രാജ്യത്തെ ഏറ്റവു വലിയ സ്വര്‍ണപ്പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് 'ലോണ്‍ അറ്റ് ഹോം' സേവനം ആരംഭിച്ചു. ഇടപാടുകാര്‍ക്ക് വീടിനു പുറത്തിറങ്ങാതെ തന്നെ സ്വര്‍ണം ഈടുവച്ചു വായ്പ എടുക്കാനുള്ള സംവിധാനമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. കമ്പനിയുടെ ലോണ്‍ അറ്റ് ഹോം ജീവനക്കാർ ഇടപാടുകാരന്റെ സൗകര്യവും സമയവും അനുസരിച്ച് വീട്ടിലെത്തി വായ്പ നൽകും. ഇടപാടുകാരന്റെ മുമ്പില്‍വച്ച് സ്വര്‍ണാഭരണങ്ങള്‍ ഡിജിറ്റലായി പരിശോധിക്കുകയും സ്വര്‍ണ വായ്പയ്ക്ക് ആവശ്യമായ രേഖകൾ തയാറാക്കുകയും ചെയ്യും.
വായ്പ തുക അക്കൌണ്ടിൽ
നടപടികൾ പൂർത്തിയായാൽ വായ്പ അപ്പോൾ തന്നെ ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുകയും ചെയ്യും. കോവിഡ്-19 ഉയര്‍ത്തിയ സുരക്ഷാ ആശങ്കളെ ഇല്ലാതാക്കി സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലോണ്‍ അറ്റ് ഹോം പദ്ധതിക്കു രൂപം നല്‍കിയിട്ടുള്ളതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. ഇതുവഴി മുത്തൂറ്റ് ഫിനാന്‍സ് ഇനി നിങ്ങളുടെ വീട്ടിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിജിറ്റല്‍ സേവനം
ആപ്പ് അടിസ്ഥാനപ്പെടുത്തിയുള്ള ഡിജിറ്റല്‍ സേവനമാണ് ലോണ്‍ അറ്റ് ഹോം. ഉപഭോക്താവിന് ലോണ്‍ അറ്റ് ഹോം മൊബൈല്‍ ആപ്പ്, പോര്‍ട്ടല്‍ തുടങ്ങിയവ വഴി ഈ വായ്പയ്ക്ക് അപേക്ഷിക്കാം. ലോണ്‍ അറ്റ് ഹോം ആപ്പ് വഴി അപേക്ഷ ലഭിച്ചാലുടന്‍ തത്സമയം തന്നെ അവ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും. തുടര്‍ന്ന് വീഡിയോ വഴി കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്നാണ് ലോണ്‍ അറ്റ് ഹോം സ്റ്റാഫ് ഉപഭോക്താവിന്റെ സൗകര്യം അനുസരിച്ച് വീട് സന്ദര്‍ശിക്കുകയും വായ്പ പൂര്‍ത്തിയാക്കുകയും ചെയ്യുന്നത്.
കൊവിഡ് പ്രതിസന്ധിയിലും വളർച്ച
കൊവിഡ് പ്രതിസന്ധി ഘട്ടത്തിലും മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് നിക്ഷേപകരെ നിരാശപ്പെടുത്തിയില്ല. മാർച്ച് പാദത്തിലെ മുത്തൂറ്റിന്റെ അറ്റാദായം ബ്ലൂംബെർഗ് കണക്കാക്കിയതിനേക്കാൾ കൂടുതലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 59% നേട്ടമാണ് ഇത്തവണ മുത്തൂറ്റിനുള്ളത്. മുത്തൂറ്റിന്റെ ആസ്തി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22% വളർച്ച നേടി.
സ്വർണ വായ്പയ്ക്ക് ഡിമാൻഡ്
മികച്ച അസറ്റ് ക്ലാസായി കണക്കാക്കുന്ന സ്വർണം പ്രതിസന്ധി ഘട്ടങ്ങളിൽ മികച്ച നേട്ടം കൈവരിക്കുകയും വായ്പ എടുക്കുന്നത് കൂടുതൽ എളുപ്പമാക്കുകയും ചെയ്യുന്നു. സ്വർണ്ണ വില കുത്തനെ ഉയരുന്നതും ലോക്ക്ഡൌണും മറ്റും സ്വർണ്ണ വായ്പയുടെ ഡിമാൻഡ് ഉയർന്നത് മുത്തൂറ്റിന് നേട്ടമായിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
