കടന്നു പോയ വര്‍ഷം മള്ട്ടിബാഗറുകളുടേതായിരുന്നു. പെന്നി വിഭാഗത്തിലുള്ളവ ഉള്‍പ്പെടെ നിരവധി ഓഹരികളാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ നിക്ഷേപകര്‍ക്ക് കൈനിറയെ ലാഭം നല്‍കിയത്. ചില ടാറ്റ ഗ്രൂപ്പ് ഓഹരികളും ഇത്തരത്തില്‍ സ്വപ്നം നേട്ടം സമ്മാനിച്ചവയുടെ കൂട്ടത്തിലുണ്ട്. ഏറ്റവുമൊടുവില്‍ റഷ്യ- ഉക്രൈന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ തിരിച്ചടി നേരിടുന്ന സമയത്തും 80% നേട്ടം നല്കിയ ഓട്ടോമോട്ടീവ് സ്റ്റാംപിങ്സ് എന്ന സ്മോള്‍ കാപ് കമ്പനിയെ കുറിച്ചാണ് ഈ ലേഖനം.
ഓട്ടോമോട്ടീവ് സ്റ്റാംപിങ്സ്
വാഹനാനുബന്ധ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് ഓട്ടോമോട്ടീവ് സ്റ്റാംപിങ്സ് & അസംബ്ലീസ് ലിമിറ്റഡ്. യാത്ര, വാണിജ്യ വാഹനങ്ങള്‍ക്കു വേണ്ട മെറ്റല്‍ ഷീറ്റുകള്‍, വിളക്കിച്ചേര്‍ത്ത ഘടകങ്ങള്‍, ഇന്ധന ടാങ്കുകള്‍, ലോഹം ഉള്‍പ്പെടുന്ന വാഹനഭാഗങ്ങളും നിര്‍മിക്കുന്നു. പ്രധാനമായും ഗ്രൂപ്പ് കമ്പനിയായ ടാറ്റ മോട്ടോര്‍സിന് വേണ്ടിയാണ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്. ഇതിലൂടെയാണ് കമ്പനിയുടെ 95 ശതമാനം വരുമാനവും ലഭിക്കുന്നത്. കമ്പനിക്ക് പൂനെയില്‍ രണ്ടും ഗുജറാത്ത്, ഉത്തരാഖണ്ഡ് എന്നിവടങ്ങളിലുമായി 4 നിര്‍മാണ ശാലകളുണ്ട്. കമ്പനിയുടെ 75 ശതമാനം ഓഹരികളും ടാറ്റ ഗ്രൂപ്പിന് സ്വന്തമാണ്.
സാമ്പത്തികം
ഓട്ടോമോട്ടീവ് സ്റ്റാംപിങ്സിന്റെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ല. കഴിഞ്ഞ 3 വര്‍ഷമായി 0.8 ശതമാനം വളര്‍ച്ചയാണ് വരുമാനത്തില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ പ്രവര്‍ത്തന ലാഭത്തിലോ അറ്റാദായത്തിലോ വളര്‍ച്ച കൈവരിക്കാനായിട്ടില്ല. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ 162 കോടിയാണ് വരുമാനം. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 45 ശതമാനം വളര്‍ച്ചയാണ് കാണിച്ചത്. അറ്റാദായം 0.39 കോടി രൂപയാണ്. മുന്‍ വര്‍ഷം സമാന കാലയളവില്‍ നഷ്ടമായിരുന്നു രേഖപ്പെടുത്തിയത്. പ്രതിയോഹരി വരുമാനം 0.24 രൂപയും നിലവിലെ ഓഹരിയുടെ വിപണി മൂല്യം 596 കോടി രൂപയാണ്.
നേട്ടക്കഥ
കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓട്ടോമോട്ടീവ് സ്റ്റാംപിങ്സ് ഓഹരികളുടെ കൂടിയ വില 925.45-ഉം കുറഞ്ഞ വില 30.25 രൂപയുമാണ്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഓഹരി വില സര്‍വകാല റെക്കോഡ് നിലവാരമായ 925-ലേക്ക് എത്തിയത്. പിന്നീട് ലാഭമെടുപ്പും വിപണിയിലെ ചാഞ്ചാട്ടവും ഓഹരിയില്‍ ശക്തമായ തിരുത്തലിന് വഴിമരുന്നിട്ടു. ചൊവ്വാഴ്ച രാവിലെ 375 രൂപ നിലവാരത്തിലാണ് ഓഹരി നില്‍ക്കുന്നത്.
നിലവില്‍ പോലും ഒരു വര്‍ഷ കാലയളവിലെ നേട്ടം 1,000 ശതമാനത്തോളമാണ്. 30.25 രൂപയില്‍ നിന്നും 12 മടങ്ങ് വര്‍ധനയാണ് ഓഹരി കരസ്ഥമാക്കിയിട്ടുള്ളത്. അതായത്, ഒരു വര്‍ഷം മുമ്പ് ഓട്ടോമോട്ടീവ് സ്റ്റാംപിങ്സിന്റെ (BSE: 520119, NSE-BE: ASAL) ഓഹരി 1 ലക്ഷം രൂപയ്ക്ക് വാങ്ങിയിരുന്നേല്‍, ഇന്ന് അതിന്റെ മൂല്യം 12.45 ലക്ഷം രൂപയാണ്. റഷ്യ- ഉക്രൈന് സംഘര്‍ഷത്തില്‍ വിപണി തിരിച്ചടി നേരിട്ട ഒരു മാസക്കാലയളവില്‍ ഓഹരി 40 ശതമാനത്തോളം മുന്നേറിയിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
