ഉത്പാദകര്‍, വിതരണക്കാര്‍, ഉപഭോക്താക്കള്‍ എന്നിങ്ങനെ മൂന്നു വിഭാഗത്തെയും കൂട്ടിയിണക്കുന്ന കണ്ണിയാണ് ലോജിസ്റ്റിക്‌സ്. ആഗോളവത്കരണത്തിനു ശേഷം ഉയര്‍ന്നുവന്ന ഈ മേഖലയില്‍ മേക്ക് ഇന്‍ ഇന്ത്യയും ഇ-കൊമേഴ്‌സ് മുന്നേറ്റവും വ്യോമയാന- തുറമുഖ രംഗങ്ങളിലെ കുതിപ്പുമെല്ലാം വമ്പന്‍ വളര്‍ച്ചയാണ് സമ്മാനിച്ചത്. ഇത്തരത്തില്‍ കഴിഞ്ഞ 2 വര്‍ഷത്തിനിടെ വില ഇരട്ടിയായ മള്‍ട്ടിബാഗര്‍ ലോജിസ്റ്റിക്‌സ് ഓഹരിയുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍
ചരക്ക് ഗതാഗതത്തില്‍ രാജ്യത്തെ മുന്‍നിരയിലുള്ള പൊതുമേഖലാ സ്ഥാപനമാണ് കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (കോണ്‍കോര്‍). 1988-ലാണ് തുടക്കം. റെയില്‍വേ മുഖേന ചരക്ക് കടത്തിന് ശക്തമായ ഗതാഗത ശൃംഖലയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 61 ഇന്‍ലാന്‍ഡ് കണ്ടെയ്‌നര്‍ ഡിപ്പോ (ICD)/ കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ (CFS) എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ സമുദ്ര, വ്യോമ മാര്‍ഗങ്ങളിലൂടെയും കാര്‍ഗോ കോപ്ലക്‌സിലൂടെയും ചരക്ക് നീക്കം കൈകാര്യം ചെയ്യുന്നു.
ഓഹരി വിശദാംശം
കണ്ടെയ്‌നര്‍ കോര്‍പറേഷന്റെ നിലവിലെ വിപണി മൂല്യം 45,861 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 178.18 രൂപയും പിഇ അനുപാതം 41.96 മടങ്ങിലുമാണുള്ളത്. കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഹരിയിന്മേലുള്ള ആദായം (ROE) 10 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം (ROCE) 13 ശതമാനം നിരക്കിലുമാണ്. അതേസമയം കണ്ടെയ്‌നര്‍ കോര്‍പറേഷന്റെ ആകെ ഓഹരികളില്‍ 54.80 ശതമാനവും സര്‍ക്കാരിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 23.65 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 16.93 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്.
ഒരു വര്‍ഷ കാലയളവില്‍ കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഹരിയുടെ ഉയര്‍ന്ന വില കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 772 രൂപയും താഴ്ന്ന വില 554 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കണ്ടെയ്‌നര്‍ കോര്‍പറേഷന്റെ ഓഹരിയില്‍ 12 ശതമാനവും ഈവര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 23 ശതമാനവും രണ്ട് വര്‍ഷത്തിനിടെ 105 ശതമാനം നേട്ടവും കരസ്ഥമാക്കയിട്ടുണ്ട്.
അതേസമയം പയട്രോസ്‌ക്കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ കണ്ടെയ്‌നര്‍ കോര്‍പറേഷന്റെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 8) നിലവാരത്തിലാണുള്ളത്. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 1,993 രൂപയും അറ്റാദായം 294 കോടിയുമായിരുന്നു.
ഡിവിഡന്റ്
മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഈ കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ (BSE: 531344, NSE : CONCOR) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.20 ശതമാനമാണ്. ഇതിനിടെ 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള അന്തിമ ലാഭവിഹിതവും പ്രഖ്യാപിച്ചു. ഓഹരിയൊന്നിന് 3 രൂപ വീതമാകും (5 രൂപ മുഖവിലയുടെ 60 %) കൈമാറുക. ഇതിനുള്ള എക്‌സ് ഡിവിഡന്റ് തീയതി സെപ്റ്റംബര്‍ 20-നും റെക്കോഡ് തീയതി 22-നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.
ഇതിനകം രണ്ട് തവണ 2021-22 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ഇടക്കാല ലാഭവിഹിതമായി പ്രതിയോഹരി 6 രൂപ (4 രൂപ + 2 രൂപ) വീതം നല്‍കിയിരുന്നു.
ലക്ഷ്യവില 820
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയുടെ ഭാഗമായി കാര്‍ഗോ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് റെയില്‍വേ ഭൂമി ദീര്‍ഘകാല പാട്ടത്തിനു നല്‍കുന്ന വ്യവസ്ഥകളിലും ലൈസന്‍സ് തുകയിലും ഇളവ് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം കണ്ടെയ്‌നര്‍ കോര്‍പറേഷന് അനുകൂല ഘടകമാണ്.
ഇതിനിടെ ബ്രോക്കറേജ് സ്ഥാപനമായ ആനന്ദ് രാത്തി, കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഹരികള്‍ക്ക് ബൈ (BUY) റേറ്റിങ് നല്‍കി. ഇതുപ്രകാരം സമീപ കാലയളവിലേക്ക് 820 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചത്. ഇതു ഓഹരിയുടെ വിപണി വിലയേക്കാള്‍ (753 രൂപ) 10 ശതമാനത്തോളം മുകളിലാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications