ഓഹരി വിപണിയില്‍ വിജയം വരിച്ച പ്രമുഖ നിക്ഷേപകരുടെ പുതിയ നിക്ഷേപം/ പോര്‍ട്ട്ഫോളിയോ പിന്തുടരുന്ന റീട്ടെയില്‍ നിക്ഷേപകര്‍ ഏറെയുണ്ട്. ഇതിനെ 'കോപ്പികാറ്റ് ഇന്‍വെസ്റ്റിങ്' എന്നാണ് വിശേഷിപ്പിക്കുന്നത്. കമ്പനിയുടെ അടിസ്ഥാനപരവും സാമ്പത്തികവുമായ കാര്യങ്ങളും ഭാവി സാധ്യതകളുമൊക്കെ നോക്കി തികച്ചും ശാസ്ത്രീയ സമീപനമാവും ഇക്കൂട്ടര്‍ നക്ഷേപത്തിനായി സ്വീകരിക്കുക എന്ന വിശ്വാസമാണ് സാധാരണക്കാരെ പിന്തുടരാന് പ്രേരിപ്പിക്കുന്ന ഘടകം.
ഇത്തരത്തില്‍ ഏറെ ആരാധകവൃന്ദം സ്വന്തമായുള്ള പ്രമുഖ നിക്ഷേപകരാണ് വിജയ് കേദിയയും ഡോളി ഖന്നയും. ഇരുവര്‍ക്കും പങ്കാളിത്തമുള്ള ഒരു സ്മോള്‍ കാപ് കമ്പനിയുടെ ഓഹരി വിഹിതം സംബന്ധിച്ച ജൂണ്‍ പാദത്തിലെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. വാഹന/ വ്യവസായ മേഖലകളിലേക്ക് ആവശ്യമായ 'ഗാസ്കെറ്റ്' നിര്‍മിക്കുന്ന മുന്‍നിര കമ്പനിയായ ടാല്‍ബ്രോസ് ഒട്ടോമോട്ടീവ് കമ്പോണന്റ്സ് ആണ് ഓഹരി വിഹിതം സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഇതുപ്രകാരം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ടാല്‍ബ്രോസ് ഓട്ടോമോട്ടീവിലെ പങ്കാളിത്തം നേരിയ തോതില്‍ ഡോളി ഖന്ന കുറച്ചു. മാര്‍ച്ച് പാദത്തില്‍ ഈ കമ്പനിയുടെ 1.13 ശതമാനം (1,39,873 ഓഹരികള്‍) വിഹിതമാണ് അവരുടെ കൈവശമുണ്ടായിരുന്നത്. ഇത് ജൂണ്‍ സാമ്പത്തിക പാദം പൂര്‍ത്തിയാകുമ്പോള്‍ 1.10 ശതമാനത്തിലേക്ക് താഴ്ന്നു. അതായത് ജൂണ്‍ പാദത്തില്‍ 4,658 ഓഹരികള്‍ (0.03 %) കുറച്ച് 1,35,215 ഓഹരികള്‍ നിലനിര്‍ത്തി. അതേസമയം ഡിസംബര്‍ പാദത്തില്‍ ടാല്‍ബ്രോസ് ഓട്ടോമോട്ടീവിന്റെ 1.71 ശതമാനം ഓഹരികളാണ് കൈവശമുണ്ടായിരുന്നത്.
എന്നാല്‍ വിജയ് കേദിയ ഈ വാഹനാനുബന്ധ കമ്പനിയിലെ ഓഹരി വിഹതത്തില്‍ ജൂണ്‍ പാദത്തിനിടയില്‍ മാറ്റമൊന്നും വരുത്തിയില്ല. മാര്‍ച്ച് പാദത്തില്‍ അദ്ദേഹത്തിന്റെ കൈവശം ടാല്‍ബ്രോസ് ഓട്ടോമോട്ടീവിന്റെ (BSE: 505160, NSE : TALBROAUTO) 2,80,000 ഓഹരികളാണ് ഉണ്ടായിരുന്നത്. അതായത് കമ്പനിയുടെ 2.27 ശതനമാനം ഓഹരി വിഹിതം. ഇത് ഏപ്രില്‍- ജൂണ്‍ ത്രൈമാസ കാലയളവിലും മാറിയിട്ടില്ലെന്നാണ് ഇന്നലെ കമ്പനി പുറത്തുവിട്ട രേഖകളില്‍ സൂചിപ്പിക്കുന്നത്.
ഓഹരി വിശദാംശം
ടാല്‍ബ്രോസ് ഓട്ടോമോട്ടീവിന്റെ ആകെ ഓഹരികളില്‍ 58.24 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 40.52 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 1.19 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 637 കോടിയാണ്. മുടങ്ങാതെ ഡിവിഡന്റ് നല്കുന്ന ടാല്‍ബ്രോസ് ഓട്ടോമോട്ടീവ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.48 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 244.53 രൂപ നിരക്കിലാണ്.
വാഹനാനുബന്ധ വിഭാഗം ഓഹരികളുടെ ശരാശരി പിഇ അനുപാതം 33.08 നിലവാരത്തില്‍ ആയിരിക്കുമ്പോള്‍ ടാല്‍ബ്രോസ് ഓട്ടോമോട്ടീവിന്റേത് 14.20 നിരക്കിലാണെന്നതും ശ്രദ്ധേയം. അതേസമയം 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 658 രൂപയും താഴ്ന്ന വില 254 രൂപയുമായാണ് എന്‍എസ്ഇയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 18 ശതമാനം വില വര്‍ധിച്ചു. കഴിഞ്ഞ 3 വര്‍ഷക്കാലയളവില്‍ 252 ശതമാനം നേട്ടമാണ് ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. വെള്ളിയാഴ്ച 516.15 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
സാമ്പത്തികം
പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ ടാല്‍ബ്രോസ് ഓട്ടോമോട്ടീവിന്റെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 9) നിലയിലാണ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 577 കോടിയും അറ്റാദായം 37 കോടിയുമാണ്. അതേസമയം കഴിഞ്ഞ 3 വര്‍ഷ കാലയളവിനിടെ വരുമാനത്തില്‍ 6.1 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 14 ശതമാനവും അറ്റാദായത്തില്‍ 19.4 ശതമാനം വീതവും വളര്‍ച്ച കൈവരിച്ചു.
എങ്ങനെ മനസിലാക്കാം ?
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന കമ്പനികള്‍ക്ക് ഓരോ സാമ്പത്തിക പാദത്തിലും മുഖ്യ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം പരസ്യപ്പെടുത്തണമെന്ന് എക്സ്ചേഞ്ചുകളുടെ നിര്‍ദേശമുണ്ട്. കമ്പനിയുടെ ആകെ ഓഹരിയില്‍ കുറഞ്ഞത് ഒരു ശതമാനം എങ്കിലും കരസ്ഥമാക്കിയവരെ ആണ് പ്രധാന നിക്ഷേപകരായി കണക്കാക്കുന്നത്. വാങ്ങിയ/ വിറ്റ വില സംബന്ധിച്ച വിശദീകരണം നല്‍കേണ്ടതില്ല. അതിനാല്‍ ഓരോ സാമ്പത്തിക പാദാത്തിലും 1 ശതമാനത്തിലധികം ഓഹരി കൈവശം വെച്ചിരിക്കുന്നവരുടെ വിഹിതത്തിലെ വ്യതിയാനം മാത്രമേ അറിയാനാകൂ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ആർബിഐ പണനയം: നിങ്ങളുടെ വായ്പയും നിക്ഷേപവും സുരക്ഷിതമാണോ?

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

സ്വർണ്ണവില കുതിക്കുമോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം



Click it and Unblock the Notifications