ഓഹരികളുടെ ആകെ എണ്ണം വര്‍ധിക്കുന്നതിലുടെ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ വ്യാപാര ഇടപാടുകള്‍ എളുപ്പമാകുമെന്നതാണ് കമ്പനികളെ ഓഹരി വിഭജനത്തിന് പ്രേരിപ്പിക്കുന്നത്. ഓഹരി വില ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ ചെറുകിട നിക്ഷേപകരില്‍ പലരും വലിയ വില നല്കി ഓഹരികള്‍ വാങ്ങിയെന്ന് വരില്ല.
വിപണിയില്‍ ലഭ്യമായ താരതമ്യേന മികച്ച അടിസ്ഥാനമുള്ള വില കുറവുള്ള കമ്പനികളുടെ ഓഹരികളിലാണ് അവര്‍ക്ക് താല്പര്യം. അതിനാല്‍ ചെറുകിട നിക്ഷേപകരെ കൂടി ആകര്ഷിക്കുകയെന്നതും ഓഹരി വിഭജനത്തിന് പിന്നിലുണ്ട്.
അതുപോലെ കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും. ഇത്തരത്തില്‍ ഈമാസം ഓഹരി വിഭജനവും ബോണസ് ഓഹരിയും പ്രഖ്യാപിച്ച ഒരു സ്മോള്‍ കാപ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ദംഗീ ദംസ്
കരാര്‍ അടിസ്ഥാനത്തില്‍ വിവിധതരം മധുരപലഹാരങ്ങളും ബേക്കറി ഭക്ഷണപദാര്‍ത്ഥങ്ങളും നിര്‍മിച്ചു കൊടുക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് ദംഗീ ദംസ് ലിമിറ്റഡ്. 2010-ല്‍ ഉന്നത ഗുണനിലവാരത്തിലുള്ള ചോക്ലേറ്റുകളുടെ പ്രത്യേക ഷോറൂമായിട്ടായിരുന്നു തുടക്കം. പിന്നാലെ ഉയര്‍ന്ന മേന്മയുള്ള കേക്കുകളും പേസ്ട്രികളും താരതമ്യേന താഴ്ന്ന വിലയില്‍ വിപണിയില്‍ അവതരിപ്പിക്കുകയും സ്വീകാര്യത നേടിയെടുക്കാനും സാധിച്ചു. നിലവില്‍ ഗുജറാത്തിലെ 5 നഗരങ്ങളിലായി 80-ഓളം ശാഖകള്‍ പ്രവര്‍ത്തിക്കുന്നു.
സ്റ്റോക്ക് സ്പ്ലിറ്റ്
ഓഗസ്റ്റ് 2-ന് ചേര്‍ന്ന ദംഗീ ദംസ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഓഹരിയുടെ ലിക്വിഡിറ്റി വര്‍ധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഓഹരി വിഭജനം പ്രഖ്യാപിച്ചത്. ഇതുപ്രകാരം 10:1 അനുപാതത്തിലാവും ഓഹരി വിഭജിക്കുക. അതായത് 10 രൂപ മുഖവിലയുള്ള ഒരു ഓഹരി വിഭജനത്തിനു ശേഷം 1 രൂപ മൂഖവിലയുള്ള 10 ഓഹരികളായി മാറുമെന്ന് സാരം. ഇതിനുള്ള എക്സ് സ്പ്ലിറ്റ് തീയതി സെപ്റ്റംബര്‍ 6-നും റെക്കോഡ് തീയതി 7-നുമായും നിശ്ചയിച്ചു.
ബോണസ് ഓഹരി
ഓഗസ്റ്റ് 2-ന് ചേര്‍ന്ന ദംഗീ ദംസ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ അംഗീകൃത മൂലധനം വര്‍ധിപ്പിക്കാനും തീരുമാനമെടുത്തു. ഇതിനോടൊപ്പം നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി നല്‍കുമെന്നും അറിയിച്ചു. ഓഹരി വിഭജനം പൂര്‍ത്തിയായ ശേഷമായിരിക്കും ബോണസ് ഓഹരി നല്‍കുക. നിക്ഷേപകര്‍ക്ക് 1:2 അനുപാതത്തിലാവും ബോണസ് ഓഹരി വിതരണം ചെയ്യുക.
അതായത് കൈവശമുള്ള 2 ഓഹരിക്ക് വീതം അധികമായി ഓരോ ഓഹരി കൂടി ലഭിക്കുമെന്ന് ചുരുക്കം. ഇതിനുള്ള എക്സ് ബോണസ് തീയതി സെപ്റ്റംബര്‍ 6-നും റെക്കോഡ് തീയതി 7-നുമായും തീരുമാനിച്ചു.
ഓഹരി വിശദാംശം
ദംഗീ ദംസ് കമ്പനിയുടെ ആകെ 64.45 ശതമാനം ഓഹരികളും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 0.44 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 35.11 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 20 കോടിയും അറ്റനഷ്ടം 1 കോടിയുമാണ്. അടുത്തിടെയായി കമ്പനിയുടെ കടബാധ്യത കുറഞ്ഞിട്ടുണ്ട്. നിലവില്‍ ദംഗീ ദംസ് (NSE : DANGEE) കമ്പനിയുടെ വിപണി മൂല്യം 460 കോടിയാണ്.
ദംഗീ ദംസ് കമ്പനിയുടെ പ്രതിയോഹരി ബുക്ക് വാല്യൂ 17.28 രൂപ നിരക്കിലാണുള്ളത്. കമ്പനിയുടെ ഓഹരിയിന്മേലുള്ള ആദായം 6.5 ശതമാനം ഇടിവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 2.54 ശതമാനം നിരക്കിലുമാണുള്ളത്. ഇത് രണ്ടും അനാകര്‍ഷകമായ നിലവാരത്തിലാണ് നില്‍ക്കുന്നത്. അതേസമയം വ്യാഴാഴ്ച ദംഗീ ദംസിന്റെ ഓഹരികള്‍ 443 രൂപ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 457 രൂപയും താഴ്ന്ന വില 185 രൂപയുമാണ്.
എങ്ങനെ പ്രതിഫലിക്കും ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത. സമാനമായി ഓഹരി വിഭജനം നടത്തുമ്പോഴും ഓഹരിയുടെ വില ആദ്യം ആനുപാതികമായി കുറയും. അതുപോലെ ഓഹരിയുടെ മുഖവിലയും കുറവു വരും. എന്നാല്‍ നിക്ഷേപകന്റെ കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം കൂടുകയും ചെയ്യും.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ ലഭിക്കുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാകും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്. അതേസമയം ഓഹരി വിഭജനം മുഖേന കയ്യിലുള്ള ആകെ ഓഹരികള്‍ വര്‍ധിക്കുമെങ്കിലും ആനുപാതികമായി മുഖവിലയും കുറഞ്ഞതിനാല്‍ ഫലത്തില്‍ ഡിവിഡന്റ് വര്‍ധനയുണ്ടാകില്ല.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

IRFC, RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ലാഭവിഹിതം ലഭിക്കാൻ വോട്ടിംഗ് തുടങ്ങി, ചെയ്യേണ്ടതെങ്ങനെ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ



Click it and Unblock the Notifications