ഏതാനും മാസങ്ങളായി ആഭ്യന്തര ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. അതിനാല്‍ തന്നെ നിക്ഷേപകര്‍ക്കും തങ്ങളുടെ പോര്‍ട്ട്ഫോളിയോ പുതുക്കിപ്പണിയേണ്ടി വന്നിട്ടുണ്ട്. സമാനമായി ആഭ്യന്തര വിപണിയിലെ വന്‍കിട നിക്ഷേപകരായ മ്യൂച്ചല്‍ ഫണ്ടുകളും പോര്‍ട്ട്ഫോളിയോയിലെ ഓഹരികളെ മാറ്റി പരീക്ഷിച്ചിട്ടുണ്ട്. ഇത്തരത്തില്‍ രാജ്യത്തെ പ്രധാന 5 മ്യൂച്ചല്‍ ഫണ്ട് ഹൗസുകള്‍ ജൂണ്‍ മാസത്തില്‍ വാങ്ങിയ ഓഹരികളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
എസ്ബിഐ മ്യൂച്ചല്‍ഫണ്ട്
രാജ്യത്തെ ഏറ്റവും വലിയ മ്യൂച്ചല്‍ ഫണ്ട് സ്ഥാപനമായ എസ്ബിഐ മ്യൂച്ചല്‍ ഫണ്ട്, ജൂണ്‍ മാസത്തില്‍ ഈഥര്‍ ഇന്‍ഡസ്ട്രീസിന്റെ (BSE: 543534, NSE : AETHER) 19 ലക്ഷം ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. ഈ ഇടാപാടിന്റെ മൂല്യം 545 കോടിയാണ്. സമാനമായി ബ്രിഗേഡ് എന്റര്‍പ്രൈസസ്, യുണൈറ്റഡ് ബ്രൂവറീസ്, ഫൈസര്‍ ലിമിറ്റഡ്, സൊമാറ്റോ, പ്രസ്റ്റീജ് എസ്റ്റേറ്റ്സ്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ ഓഹരികളും കഴിഞ്ഞ മാസം വാങ്ങി.
ഇതില്‍ സൊമാറ്റോയുടെ 260 ലക്ഷം ഓഹരികള്‍ കൂടി വാങ്ങിയതോടെ നിലവിലുള്ള എസ്ബിഐ മ്യൂച്ചല്‍ ഫണ്ടിന്റെ വിഹിതം ഇരട്ടിയായി.
ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍
മറ്റൊരു പ്രമുഖ മ്യൂച്ചല്‍ ഫണ്ട് സ്ഥാപനമായ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മ്യൂച്ചല്‍ ഫണ്ട്, കഴിഞ്ഞ മാസത്തിനിടെ പ്രധാനമായും വാങ്ങിക്കൂട്ടിയത് ഫാര്‍മ കമ്പനിയായ ഗ്ലാന്‍ഡ് ഫാര്‍മയുടെ ഓഹരികളാണ്. ഈ മിഡ് കാപ് കമ്പനിയുടെ 439 കോടി രൂപ മൂല്യം വരുന്ന 16 ലക്ഷം ഓഹരികളാണ് ജൂണില്‍ വാങ്ങിയത്. അതുപോലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന്, ടാറ്റ കമ്മ്യൂണിക്കേഷന്‍, ഒബ്റോയ് റിയാല്‍റ്റി, ഗോ ഫാഷന്‍, നസാര ടെക്നോളജീസ്, മുത്തൂറ്റ് ഫൈനാന്‍സ് തുടങ്ങിയവയാണ് ജൂണില്‍ നിക്ഷേപം നടത്തിയ മറ്റ് പ്രധാന ഓഹരികള്‍.
എച്ച്ഡിഎഫ്സി എഎംസി
പ്രമുഖ ധനകാര്യ ആസ്തി കൈകാര്യം ചെയ്യുന്ന എച്ച്ഡിഎഫ്സി എഎംസി, ജൂണ്‍ മാസത്തില്‍ നടത്തി പ്രധാന നിക്ഷേപം ഐടി കമ്പനിയായ കൊഫോര്‍ജ് ഓഹരിയിലാണ്. ഈ മിഡ് കാപ് കമ്പനിയുടെ 2 ലക്ഷം ഓഹരികളാണ് വാങ്ങിയത്. സമാനമായി ഏഷ്യന്‍ പെയിന്റ്സ്, മഹീന്ദ്ര & മഹീന്ദ്ര, വിപ്രോ, ഐഇഎക്സ്, അജന്ത ഫാര്‍മ, എംടിഎആര്‍ ടെക്നോളജീസ്, ഗ്രാസിം ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളിലും എച്ച്ഡിഎഫ്സി എഎംസിയുടെ നിക്ഷേപം വര്‍ധിപ്പിച്ചിട്ടുണ്ട്.
നിപ്പോണ്‍ ഇന്ത്യ എഎംസി
പ്രമുഖ മ്യൂച്ചല്‍ ഫണ്ട് ഹൗസിലൊന്നായ നിപ്പോണ്‍ ഇന്ത്യ എഎംസി, ജൂണ്‍ മാസക്കാലയളവില്‍ 3എം ഇന്ത്യ, റെസ്റ്റോറന്റ്സ് ബ്രാന്‍ഡ്സ് ഏഷ്യ, സഫയര്‍ ഫൂഡ്സ്, അജന്ത ഫാര്‍മ, ആസ്റ്റെക് ലൈഫ്സയന്‍സ്, വേദാന്ത ലിമിറ്റഡ് തുടങ്ങിയ ഒഹരികളാണ് വാങ്ങിക്കൂട്ടിയത്. ഇതില്‍ ബഹുരാഷ്ട്ര കമ്പനിയായ 3എം ഇന്ത്യയുടെ ഓഹരികളിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം. 278 കോടി മൂല്യമുള്ള 1 ലക്ഷം ഓഹരികളാണ് നിപ്പോണ്‍ ഇന്ത്യ എഎംസി കഴിഞ്ഞമാസം വാങ്ങിയത്.
യുടിഐ മ്യൂച്ചല്‍ ഫണ്ട്
വന്‍കിട ധനകാര്യ സ്ഥാപനങ്ങളിലൊന്നായ യുടിഐ മ്യൂച്ചല്‍ ഫണ്ട്, കഴിഞ്ഞ മാസത്തില്‍ ഇന്ത്യ ഹോട്ടല്‍സ് കമ്പനി, ബാങ്ക് ഓഫ് ബറോഡ, ട്രെന്റ്, പിബി ഫിന്‍ടെക് (പോളിസി ബാസാര്‍), ഒഎന്‍ജിസി, ഫസ്റ്റ്സോഴ്സ് സൊല്യൂഷന്‍സ്, ജെകെ സിമന്റ്, കോള്‍ ഇന്ത്യ ഓഹരികളിലാണ് നിക്ഷേപം നടത്തിയത്. ഇതില്‍ 465 കോടി മുടക്കി വാങ്ങിയ ഒഎന്‍ജിസി ഓഹരികളാണ് യുടിഐ മ്യൂച്ചല്‍ ഫണ്ടിന്റെ വലിയ നിക്ഷേപം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
