ക്ഷമയാണ് ഏറ്റവും വലിയ ആയുധമെന്ന ഉപദേശം പലപ്പോഴും കേട്ടിട്ടുണ്ടാകുമല്ലോ. ഇത് ഓഹരി വിപണിയിലും ഏറെ പ്രസക്തമായൊരു കാര്യമാണ്. ഒരാളുടെ ബുദ്ധി മതി, പക്ഷേ ഒമ്പതു പേരുടെ ക്ഷമ വേണമെന്നാണ് ഓഹരി വിപണിയെ കുറിച്ചുള്ള പഴഞ്ചൊല്ലുകളിലൊന്ന്.
അതായത് ഓഹരി വിപണിയില്‍ 'ധനം' എന്നത് വാങ്ങുന്നതിലും വില്‍ക്കുന്നതിലുമല്ല, മറിച്ച് കൈവശം വയ്ക്കുന്നതിലൂടെയാണ് കരഗതമാകുന്നതെന്ന് സാരം. അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കുകയും തുടര്‍ന്ന് വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ക്ഷമയോടെ കാത്തിരിക്കുകയും ചെയ്താല്‍ നേട്ടം കൊയ്യാനാകുമെന്ന് ചുരുക്കം. ഇത്തരത്തില്‍ നിക്ഷേപകരെ സമ്പന്നരാക്കിയ അനവധി ഓഹരികള്‍ ഇന്ത്യന്‍ വിപണിയിലുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തില്‍ കോടികളുടെ ആദായം തിരിച്ചു നല്കിയ രണ്ട് ഓഹരികളും അവയുടെ ഹ്രസ്വകാല ലക്ഷ്യവിലയുടേയും വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ലുപിന്‍
ആഗോളതലത്തില്‍ തന്നെ ജനറിക്, ബ്രാന്‍ഡഡ് മരുന്നു നിര്‍മിക്കുന്നതിലെ മുന്‍നിര കമ്പനിയാണ് ലൂപിന് ലിമിറ്റഡ്. ആസ്മ, ക്ഷയം, കുട്ടികള്‍ക്കുള്ള മരുന്നുകളും, ഹൃദ്രോഗങ്ങള്‍, അണുബാധ, പ്രമേഹം എന്നിവയ്ക്കെതിരായ മരുന്നുകളും കമ്പനി വിപണിയിലെത്തിക്കുന്നു. ഇതിനോടൊപ്പം മരുന്ന് നിര്‍മാണത്തിന് വേണ്ട രാസ സംയുക്തങ്ങളും വന്‍ തോതില്‍ ഉത്പാദിപ്പിക്കുന്നു. പത്തിലേറെ ഉപകമ്പനികളും കമ്പനിക്ക് കീഴിലുണ്ട്.
അതേസമയം ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ലുപിന്‍ (BSE: 500257, NSE : LUPIN) ഓഹരികള്‍ സ്വപ്ന സമാനമായ നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്. 1999 ജനുവരിയില്‍ ഈ ഫാര്‍മ ഓഹരിക്ക് 2.33 രൂപയായിരുന്നു വില. അവിടെ നിന്നും 2022 ഓഗസ്റ്റിലേക്ക് എത്തുമ്പോള്‍ ലുപിന്‍ ഓഹരികള്‍ 670 രൂപ നിലവാരത്തിലേക്ക് ഉയര്‍ന്നു.
കഴിഞ്ഞ 23 വര്‍ഷത്തിനിടയില്‍ ഓഹരികള്‍ നല്‍കിയത് 28,630 ശതമാനം നേട്ടം. അതായത് 1999-ല്‍ ഒരു ലക്ഷം രൂപയുടെ ലുപിന്‍ ഓഹരികള്‍ വാങ്ങിയിരുന്നെങ്കില്‍ ഇന്നതിന്റെ മൂല്യം 2.86 കോടിയായി വളരുമായിരുന്നു.
ലക്ഷ്യവില 780
വെള്ളിയാഴ്ച 680 രൂപ നിലവാരത്തിലാണ് ലുപിന്‍ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 780 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഷേര്ഖാന് നിര്‍ദേശിച്ചത്. ഇതിലൂടെ ഹ്രസ്വകാലയളവില്‍ 15 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. കഴിഞ്ഞ 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന നിലവാരം 995 രൂപയും താഴ്ന്ന വില 583 രൂപയുമാണ്.
യുപിഎല്‍
കാര്‍ഷിക വിളകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും അവശ്യമായ സവിശേഷ രാസവസ്തുക്കളും വ്യാവസായിക രാസപദാര്‍ത്ഥങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ് അഥവാ യുപിഎല്‍. നിലവില്‍ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ കാര്‍ഷിക രാസവള നിര്‍മാതാക്കളാണ്. കമ്പനിയുടെ ഉത്പന്നങ്ങള്‍ 150-ല്‍ അധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. 1969 മുതല്‍ മഹാരാഷ്ട്രയിലെ മുംബൈ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു. 2013-ലാണ് കമ്പിനയുടെ പേര് യുപിഎല്‍ എന്നാക്കി പുനര്‍ നാമകരണം ചെയ്തത്.
അതേസമയം ദീര്‍ഘകാല നിക്ഷേപകര്‍ക്ക് യുപിഎല്‍ (BSE: 512070, NSE : UPL) ഓഹരികള്‍ കൈനിറയെ നേട്ടമാണ് സമ്മാനിച്ചത്. 2002 ജൂലൈയില്‍ ഈ കെമിക്കല്‍ ഓഹരിക്ക് കേവലം 1.20 രൂപയായിരുന്നു വില. അവിടെ നിന്നും 2022 ഓഗസ്റ്റിലേക്ക് എത്തുമ്പോള്‍ യുപിഎല്‍ ഓഹരികള്‍ 740 രൂപ നിലവാരത്തിലേക്ക് കുതിച്ചുയര്‍ന്നു.
കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഈ ഓഹരി നല്‍കിയത് 61,775 ശതമാനം നേട്ടം. അതായത് 2002-ല്‍ ഒരു ലക്ഷം രൂപയുടെ യുപിഎല്‍ ഓഹരികള്‍ വാങ്ങിയിരുന്നെങ്കില്‍ ഇന്നതിന്റെ മൂല്യം 6.18 കോടിയായി വളരുമായിരുന്നു.
ലക്ഷ്യവില 1,020
കഴിഞ്ഞയാഴ്ച 789 രൂപ നിലവാരത്തിലാണ് യുപിഎല്ലിന്റെ ഓഹരികള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇവിടെ നിന്നും 1,020 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് പ്രഭുദാസ് ലീലാധര്‍ നിര്‍ദേശിച്ചത്. ഇതിലൂടെ സമീപ ഭാവിയില്‍ 30 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. അതേസമയം, കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 848 രൂപയും താഴ്ന്ന വില 608 രൂപയുമായാണ് രേഖപ്പെടുത്തിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications