സുല്ലിട്ടേ! എല്‍ഐസിയേയും സൊമാറ്റോയേയും ഒഴിവാക്കി; മ്യൂച്ചല്‍ ഫണ്ടുകള്‍ ജൂണില്‍ വാങ്ങിയത് ഈ ഓഹരികള്‍

കഴിഞ്ഞ ഏതാനും മാസങ്ങളായി ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. അതിനാല്‍ സാധാരണ നിക്ഷേപകരെ പോലെ തന്നെ ആഭ്യന്തര വിപണിയിലെ വന്‍കിട നിക്ഷേപകരായ മ്യൂച്ചല്‍ ഫണ്ട് ഹൗസുകള്‍ക്കും തങ്ങളുടെ പോര്‍ട്ട്ഫോളിയോ പുതുക്കിപ്പണിയേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തില്‍ ജൂണ്‍ മാസത്തില്‍ വിവിധ മ്യൂച്ചല്‍ ഫണ്ടുകള്‍ പുതിയതായി വാങ്ങിയതും ഭാഗികമായി ഒഴിവാക്കിയതുമായ പ്രധാന ഓഹരികളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

വാങ്ങിക്കൂട്ടിയ ഓഹരികള്‍

വാങ്ങിക്കൂട്ടിയ ഓഹരികള്‍

മ്യൂച്ചല്‍ ഫണ്ടുകള്‍ കഴിഞ്ഞ മാസം ലാര്‍ജ് കാപ് വിഭാഗത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ വാങ്ങിക്കൂട്ടിയത് (ശതമാനാടിസ്ഥാനത്തില്‍) വേദാന്ത ലിമിറ്റഡിന്റെ ഓഹരികളാണ്. മേയ് മാസത്തില്‍ 6.01 കോടി ഓഹരികളാണ് ആഭ്യന്തര ധാനകാര്യ സ്ഥാപനങ്ങളുടെ പക്കലുണ്ടായിരിക്കുന്നത് എങ്കില്‍ ജൂണില്‍ അത് 7.78 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ മാസം വേദാന്ത ഓഹരിയില്‍ 30 ശതമാനം ഇടിവ് നേരിട്ടു. ഇതോടെ കൈവശമരിക്കുന്ന ഓഹരി മൂല്യം 1,928 കോടിയില്‍ നിന്നും 1,736-ലേക്ക് താഴ്ന്നു.

ഫണ്ട് മാനേജര്‍

സമാനമായി ജൂണില്‍ ഫണ്ട് മാനേജര്‍മാര്‍ വാങ്ങിക്കൂട്ടിയ മറ്റൊരു ഓഹരി പിരാമല്‍ എന്റര്‍പ്രൈസസ് ആണ്. മേയ് മാസത്തില്‍ 41 ലക്ഷം ഓഹരികളാണ് ഉണ്ടായിരുന്നതെങ്കില്‍ ജൂണില്‍ അത് 49 ലക്ഷമായി ഉയര്‍ന്നു. ഇതോടെ ഈ ഓഹരികളുടെ വിപണി മൂല്യവും 770 കോടിയില്‍ നിന്നും 811 കോടിയായി വര്‍ധിച്ചു.

കഴിഞ്ഞ മാസത്തിനിടയില്‍ ഐആര്‍സിടിസിയുടെ 2 ലക്ഷം ഓഹരികള്‍ അധികമായി വിവിധ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകള്‍ വാങ്ങി. ഇതോടെ കൈവശമുള്ള ആകെ ഓഹരികള്‍ 10 ലക്ഷമായി ഉയര്‍ന്നു. അതേസമയം ഓഹരിയുടെ വിപണിമൂല്യം 57 കോടിയില്‍ മാറ്റമില്ലാതെ തുടര്‍ന്നു.

മ്യൂച്ചല്‍ ഫണ്ടുകള്‍

അതുപോലെ ജൂണില്‍ വിവിധ മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിക്കൂട്ടിയ ഓഹരിയുടെ പേരും അധികമായി വാങ്ങിയ ഓഹരികളുടെ എണ്ണം ബ്രായ്ക്കറ്റിലും നല്‍കിയിരിക്കുന്നു.

  • ഹാവെല്‍സ് ഇന്ത്യ (42 ലക്ഷം)
  • ഐസിഐസിഐ ലോംബാര്‍ഡ് (1.03 കോടി)
  • ഗ്രാസിം ഇന്‍ഡസ്ട്രീസ് (45 ലക്ഷം)
  • ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ (22 ലക്ഷം)
  • ഗോദ്‌റേജ് കണ്‍സ്യൂമര്‍ (41 ലക്ഷം)
  • ടെക് മഹീന്ദ്ര (1.18 കോടി)
  • മാരികോ ലിമിറ്റഡ് (33 ലക്ഷം)
ഒഴിവാക്കിയ ഓഹരികള്‍

ഒഴിവാക്കിയ ഓഹരികള്‍

അതേസമയം ജൂണ്‍ മാസത്തില്‍ വിവിധ മ്യൂച്ചല്‍ ഫണ്ടുകള്‍ ലാര്‍ജ് കാപ് വിഭാഗത്തില്‍ നിന്നും ഭാഗികമായി ഒഴിവാക്കിയവയില്‍ (ശതമാനക്കണക്കില്‍) മുന്നിലുള്ളത് മാക്രോടെക് ഡെവലപ്പേര്‍സിന്റെ ഓഹരികളാണ്. ജൂണ്‍ മാസത്തില്‍ 9 ലക്ഷം ഓഹരികളാണ് വിറ്റൊഴിവാക്കിയത്. ഇതോടെ മേയ് മാസത്തില്‍ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ കൈവശം 25 ലക്ഷം ഓഹരികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ജൂണില്‍ 16 ലക്ഷത്തിലേക്ക് താഴ്ന്നു. ഇതിനോടൊപ്പം മ്യൂച്ചല്‍ ഫണ്ടുകളുടെ കൈവശമുള്ള മാക്രോടെക് ഡെവലപ്പേര്‍സ് ഓഹരിയുടെ വിപണി മൂല്യം 242 കോടിയില്‍ നിന്നും 166 കോടിയായും ചുരുങ്ങി.

ടാറ്റ സ്റ്റീല്‍

സമാനമായി ജൂണില്‍ വിവിധ മ്യൂച്ചല്‍ ഫണ്ട് ഹൗസുകള്‍ വിഹിതം വെട്ടിക്കുറച്ച ഓഹരിയുടെ പേരും ഭാഗികമായി വിറ്റൊഴിവാക്കിയ ഓഹരികളുടെ എണ്ണവും താഴെ കൊടുക്കുന്നു.

  • അംബുജ സിമന്റ്‌സ്- 1.84 കോടി
  • ടാറ്റ സ്റ്റീല്‍- 1.05 കോടി
  • ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്- 22 ലക്ഷം
  • സൊമാറ്റോ ലിമിറ്റഡ്- 1.54 കോടി
  • എല്‍ഐസി- 39 ലക്ഷം
  • എല്‍ & ടി ഇന്‍ഫോടെക്- 7 ലക്ഷം
  • എഫ്എസ്എന്‍ ഇ-കൊമേഴ്‌സ് (നൈക്ക)- 7 ലക്ഷം
  • ഡിഎല്‍എഫ് ലിമിറ്റഡ്- 45 ലക്ഷം
  • എംഫസിസ് ലിമിറ്റഡ്- 13 ലക്ഷം
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X