ഇടിവിൽ എല്‍ഐസി ഉള്‍പ്പെടെയുള്ള മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിക്കൂട്ടിയ 10 മൈക്രോ കാപ് ഓഹരികള്‍; പക്കലുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

3,000 കോടിക്ക് താഴെ മാര്‍ക്കറ്റ് കാപിറ്റലൈസേഷനുള്ള കമ്പനികളെയാണ് പൊതുവില്‍ മൈക്രോ കാപ് എന്നു വിശേഷിപ്പിക്കുന്നത്. ഇത്തരം ഓഹരികളില്‍ നിക്ഷേപിക്കുന്നത് ഒരേ സമയം ഉയര്‍ന്ന റിസ്‌കും ആദായവും പ്രദാനം ചെയ്യുന്നതാണ്. സൂക്ഷ്മതയോടെയുള്ള വിലയിരുത്തലുകള്‍ക്ക് ശേഷമാണ് നിക്ഷേപമെങ്കില്‍ ഭാവിയില്‍ ലഭിക്കാവുന്നത് കൈനിറയുന്ന നേട്ടമായിരിക്കും. അതേസമയം വിപണയില്‍ ഇപ്പോള്‍ സംഭവിക്കുന്ന തിരുത്തലുകളും വീഴ്ചയുമൊക്കെ നാളത്തേക്ക് വേണ്ടിയുള്ള അവസരങ്ങളുടെ ജാലകവും തുറന്നിടുന്നു.

മാസത്തിനിടെ

കഴിഞ്ഞ ഒരു മാസത്തിനിടെ നിഫ്റ്റി-50 സൂചിക 10 ശതമാനത്തിലേറെ ഇടിഞ്ഞിട്ടുണ്ട്. എന്‍എസ്ഇയിലെ സ്‌മോള്‍ കാപ് സൂചികയാവട്ടെ കൂടുതല്‍ തിരിച്ചടി നേരിട്ട് 19 ശതമാനത്തോളം താഴേക്കിറങ്ങി. സമാനമായി നിഫ്റ്റി മൈക്രോകാപ് സൂചിക 14 ശതമാനത്തിലേറെയും ഇതിനോടകം തിരുത്തല്‍ നേരിട്ടു. ഗുണമേന്മയുള്ള പല മൈക്രോ കാപ് ഓഹരികളും ആകര്‍കമായ നിലവാരത്തിലേക്കും എത്തിയിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ അടുത്തിടെ മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിക്കൂട്ടിയ പ്രധാന 10 മൈക്രോ കാപ് ഓഹരികളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ഏപ്രില്‍ 30-ന് അടിസ്ഥാനമാക്കി 3,000 കോടിക്ക് താഴെ നില്‍ക്കുന്ന ഓഹരികളില്‍ നിന്നുമാണ് പട്ടിക തയ്യാറാക്കിയത്.

Also Read: പതിനെട്ടാമത്തെ അടവ്! എസ്‌ഐപി രീതിയില്‍ വാങ്ങാവുന്ന 11 ഓഹരികള്‍ ഇതാAlso Read: പതിനെട്ടാമത്തെ അടവ്! എസ്‌ഐപി രീതിയില്‍ വാങ്ങാവുന്ന 11 ഓഹരികള്‍ ഇതാ

ഹോണ്ട ഇന്ത്യ
  • ജനറേറ്ററുകളും പമ്പുകളും നിര്‍മിക്കുന്ന ഹോണ്ട ഇന്ത്യ പവര്‍ പ്രോഡക്ട്‌സ് (BSE: 522064, NSE: HONDAPOWER) ഓഹരിയില്‍ 4 മ്യൂച്ചല്‍ ഫണ്ടുകളാണ് പുതിയതായി പങ്കാളിത്തം കരസ്ഥമാക്കിയത്. എല്‍ഐസി എംഎഫ് ഇന്‍ഫ്രാ, എല്‍ഐസി എംഎഫ് ചില്‍ഡ്രന്‍സ് ഗിഫ്റ്റ്, എല്‍ഐസി എംഎഫ് എഎംഡി ക്വാന്റ് വാല്യൂ ഫണ്ട് എന്നിവയാണത്. ഇതോടെ ഓഹരിയില്‍ മ്യൂച്ചല്‍ ഫണ്ടുകളുടെ സാന്നിധ്യം 6 ആയി ഉയര്‍ന്നു.
  • ഡീസല്‍ എന്‍ജിനുകളും ഡീസല്‍ ജനറേറ്റര്‍ സെറ്റുകളും നിര്‍മിക്കുന്ന കിര്‍ലോസ്‌കര്‍ ഓയില്‍ എന്‍ജിന്‍സ് (BSE: 533293, NSE: KIRLOSENG) ഓഹരിയില്‍ പുതിയതായി 4 മ്യൂച്ചല്‍ ഫണ്ടുകളാണ് വാങ്ങിക്കൂട്ടിയത്. ഇതോടെ ഓഹരിയില്‍ നിക്ഷേപിച്ചിട്ടുള്ള ആകെ മ്യൂച്ചല്‍ ഫണ്ടുകളുടെ എണ്ണം 11 ആയി വര്‍ധിച്ചു. ഫ്രാങ്ക്‌ളിന്‍ ഇന്ത്യയുടെ 4 സ്‌കീമുകളാണ് ഈ ഓഹരിയില്‍ നിക്ഷേപിച്ചിട്ടുള്ളത്.
ലൈക്ക
  • വിവിധയിനം മരുന്നുകള്‍ നിര്‍മിക്കുന്ന കമ്പനിയായ ലൈക്ക ലാബ്‌സ് (BSE: 500259, NSE: LYKALABS) ഓഹരിയില്‍ പുതയിതായി 3 മ്യൂച്ചല്‍ ഫണ്ടുകളാണ് പങ്കാളിത്തം നേടിയത്. ഇതോടെ ഈ ഫാര്‍മ ഓഹരിയില്‍ നിക്ഷേപമുള്ള ആകെ ഓഹരികളുടെ എണ്ണം 4 ആയി ഉയര്‍ന്നു. ക്വാന്റ് എഎംസിയുടെ 3 സ്‌കീമുകളാണ് ഈ ഓഹരിയില്‍ കഴിഞ്ഞ 2 മാസത്തിനിടെ നിക്ഷേപമിറക്കിയത്.
  • പ്രമുഖ അമേരിക്കന്‍ ബഹുരാഷ്ട്ര ടയര്‍ നിര്‍മാാതാക്കളായ ഗുഡ്ഈയറിന്റെ ഉപകമ്പനിയാണ് ഗുഡ്ഈയര്‍ ഇന്ത്യ ലിമിറ്റഡ് (BSE: 500168, NSE: GOODYEAR). ഇതിന്റെ ഓഹരികളില്‍ എച്ച്ഡിഎഫ്‌സി മ്യൂച്ചല്‍ ഫണ്ട് ആണ് പുതിയ പങ്കാളിത്തം കരസ്ഥമാക്കിയത്. ഇതോടെ ഓഹരിയിലെ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളുടെ സാന്നിധ്യം 6 ആയി ഉയര്‍ന്നു.
സവിശേഷ
  • സവിശേഷ കെമിക്കല്‍ ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ ഗുല്‍ഷന്‍ പോളിയോല്‍സ് (BSE: 532457, NSE: GULPOLY) ഓഹരികളില്‍ 3 മ്യൂച്ചല്‍ ഫണ്ടുകളാണ് പുതിയതായി സാന്നിധ്യം അറിയിച്ചത്. നിലവില്‍ ഓഹരിയിലുള്ള മ്യൂച്ചല്‍ ഫണ്ടുകളും 3 എണ്ണമാണ്. ക്വാണ്ടം സ്‌മോള്‍ കാപ്, ആദിത്യ ബിര്‍ള കാപിറ്റലിന്റെ 2 സ്‌കീമുകളാണ് കഴിഞ്ഞ 2 മാസത്തിനിടെ ഈ ഓഹരി വാങ്ങിക്കൂട്ടയത്.
  • ഇപിസി പദ്ധതികളുടെ നിര്‍മാണ കമ്പനിയും കല്‍പതാരു ഗ്രൂപ്പിന്റെ ഭാഗവുമായ ജെഎംസി പ്രോജക്ട്‌സ് ഇന്ത്യ ലിമിറ്റഡ് (BSE: 522263, NSE: JMCPROJECT) ഓഹരികളില്‍ പുതിയതായി 3 മ്യൂച്ചല്‍ ഫണ്ടുകളാണ് വാങ്ങിയത്. ഇതോടെ ഓഹരികളിലെ മ്യൂച്ചല്‍ ഫണ്ട് സ്‌കീമുകളുടെ സാന്നിധ്യം 17 ആയി ഉയര്‍ന്നു. ഐസിഐസിഐ പ്രൂഡന്‍ഷ്യലിന്റെ സ്‌കീമുകളാണ് പുതിയതായി ഓഹരികളില്‍ നിക്ഷേപം ഇറക്കിയത്.
താജ് ജിവികെ ഹോട്ടല്‍സ്
  • ടാറ്റ ഗ്രൂപ്പിന്റെ ഇന്ത്യന്‍ ഹോട്ടല്‍സും ഹൈദരാബാദിലെ ജിവികെ ഗ്രൂപ്പും സംയുക്തമായി നടത്തുന്ന ഹോട്ടല്‍ ശൃംഖലയായ താജ് ജിവികെ ഹോട്ടല്‍സ് & റിസോര്‍ട്ട്‌സ് (BSE: 532390, NSE: TAJGVK) ഓഹരിയില്‍ 2 മ്യൂച്ചല്‍ ഫണ്ടുകളാണ് അടുത്തിടെ സാന്നിധ്യം അറിയിച്ചത്. ക്വാന്റ് സ്‌മോള്‍ കാപ്, ഐടിഐ മള്‍ട്ടി-കാപ് ഫണ്ടുമാണ് ഈ പുതിയ നിക്ഷേപകര്‍. ഇതോടെ ഓഹരിയില്‍ നിക്ഷേപിച്ചിട്ടുള്ള സ്‌കീമുകള്‍ 4 ആയും ഉയര്‍ന്നു.
  • പോളീസ്റ്റര്‍ റെസിന്‍, ഛായം തുടങ്ങിയവയുടെ ഘടകപദാര്‍ത്ഥങ്ങള്‍ നിര്‍മിക്കുന്ന ഐജി പെട്രോകെമിക്കല്‍സ് (BSE: 500199, NSE: IGPL) ഓഹരിയില്‍ പുതിയതായി 2 മ്യൂച്ചല്‍ ഫണ്ടുകള്‍ പങ്കാളിത്തം നേടി. ടോറസ് ടാക്‌സ് ഷീല്‍ഡ്, ടോറസ് ഫ്‌ലെക്‌സി കാപ് എന്നവയാണ് നിക്ഷേപമിറക്കിയത്. ഇതോടെ ഓഹരിയിലെ ആകെ സ്‌കീമുകളുടെ എണ്ണം 4 ആയും വര്‍ധിച്ചു.
ട്രാന്‍സ്‌ഫോമറുകള്‍
  • വിവിധതരം ട്രാന്‍സ്‌ഫോമറുകള്‍ നിര്‍മിക്കുന്ന വോള്‍ട്ടാംപ് ട്രാന്‍സ്‌ഫോര്‍മേര്‍സില്‍ (BSE: 532757, NSE: VOLTAMP) പുതിയതായി 2 മ്യൂച്ചല്‍ ഫണ്ടുകളാണ് ഓഹരി വിഹിതം നേടിയത്. എച്ച്ഡിഎഫ്‌സി സ്‌മോള്‍ കാപ്, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ഇന്‍ഫ്രാ തുടങ്ങിയ സ്‌കീമുകളാണ് പങ്കാളിത്തം കരസ്ഥമാക്കിയത്. ഇതോടെ ഓഹരിയില്‍ സാന്നിധ്യമുള്ള സ്‌കീമുകളുടെ എണ്ണം 11 ആയും ഉയര്‍ന്നു.
  • സംയോജിത ചെമ്മീന്‍ ഉത്പാദകരും കയറ്റുമതിക്കാരുമായ അപെക്‌സ് ഫ്രോസന്‍ ഫുഡ്‌സ് (BSE: 540692, NSE: APEX) ഓഹരിയില്‍ പുതിയതായി 2 മ്യൂച്ചല്‍ ഫണ്ടുകളാണ് പങ്കാളിത്തം നേടിയത്. ഐടിഐ എഎംസിയുടെ 2 സ്‌കീമുകളാണ് കഴിഞ്ഞ 2 മാസത്തിനിടെ ഈ ഓഹരി വാങ്ങിക്കൂട്ടിയത്. ഇതോടെ ഓഹരിയിലുള്ള ആകെ മ്യൂച്ചല്‍ ഫണ്ടുകള്‍ 4 ആയും വര്‍ധിച്ചു.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഏസ് മ്യൂച്ചല്‍ ഫണ്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അധികരിച്ചും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Mutual Funds Includes LIC: Bought Top 10 Micro Cap Stocks In Recent Market Correction

Mutual Funds Includes LIC: Bought Top 10 Micro Cap Stocks In Recent Market Correction
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X