ആഗോള, ആഭ്യന്തര പ്രതികൂല ഘടകങ്ങളുടെ പ്രഭാവം കാരണം ഓഹരി വിപണിയില്‍ തിരിച്ചടികളുടെ കാലമാണിത്. റെക്കോഡ് ഉയരത്തില്‍ നിന്നും പ്രധാന സൂചികകള്‍ 16 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു കഴിഞ്ഞു. ഇതിനിടെ മിക്ക ഓഹരികളും 20 ശതമാനത്തിലധികം താഴ്ചയിലേക്ക് വീണു. എന്നാല്‍ അടിസ്ഥാനപരമായി മികച്ച ഓഹരികളെ ദീര്‍ഘകാലയളവ് കണക്കാക്കി നിക്ഷേപം നടത്താനുള്ള അവസരമാണ് വിപണിയിലെ ഇത്തരം തിരിച്ചടികളെന്നും പ്രമുഖ നിക്ഷേപകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ 5 പ്രമുഖര്‍ നിര്‍ദേശിച്ച 5 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.
ടാറ്റ കമ്മ്യൂണിക്കേഷന്‍
സോഫ്റ്റ്വേര്‍ അധിഷ്ഠിത ശൃംഖലകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ നല്കുന്ന ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍ (BSE: 500483, NSE : TATACOMM). പ്രമുഖ മലയാളി നിക്ഷേപകനും ഫണ്ട് മനേജറുമായ പൊറിഞ്ചു വെളിയത്താണ് ഈ മിഡ് കാപ് ഓഹരിയെ ദീര്‍ഘ കാലയളവിലേക്കുള്ള നിക്ഷേപത്തിന് ശുപാര്‍ശ ചെയ്തത്. ആഗോളതലത്തില്‍ വ്യവസായ ലോകത്ത് നടക്കുന്ന ഡിജിറ്റല്‍വത്കരണം ഈ ടാറ്റ ഗ്രൂപ്പ് കമ്പനിക്ക് നല്‍കുന്നത് വളരാനുള്ള മികച്ച അവസരമാണ്.
അടുത്ത 5 വര്‍ഷത്തേക്ക് കമ്പനിയുടെ പ്രഖ്യാപിത വളര്‍ച്ചാ ലക്ഷ്യം 15-20 ശതമാനം നിരക്കിലാണെന്നതും ആകര്‍ഷകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നത്തെ വ്യാപാരാന്ത്യം 922 രൂപയിലാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍ ഓഹരി നില്‍ക്കുന്നത്.
ടൈറ്റന് കമ്പനി
സ്വര്‍ണവും രത്നവും ഉള്‍പ്പെടെയുള്ള ജൂവലറി വിഭാഗവും വാച്ച്, കണ്ണട ഉള്‍പ്പെടെയുളള നിത്യോപയോഗ ഫാഷന്‍ വസ്തുക്കളും നിര്‍മിക്കുന്ന രാജ്യത്തെ പ്രശസ്ത ലൈഫ്സ്റ്റൈല്‍ സ്ഥാപനമാണ് ടൈറ്റന് കമ്പനി ലിമിറ്റഡ് (BSE: 500114, NSE: TITAN). പ്രമുഖ പോര്‍ട്ട്ഫോളിയോ ഫണ്ട് മാനേജര്‍ സൗരഭ് മുഖര്ജീയാണ് ഈ ടാറ്റ ഗ്രൂപ്പ് ഓഹരിയെ അടുത്ത ഏതാനും വര്‍ഷക്കാലയളവിലേക്ക് നിക്ഷേപത്തിനായി നിര്‍ദേശിച്ചത്.
കഴിഞ്ഞ 20 വര്‍ഷമായി ടൈറ്റന് കമ്പനിയുടെ വരുമാന വളര്‍ച്ചയും ഓഹരി വിലയിലെ വര്‍ധനയും 30 ശതമാനം നിരക്കിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച 2,046 രൂപയിലാണ് ടൈറ്റന് കമ്പനി ഓഹരികള്‍ ക്ലോസ് ചെയ്തത്.
ടാറ്റ മോട്ടോര്‍സ്-ഡിവിആര്‍
രാജ്യത്തെ ഏറ്റവും വലിയതും വൈവിധ്യവത്കരിക്കപ്പെട്ട വാഹന നിര്മാക്കളിലൊന്നുമായ ടാറ്റ മോട്ടോര്‍സിന്റെ ഡിവിആര്‍ ഓഹരികളാണ് ടാറ്റ മോട്ടോര്‍സ്-ഡിവിആര്‍ (BSE: 570001, NSE : TATAMTRDVR). വൈദ്യുത വാഹന വിഭാഗത്തിലെ മുന്നേറ്റമാണ് ടാറ്റ ഗ്രൂപ്പിന്റെ ഈ ബഹുരാഷ്ട്ര കമ്പനിയുടെ ഓഹരിയെ ആകര്‍ഷകമാക്കുന്നതെന്ന് പ്രമുഖ നിക്ഷേപകന് ബസന്ത് മഹേശ്വരി സൂചിപ്പിച്ചു. (സാധാ ഓഹരികളേക്കാള്‍ വോട്ടിങ് അവകാശം കുറവുള്ളതും എന്നാല്‍ ഉയര്‍ന്ന ലാഭവിഹിതം കിട്ടുന്നതുമായ ഓഹരികളാണ് ഡിവിആര്‍). ഇന്നത്തെ വ്യാപാരത്തിനൊടുവില്‍ ടാറ്റ മോട്ടോര്‍സ്-ഡിവിആര്‍ 197 രൂപയിലാണ് നിര്‍ത്തിയത്.
വേദാന്ത് ഫാഷന്‍സ്
പരമ്പരാഗത വസ്ത്ര ശ്രേണിയിലെ മുന്‍നിര ബ്രാന്‍ഡുകളായ മാന്യവര്‍, മോഹെ തുടങ്ങിയവയുടെ മാതൃകമ്പനിയാണ് വേദാന്ത് ഫാഷന്‍സ്. 3 രാജ്യങ്ങളിലായി 200-ലധികം നഗങ്ങളില് 600-ലേറെ സ്റ്റോറുകള്‍ ഈ മിഡ് കാപ് കമ്പനിക്ക് സ്വന്തമായുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വേദാന്ത് ഫാഷന്‍സ് (BSE: 543463, NSE : MANYAVAR) ഓഹരികളുടെ ലിസ്റ്റിങ്. ഇപ്പോഴും ഇഷ്യൂ വിലയായ 866 രൂപയേക്കാള്‍ 14 ശതമാനത്തോളം മുകളിലാണ് നില്‍ക്കുന്നത്.
മോത്തിലാല്‍ ഒസ്വാളിലെ അനലിസ്റ്റായ മനീഷ് സോന്താലിയയാണ് ഈ ഓഹരിയെ ശുപാര്‍ശ ചെയ്തത്. കൂടാതെ മറ്റ് 6 വിപണി വിദഗ്ധര്‍ വേദാന്ത് ഫാഷന്‍സ് ഓഹരിയില്‍ നല്‍കിയിരിക്കുന്ന ലക്ഷ്യവില വിപണി വിലയേക്കാള്‍ (984 രൂപ) 18 ശതമാനം മുകളിലാണ്.
സുന്ദരം ഫാസ്റ്റ്നേര്‍സ്
പ്രമുഖ സംരംഭകരായ ടിവിഎസ് ഗ്രൂപ്പിന്റെ ഉപകമ്പനിയാണ് സുന്ദരം ഫാസ്റ്റ്നേര്‍സ് ലിമിറ്റഡ്. വാഹന, ഊര്‍ജ, അടിസ്ഥാന സൗകര്യ മേഖലയിലേക്ക് വേണ്ട യന്ത്രങ്ങളുടെ ഹൈ പ്രിസിഷന്‍ കമ്പോണന്റ്സ് നിര്‍മിക്കുന്ന കമ്പനിയാണിത്. ദലാല്‍ സ്ട്രീറ്റിലെ പ്രമുഖ നിക്ഷേപകനായ ഗോവിന്ദ് പരീഖാണ് ഈ മിഡ് കാപ് ഓഹരിയെ നിര്‍ദേശിച്ചത്.
ഇതിനോടൊപ്പം മറ്റ് 5 അനലിസ്റ്റുകള്‍ സുന്ദരം ഫാസ്റ്റ്നേര്‍സ് (BSE: 500403, NSE : SUNDRMFAST) ഓഹരികളില്‍ അടുത്ത 12 മാസക്കാലയളവിലേക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില വിപണി വിലയേക്കാള്‍ 41 ശതമാനം ഉയരെയാണ്. അതേസമയം വെള്ളിയാഴ്ച ഈ ഓഹരികള്‍ 714 രൂപ നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications