ക്ഷയിച്ചുനിൽക്കുവാണ്, പ്രതാപിയാകാൻ ഒരുപാട് സമയമെടുക്കില്ല — 126% ലാഭത്തിലേക്ക് കണ്ണുംനട്ട് ഈ ജുൻജുൻവാല ഓഹരി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണപ്പെരുപ്പവും പ്രതികൂല ആഗോള ഘടകങ്ങളുമാണ് ആഭ്യന്തര വിപണിയെ പിന്നോട്ടടിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും വെല്ലുവിളി സൃഷ്ടിക്കുന്നു. ഇതിനോടകം ബഹുഭൂരിപക്ഷം ഓഹരികളും ശക്തമായ തിരുത്തല്‍ നേരിട്ടു. അതേസമയം അടിസ്ഥാനപരമായി ഇന്ത്യന്‍ സമ്പദഘടന ശക്തമായതിനാല്‍ മികച്ച ഓഹരികളില്‍ ദീര്‍ഘകാലയളവ് കണക്കാക്കി നിക്ഷേപത്തിന് പരിഗണിക്കാമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. സമാനമായി ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 50 ശതമാനത്തിലധികം തിരുത്തല്‍ നേരിട്ടതും എന്നാല്‍ സമീപ ഭാവിയില്‍ മള്‍ട്ടിബാഗര്‍ നേട്ടം നല്‍കാവുന്നതുമായ ഒരു സ്‌പെഷ്യാല്‍റ്റി കെമിക്കല്‍ ഓഹരിയെ കുറിച്ചാണ് ഈ ലേഖനം.

 

ജൂബിലന്റ് ഇന്‍ഗ്രേവിയ

ജൂബിലന്റ് ഇന്‍ഗ്രേവിയ

കെമിക്കല്‍, ലൈഫ് സയന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് ജൂബിലന്റ് ഇന്‍ഗ്രേവിയ. 2021 ഫെബ്രുവരിയില്‍ പ്രമുഖ ഫാര്‍മ കമ്പനിയായിരുന്ന ജൂബിലന്റ് ലൈഫ് സയന്‍സസ് (ഇപ്പോള്‍ ജൂബിലന്റ് ഫാര്‍മോവ) വിഭജിച്ചാണ് രൂപീകരണം. സവിശേഷ കെമിക്കല്‍, പോഷകാഹാര & ആരോഗ്യ സംരക്ഷണം, ജീവശാസ്ത്ര സംബന്ധമായ നൂതന കെമിക്കല്‍ ഉത്പന്നങ്ങളുടെ വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഗവേഷണത്തില്‍ അധിഷ്ഠിതമായി കാര്‍ഷിക മേഖലയിലേക്കുള്ള രാസപദാര്‍ത്ഥങ്ങളും മരുന്ന് നിര്‍മാണ ഘടകങ്ങളും ഉത്പാദിപ്പിക്കുന്നുണ്ട്.

Also Read: 11 ദിവസമായി ഓഹരി വില്‍ക്കാനാളില്ല! 6 മാസത്തിനകം 163% ലാഭം; നിലംതൊടാതെ പറക്കുന്നു ഈ മള്‍ട്ടിബാഗര്‍

കെമിക്കല്‍

ജൂബിലന്റ് ഇന്‍ഗ്രേവിയയുടെ (BSE: 543271, NSE : JUBLINGREA) വരുമാനത്തിന്റെ 50 ശതമാനവും ജീവശാസ്ത്ര കെമിക്കല്‍ ഉത്പന്നങ്ങളുടെ വിഭാഗത്തില്‍ നിന്നാണ്. സമാനമായി സവിശേഷ കെമിക്കല്‍ ഉത്പന്നങ്ങളുടെ വിഭാഗം 32 ശതമാനവും പോഷകാഹാരം & ആരോഗ്യ സംരക്ഷണ വിഭാഗത്തില്‍ നിന്നും 18 ശതമാനവും കമ്പനിയുടെ മൊത്ത വരുമാനത്തിലേക്ക് സംഭാവന ചെയ്യപ്പെടുന്നു. പൈറിഡീന്‍- ബീറ്റ, വിറ്റാമിന്‍ ബി-3 എന്നിവയുടെ നിര്‍മാണത്തില്‍ ആഗോള തലത്തില്‍ തന്നെ രണ്ട് പ്രധാന ഉ്ത്പാദകരിലൊന്നാണ് ജൂബിലന്റ് ഇന്‍ഗ്രേവിയ.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

ജൂബിലന്റ് ഇന്‍ഗ്രേവിയയുടെ ആകെ ഓഹരികളില്‍ 51.1 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 11.21 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 0.67 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 36.63 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. അതേസമയം മാര്‍ച്ച് മാസത്തില്‍ ലഭ്യമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രമുഖ നിക്ഷേപകനും സംരംഭകനുമായ രാകേഷ് ജുന്‍ജുന്‍വാലയ്ക്കും ഭാര്യ രേഖയ്ക്കും കൂടി ജൂബിലന്റ് ഇന്‍ഗ്രേവിയയുടെ 4.7 ശതമാനം ഓഹരികളാണ് കൈവശമുള്ളത്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 7,151 കോടിയാണ്.

ലാഭവിഹിതം

മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ജൂബിലന്റ് ഇന്‍ഗ്രേവിയ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 1.12 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 152.76 രൂപ നിരക്കിലും പിഇ അനുപാതം 15.02 നിലവാരത്തിലുമാണുള്ളത്. കഴിഞ്ഞ 3 മാസമായി ഓഹരി വിലയില്‍ 11 ശതമാനത്തോളം തിരുത്തല്‍ നേരിട്ടതോടെ ഈ വര്‍ഷം ഇതുവരെ 22 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 52 ആഴ്ചയില്‍ ഓഹരിയുടെ ഉയര്‍ന്ന വില 838.75 രൂപയും താഴ്ന്ന വില 401.20 രൂപയുമാണ്. നിലവില്‍ 5-ഡിഎംഎ നിലവാരത്തിന് മുകളിലാണെങ്കിലും 20, 50, 100, 200-ഡിഎംഎ നിലവാരങ്ങള്‍ക്കു കീഴിലാണ് ജൂബിലന്റ് ഇന്‍ഗ്രേവിയ ഓഹരി തുടരുന്നത്.

സാമ്പത്തികം

സാമ്പത്തികം

പയട്രോസ്‌ക്കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ജൂബിലന്റ് ഇന്‍ഗ്രേവിയയുടെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 7) നിലയിലാണ്. അതേസമയം ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ വരുമാനം 1,296 കോടിയായിരുന്നു. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 89 ശതമാനം വര്‍ധനയാണ്. ഇതേ കാലയളവില്‍ കമ്പനി നേടിയ അറ്റാദായം 68.59 കോടിയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 26 ശതമാനത്തിലധികം ഉയര്‍ച്ചയാണിത്. കമ്പനിക്ക് കുറഞ്ഞ തോതിലുള്ള കടബാധ്യതകളേയുള്ളൂ.

Also Read: 113% ലാഭം നോട്ടമിട്ട് 5 ഓഹരികളില്‍ ബൈ റേറ്റിങ്; വിദേശ സ്ഥാപനങ്ങളുടെ റഡാറില്‍ ടാറ്റ സ്റ്റീലും

അനുകൂല ഘടകം

അനുകൂല ഘടകം

നിലവില്‍ വിനിയോഗിക്കുന്ന മൂലധനത്തിന്റെ പിന്‍ബലത്തില്‍ അടുത്ത 3-4 വര്‍ഷത്തിനുള്ളില്‍ ജൂബിലന്റ് ഇന്‍ഗ്രേവിയയുടെ വരുമാനം ഇരട്ടിയാക്കാന്‍ സാധിക്കുമെന്ന് മാനേജ്‌മെന്റിന്റെ ആത്മവിശ്വാസം. കമ്പനിയുടെ സ്‌പെഷ്യാല്‍റ്റി കെമിക്കല്‍ വിഭാഗമായിരിക്കും ഈ വളര്‍ച്ചാ കുതിപ്പിന് നിര്‍ണായക സംഭാവന നല്‍കുക. ഇതിനോടൊപ്പം പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിനും മൂലധന വിനിയോഗത്തിന്മേലുള്ള ആദായ നിരക്കും മെച്ചപ്പെടുന്നത് പ്രകടമാണ്. കൂടാതെ പിഇ അനുപാതം വിലയിരുത്തിയാല്‍ മറ്റ് കെമിക്കല്‍ കമ്പനികളേക്കാള്‍ ഡിസ്‌കൗണ്ടിലാണ് ജൂബിലന്റ് ഇന്‍ഗ്രേവിയ ഓഹരികള്‍ നില്‍ക്കുന്നത്.

പണം

പ്രവര്‍ത്തന വരുമാനത്തില്‍ നിന്നും മൂലധന വിനിയോഗത്തിനുള്ള പണം കണ്ടെത്തുന്നതു കൊണ്ട ജൂബിലന്റ് ഇന്‍ഗ്രേവിയയുടെ ബാലന്‍സ് ഷീറ്റും ശക്തമായി നിലകൊള്ളുന്നതും ശ്രദ്ധേയമാണ്. നൂതന സാങ്കേതിക വിദ്യകളുടെ ഫലപ്രദമായ വിനിയോഗമാണ് സമീപകാലത്തെ വളര്‍ച്ചയ്ക്ക് നിദാനമാകുന്നത്. സങ്കീര്‍ണ ഉത്പന്നങ്ങളുടെ നിര്‍മാണത്തിലേക്കായി അതിനൂതന സംവിധാനങ്ങളും അടുത്തിടെ കരസ്ഥമാക്കിയിട്ടുണ്ട്. ഇതിലൂടെ ഉത്പന്ന വൈവിധ്യവത്കരണവും സാധ്യമാകും. വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതിനൊപ്പം ശേഷി വര്‍ധിപ്പിക്കുന്നത് ഇരട്ടിയാക്കി.

Also Read: ഒരു വര്‍ഷത്തിനുള്ളില്‍ ഈ ടാറ്റ ഓഹരി റെക്കോഡ് ഉയരത്തിലേക്കെത്തും; കാരണമറിയാം

ലക്ഷ്യവില

ലക്ഷ്യവില

ബുധനാഴ്ച രാവിലെ 445 രൂപ നിലവാരത്തിലാണ് ജൂബിലന്റ് ഇന്‍ഗ്രേവിയ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. വിവിധ ബ്രോക്കറേജുകള്‍ ഓഹരിക്ക് നല്‍കിയ ലക്ഷ്യവില ചുവടെ ചേര്‍ക്കുന്നു.

  • എഡല്‍വീസ് സെക്യൂരിറ്റീസ്- സമീപ കാലയളവിലേക്ക് ജൂബിലന്റ് ഇന്‍ഗ്രേവിയ ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 1,006 രൂപയാണ്. ഇത് വിപണി വിലയേക്കാള്‍ 126 ശതമാനം ഉയരെയാണ്.
  • ഏഞ്ചല്‍ വണ്‍- അടുത്ത 12 മാസ കാലയളവിലേക്ക് ഓഹരിക്ക് നല്‍കിയ ലക്ഷ്യവില 837 രൂപയാണ്. നിലവിലെ വിലയേക്കാള്‍ 88 ശതമാനം മുകളിലാണിത്.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഏഞ്ചല്‍ വണ്ണും എഡല്‍വീസ് സെക്യൂരിറ്റീസും പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Multibagger Stocks: Half Corrected Specialty Chemical Jhunjhunwala Stock Will Give 126 Percent Gain

Multibagger Stocks: Half Corrected Specialty Chemical Jhunjhunwala Stock Will Give 126 Percent Gain
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X