അടിസ്ഥാനപരമായി ശക്തവും വൈവിധ്യമുള്ളതും മികച്ച വളര്‍ച്ചാ സാധ്യതയും പുലര്‍ത്തുന്നതാണ് ഇന്ത്യന്‍ സമ്പദ്ഘടനയെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. അതിനാല്‍ ദീര്‍ഘ കാലയളവില്‍ മികച്ച ഓഹരികളില്‍ നിക്ഷേപത്തിനുള്ള അവസരമായി വിപണിയില്‍ നേരിട്ട സമീപകാല ഇടിവിനെ കണക്കാക്കാമെന്നാണ് വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ ഇടക്കാലയളവില്‍ 125 ശതമാനത്തോളം നേട്ടം നല്‍കിയേക്കാവുന്നതും അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയുടെ ഓഹരിയില്‍ നിക്ഷേപത്തിനായി പരിഗണിക്കാമെന്ന് നിര്‍ദേശിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ സെന്‍ട്രം ബ്രോക്കിങ് രംഗത്തെത്തി.
അശോക ബില്‍ഡ്കോണ്‍
രാജ്യത്തെ പ്രമുഖ ഹൈവേ നിര്‍മാണ കമ്പനിയാണ് അശോക ബില്‍ഡ്കോണ്‍. മഹാരാഷ്ട്രയിലെ നാസിക് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തനം. നിര്‍മിക്കുക, പ്രവര്‍ത്തിപ്പിക്കുക, കൈമാറുക (BUY) മാതൃകയിലുള്ള പദ്ധതികളാണ് പ്രധാനമായും ഏറ്റെടുത്ത് നടപ്പാക്കുന്നത്. ദേശീയപാതയ്ക്കു പുറമേ വലിയ പാലങ്ങള്‍, റെയില്‍വേ, കണ്‍സ്ട്രക്ഷന്‍, സിറ്റി ഗ്യാസ് മേഖലകളുമായി ബന്ധപ്പെട്ട വമ്പന്‍ പദ്ധതികളുടെ നിര്‍മാണ പ്രവൃത്തികളും ഏറ്റെടുക്കുന്നുണ്ട്. ഗുണമേന്മയിലും ജോലിസ്ഥലത്തെ മികച്ച സൗകര്യങ്ങള്‍ കൊണ്ടും ഐഎസ്ഒ അംഗീകാരം നേടിയിട്ടുളള കമ്പനി കൂടിയാണിത്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 2,322 കോടിയാണ്.
സാമ്പത്തികം
ജനുവരി- മാര്‍ച്ച് പാദത്തില്‍ അശോക ബില്‍ഡ്കോണ്‍ നേടിയ സംയോജിത വരുമാനം 1,957 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 13 ശതമാനത്തോളം വളര്‍ച്ചയാണിത്. ഇതേ കാലയളവില്‍ നേടിയ അറ്റാദായം 226 കോടി രൂപയുമാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 59 ശതമനാത്തോളം വര്‍ധനയാണിത്. ഇതോടെ പ്രതിയോഹരി വരുമാനം 5.08 രൂപയില്‍ നിന്നും 8.05-ലേക്ക് മെച്ചപ്പെടുത്തി. അതേസമയം കഴിഞ്ഞ 3 വര്‍ഷമായി അശോക ബില്‍ഡ്കോണിന്റെ വരുമാനം 7.1 ശതമാനവും പ്രവര്‍ത്തന ലാഭം 7.6 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി.
ഓഹരി വിശദാംശം
അശോക ബില്‍ഡ്കോണിന്റെ ആകെ ഓഹരികളില്‍ 54.48 ശതമാനം പ്രമോട്ടറിന്റെ പക്കലാണുള്ളത്. അതുപോലെ വിദേശ നിക്ഷേപകര്‍ക്ക് 2.13 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 21.48 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 21.91 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. അതേസമയം കഴിഞ്ഞ 4 വര്‍ഷമായി കമ്പനി ഡിവിഡന്റ് നല്‍കിയിട്ടില്ല. പ്രതിയോഹരി ബുക്ക് വാല്യൂ 56.99 രൂപ നിരക്കിലാണ്. ശക്തമായ ബാലന്‍സ് ഷീറ്റ്. ഓഹരിയിന്മേലുള്ള ആദായം 50.1 ശതമാനവും മൂലധന വിനിയോഗത്തിന്മേലുള്ള ആദായം 26.1 ശതമാനവും എന്ന മികച്ച വളര്‍ച്ചാ നിരക്കും പ്രകടമാക്കുന്നു.
അനുകൂല ഘടകം
പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിലും ഇടവേളകളില്‍ പുതിയ കരാറുകള്‍ നേടുന്നതിലുമുള്ള അശോക ബില്‍ഡ്കോണിന്റെ (BSE: 533271, NSE: ASHOKA) മിടുക്ക് ശ്രദ്ധേയമാണ്. അടുത്തിടെ നേടിയ കരാറുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ കമ്പനിയുടെ ഓര്‍ഡര്‍ ബുക്ക് 14,630 കോടിയിലേക്ക് ഉയര്‍ന്നു. ഇതു കമ്പനിയുടെ ചരിത്രത്തിലെ ഉയര്‍ന്ന നേട്ടമാണ്. അതുപോലെ സിവില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയിലുള്ള ഓഹരികളുടെ പൊതു ശരാശരിയേക്കാള്‍ തീരെ താഴ്ന്ന നിലവാരത്തിലുള്ള പിഇ അനുപാതം അശോക ബില്‍ഡ്കോണ്‍ ഓഹരിയുടെ അന്തര്‍ലീന മൂല്യത്തെയും സൂചിപ്പിക്കുന്നു.
ലക്ഷ്യവില 186
ഇന്നത്തെ വ്യാപാരത്തിനൊടുവില്‍ അശോക ബില്‍ഡ്കോണിന്റെ ഓഹരികള്‍ 2 ശതമാനത്തോളം താഴ്ന്ന് 82.75 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 186 രൂപയിലേക്ക് ഉയരാമെന്ന് സെന്‍ട്രം ബ്രോക്കിങ് സൂചിപ്പിച്ചു. ഇതിലൂടെ അടുത്ത 12 മാസത്തിനകം ഓഹരിയില്‍ നിന്നും 125 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നതെന്നും ബ്രോക്കറജ് സ്ഥാപനം വ്യക്തമാക്കി. അതേസമയം 52 ആഴ്ച കാലയളവിലെ അശോക ബില്‍ഡ്കോണ്‍ ഓഹരിയുടെ ഉയര്‍ന്ന വില 125 രൂപയും താഴ്ന്ന വില 69 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 7 ശതമാനത്തോളം ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സെന്‍ട്രം ബ്രോക്കിങ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications