്യ ഓഹരിയില്‍ ലാഭമെടുപ്പ് ദൃശ്യമായി. തുടര്‍ന്ന് കഴിഞ്ഞ 3 മാസത്തിനിടെ ഓഹരി വിലയില്‍ 32 ശതമാനം തിരുത്തല്‍ നേരിട്ടു. എങ്കിലും 2022-ല്‍ ഇതുവരെ 16 ശതമാനത്തിലധികം നേട്ടം നിലനിര്‍ത്താന്‍ ഓഹരിക്ക് സാധിച്ചിട്ടുണ്ട്.
സാമ്പത്തികം
പയട്രോസ്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ എക്സ്പ്രോ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 9) നിലയിലാണ്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ കമ്പനിയുടെ വരുമാനം 10.1 ശതമാനവും പ്രവര്‍ത്തന ലാഭം 34 ശതമാനവും അറ്റാദായം 168.7 ശതമാനവും വീതം വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ വരുമാനം 142.80 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 3.18 ശതമാനം ഇടിവാണിത്. നാലാം പാദത്തിലെ അറ്റാദായം 17.46 കോടിയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 81 ശതമാനം വര്‍ധനയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
