പ്രതികൂല ആഗോള ഘടകങ്ങളും ശമനമില്ലാത്ത പണപ്പെരുപ്പ ഭീഷണിയും വിദേശ നിക്ഷേപകരുടെ പിന്വലിയലുമൊക്കെ 2022-ല്‍ വിപണിയെ ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് തള്ളിവിട്ടു. ഇതോടെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും കുതിച്ചുപാഞ്ഞ ഓഹരികളും തിരിച്ചടി നേരിടുകയാണ്. ഈ വര്‍ഷം ആദ്യ പകുതിയില്‍ പ്രധാന സൂചികകള്‍ 9 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. രാജ്യത്തെ വമ്പന്‍ കമ്പനികള്‍ ഉള്‍പ്പെടുന്ന ബിഎസ്ഇ-500 സൂചികയിലെ ബഹുഭൂരിപക്ഷം ഓഹരികളും 20 ശതമാനത്തിലേറെ നഷ്ടം 2022-ല്‍ ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതോടെ മുന്‍ വര്‍ഷങ്ങളിലെ ആദ്യ പകുതിയില്‍ തന്നെ ബിസിഇ-500 സൂചികയില്‍ നിരവധി മള്‍ട്ടിബാഗറുകള്‍ സൃഷ്ടിക്കപ്പെട്ടിരുന്ന സ്ഥാനത്ത് 2022-ല്‍ ഇതുവരെയായി ഒരേയൊരു ഓഹരിക്ക് മാത്രമാണ് 100 ശതമാനത്തിലധികം നേട്ടം കൈവരിക്കാന്‍ സാധിച്ചത്. വിപണിയെ ഗ്രസിച്ചിരിക്കുന്ന കാര്‍മേഘങ്ങള്‍ക്കിടയിലും മള്‍ട്ടിബാഗര്‍ നേട്ടത്തോടെ വെട്ടിത്തിളങ്ങുന്നത് ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ ഗൗതം അദാനി നേതൃത്വം നല്കുന്ന വൈദ്യുത സേവന കമ്പനിയായ അദാനി പവര്‍ മാത്രമാണ്.
2022-ല്‍ ഇതുവരെയായി 185 ശതമാനം നേട്ടമാണ് അദാനി പവര്‍ (BSE: 533096, NSE : ADANIPOWER) നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. നേരത്തെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരമായ 344.75 രേഖപ്പെടുത്തിയതിന് പിന്നാലെ 20 ശതമാനത്തിലധികം തിരുത്തല്‍ നേരിട്ടതിനു ശേഷവുമാണ് ഓഹരി ഈ സ്വപ്നനേട്ടം നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയം.
ഡിസംബര്‍ 31-ന് 99.75 രൂപയിലായിരുന്നു അദാനി പവര്‍ ഓഹരികള്‍ നിന്നിരുന്നത്. അതേസമയം കഴിഞ്ഞ ദിവസം 5 ശതമാനത്തോളം ഉയര്‍ന്ന് 285 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.
കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ അദാനി പവര്‍ ഓഹരിയില്‍ 850 ശതമാനത്തോളം നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കോവിഡ് പ്രതിസന്ധിയില്‍ 2020 ഏപ്രിലില്‍ താഴ്ന്ന നിലയിലേക്ക് പതിച്ചെങ്കിലും പിന്നീട് 1,000 ശതമാനത്തിലേറെ നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. അതേസമയം കമ്പനിയുടെ 74.97 ശതമാനം ഓഹരികളും പ്രമോട്ടറിന്റെ കൈവശമാണ്. ഇതില്‍ 27.37 ശതമാനം ഓഹരികള്‍ ഈട് നല്‍കിയിരിക്കുകയാണ്. വിദേശ നിക്ഷേപകര്‍ക്ക് 11.31 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 5.56 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
അദാനി പവര്‍
ഇന്ത്യയിലെ വന്‍കിട സംരംഭകരും വൈവിധ്യവത്കരിക്കപ്പെട്ട അദാനി ഗ്രൂപ്പ് വ്യവസായ സാമ്രാജ്യത്തിന്റെ ഭാഗവുമായ ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അദാനി പവര്‍. സ്വകാര്യ മേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ താപ വൈദ്യുതി ഉത്പാദകരാണ് അദാനി പവര്‍. ഹ്രസ്വകാല/ ദീര്‍ഘകാല കരാറുകളിലൂടെ കമ്പനിയും ഉപകമ്പനികളും ചേര്‍ന്നു ഉത്പാദിപ്പിക്കുന്ന വൈദ്യുതി വില്‍ക്കുകയും ചെയ്യുന്നു. ആറ് വൈദ്യുത നിലയങ്ങളില്‍ നിന്നും 12,140 മെഗാവാട്ടാണ് അദാനി പവറിന്റെ നിലവിലെ ഉത്പാദന ശേഷി. അതേസമയം 7,000 മെഗാവാട്ടിന്റെ പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
50-85% നേട്ടം
അതേസമയം ബിഎസ്ഇ-500 സൂചികയിലെ 8 ഓഹരികള്‍ ഈവര്‍ഷം ഇതുവരെയായി 50- 85 ശതമാനം നേട്ടം രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരത് ഡൈനാമിക്സ്, മഹീന്ദ്ര ലൈഫ്സ്പേസ് ഡെവലപ്പേര്‍സ്, ദീപക് ഫെര്‍ട്ടിലൈസേര്‍സ്, ക്രെഡിറ്റ്ആക്സസ് ഗ്രാമീണ്‍, ഗുജറാത്ത് ഹെവി കെമിക്കല്‍സ് (ജിഎച്ച്സിഎല്‍), മാംഗ്ലൂര്‍ റീഫൈനറി & പെട്രോകെം (എംആര്‍പിഎല്‍), ശ്രീ രേണുക ഷുഗേര്‍സ്, ഷാലെറ്റ് ഹോട്ടല്‍സ് എന്നീ ഓഹരികളാണ് 2022-ല്‍ 50 ശതമാനം മുതല്‍ 85 ശതമാനം നേട്ടം കൈവരിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
