അടിസ്ഥാനപരമായി മികച്ച ഓഹരികളിലെ ദീര്‍ഘകാല നിക്ഷേപത്തില്‍ നിന്നും കൈനിറയെ നേട്ടം സമ്പാദിക്കാന്‍ കഴിയുമെന്നതില്‍ തര്‍ക്കങ്ങളില്ല. ഓഹരിയുടെ വില വര്‍ധനയ്ക്കൊപ്പം അധിക വരുമാനം ലഭിക്കുന്ന അവസരങ്ങളും ദീര്‍ഘകാല നിക്ഷേപകരെ തേടിയെത്താറുണ്ട്.
കമ്പനികള്‍ അതാത് സമയങ്ങളില്‍ നല്കുന്ന ഇടക്കാല/ അന്തിമ ലാഭവിഹിതം ബോണസ് ഓഹരി, ഷെയര്‍ ബൈബാക്ക് (Share Buyback) തുടങ്ങിയവയൊക്കെ തന്നെ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടിത്തരുന്ന അവസരങ്ങളാണ്. അതിനാല്‍ നിക്ഷേപത്തിന് ഓഹരിയെ തെരഞ്ഞെടുക്കുമ്പോള്‍ ഭാവി ബിസിനസ് സാധ്യതകളും മറ്റ് അടിസ്ഥാനപരമായ ഘടകങ്ങളും പരിശോധിക്കുന്നതിനൊപ്പം കമ്പനിയുടെ ബോണസ് ഷെയര്‍/ ഡിവിഡന്റ് നല്കിയ മുന്‍കാല ചരിത്രം കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും.
ഇത്തരത്തില്‍ 5 വര്‍ഷത്തിനിടെ ഒരു തവണ 2:1 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ നല്‍കിയതോടെ അന്നത്തെ 1 ലക്ഷം രൂപയുടെ നിക്ഷേപം 5 കോടിയാക്കിയ മള്‍ട്ടിബാഗറിന്റെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ജ്യോതി റെസിന്‍സ്
കെമിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് ജ്യോതി റെസിന്‍സ് & അദേസീവ്സ്. തടികള്‍ ഒട്ടിക്കാനുള്ള വിവിധതരം പശകളാണ് (Wood Adhesives) കമ്പനിയുടെ പ്രധാന ഉത്പന്നങ്ങള്‍. 2006-ലാണ് ആരംഭം. ഇന്ന് ഇന്ത്യയിലെ രണ്ടാമത്തെ വലിയ വുഡ് അദേസീവ്സ് നിര്‍മാതാക്കളായി വളര്‍ന്നു. കമ്പനിയുടെ പശകള്‍ 'യുറോ 7000ട' എന്ന ബ്രാന്‍ഡിലാണ് വിപണിയില്‍ എത്തിക്കുന്നത്. നിലവില്‍ 2,000 കോടിയാണ് കമ്പനിയുടെ വിപണിമൂല്യം.
അതേസമയം ജ്യോതി റെസിന്സിന്റെ ആകെ ഓഹരികളില്‍ 49.97 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 2 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 48.03 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ജ്യോതി റെസിന്‍സ് ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.44 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 52.11 രൂപ നിരക്കിലും പിഇ അനുപാതം 81.16 മടങ്ങിലുമാണുള്ളത്. ഇത് രണ്ടും ആരോഗ്യകരമായ നിലവാരത്തില്‍ അല്ല ഇപ്പോള്‍ നില്‍ക്കുന്നത്.
നിക്ഷേപ മൂല്യത്തിലെ മാറ്റം
5 വര്‍ഷം മുമ്പ് ജ്യോതി റെസിന്‍സ് ഓഹരിയുടെ വില 25 രൂപ നിലവാരത്തിലായിരുന്നു. അവിടെ നിന്നും 2022 സെപ്റ്റംബറിലേക്ക് എത്തുമ്പോള്‍ ഓഹരിയുടെ വില 1,660 രൂപ നിലവാരത്തിലേക്ക് കുതിച്ചെത്തി. അതായത് 5 വര്‍ഷത്തിനിടെ ജ്യോതി റെസിന്‍സ് ഓഹരികള്‍ 6,500 ശതമാനത്തിലധികം നേട്ടമാണ് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സമ്മാനിച്ചതെന്ന് സാരം.
ഇതിനിടെ 2022 സെപ്റ്റംബര്‍ മാസത്തില്‍ 2:1 അനുപാത്തില്‍ ജ്യോതി റെസിന്‍സ് നിക്ഷേപകര്‍ക്ക് ബോണസ് ഓഹരികള്‍ അനുവദിച്ചു. അതായത് കൈവശമുള്ള ഒരു ഓഹരിക്ക് അധികമായി 2 ഓഹരികള്‍ കൂടി ലഭിച്ചു.
അതേസമയം 5 വര്‍ഷം മുമ്പ് 1 ലക്ഷം രൂപ മുടക്കിയാല്‍ 4,000-ഓളം ജ്യോതി റെസിന്‍സ് ഓഹരികള്‍ ലഭിക്കുമായിരുന്നു. ഇതിനോടൊപ്പം 2022 സെപ്റ്റംബര്‍ മാസമാദ്യം 2:1 അനുപാതത്തില്‍ ലഭിച്ച ബോണസ് ഓഹരികള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ നിക്ഷേപകന്റെ കൈവശമുള്ള ആകെ ഓഹരികളുടെ എണ്ണം 12,000 ആയി ഉയരും (4,000 + 8,000 ബോണസ് ഓഹരി).
ഇത്രയും ജ്യോതി റെസിന്‍ ഓഹരികളുടെ കഴിഞ്ഞ ദിവസത്തെ വിപണി മൂല്യം 1.99 കോടിയാണ്. അതായത് 5 വര്‍ഷം കൊണ്ട് ജ്യോതി റെസിന്‍ ഓഹരിയിലെ 1 ലക്ഷം രൂപയുടെ നിക്ഷേപം 2 കോടിയായി വളര്‍ന്നുവെന്ന് ചുരുക്കം.
സാമ്പത്തികം
ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ജ്യോതി റെസിന്സിന്റെ (BSE : 514448) വരുമാനം 64 കോടിയും അറ്റാദായം 9 കോടിയുമാണ്. കഴിഞ്ഞ 3 വര്‍ഷമായി കമ്പനിയുടെ വരുമാനത്തില്‍ 38.9 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 102.5 ശതമാനവും അറ്റാദായത്തില്‍ 108 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി.
അതേസമയം ഒരു വര്‍ഷ കാലയളവില്‍ ജ്യോതി റെസിന്‍സ് ഓഹരിയുടെ ഉയര്‍ന്ന വില 1,818 രൂപയും താഴ്ന്ന വില 250 രൂപയുമാണ്. കഴിഞ്ഞ 3 മാസത്തിനിടെ ജ്യോതി റെസിന്‍സ് ഓഹരിയില്‍ 140 ശതമാനത്തോളം നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
