അടുത്തിടെ വമ്പന്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ വാങ്ങിയ, ഒഴിവാക്കിയ ഓഹരികള്‍ ഇതാ; നിക്ഷേപ പട്ടികയില്‍ എല്‍ഐസി മുന്നില്‍

ഏതാനും മാസങ്ങളായി ആഭ്യന്തര ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. മാസക്കണക്കില്‍ നോക്കിയാല്‍ സമീപ കാലത്ത് ഏറ്റവും തിരിച്ചടി നേരിട്ടത് മേയ് മാസത്തിലായിരുന്നു. പുതിയതായി ലിസ്റ്റ് ചെയ്യപ്പെട്ടവ ഉള്‍പ്പെടെ ഭൂരിഭാഗം ഓഹരികളും തിരുത്തല്‍ നേരിട്ടു. അതിനാല്‍ തന്നെ നിക്ഷേപകര്‍ക്കും തങ്ങളുടെ പോര്‍ട്ട്‌ഫോളിയോ പുതുക്കിപ്പണിയേണ്ടി വന്നിട്ടുണ്ട്.

ആഭ്യന്തര വിപണിയിലെ വന്‍കിട നിക്ഷേപകരായ മ്യൂച്ചല്‍ ഫണ്ടുകളും പോര്‍ട്ട്‌ഫോളിയോയിലെ നിരവധി ഓഹരികളെ മാറ്റി പരീക്ഷിച്ചു. ഇത്തരത്തില്‍ പ്രധാന 5 മ്യൂച്ചല്‍ ഫണ്ടുകള്‍ മേയ് മാസത്തില്‍ പുതിയതായി വാങ്ങിയതും പൂര്‍ണമായി ഒഴിവാക്കിയതുമായ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

എസ്ബിഐ മ്യൂച്ചല്‍ ഫണ്ട്

എസ്ബിഐ മ്യൂച്ചല്‍ ഫണ്ട്

അടുത്തിടെ ലിസ്റ്റ് ചെയ്യപ്പെട്ട ലോജിസ്റ്റിക്‌സ് കമ്പനിയായ ഡെല്‍ഹിവെറിയുടെ 3,41,28,000 ഓഹരികളാണ് എസ്ബിഐ മ്യൂച്ചല്‍ ഫണ്ട് പുതിയതായി വാങ്ങിയത്. 1,810 കോടിയുടേതാണ് ഈ നിക്ഷേപം. സമാനമായി അടുത്തിടെ ലിസ്റ്റ് ചെയ്യപ്പെട്ട എല്‍ഐസിയുടെ ഓഹരികളില്‍ 1,184 കോടിയും പാരദീപ് ഫോസ്‌ഫേറ്റില്‍ 203 കോടി രൂപയ്ക്കും ഈഥര്‍ ഇന്‍ഡസ്ട്രീസ് ഓഹരികളില്‍ 107 കോടിയും വീതം മേയ് മാസത്തില്‍ നിക്ഷേപിച്ചു.

അതേസമയം ആദിത്യ ബിര്‍ള എഎംസി (77 കോടി), റോളക്‌സ് റിങ്‌സ് (16 കോടി), ജിഇ ഷിപ്പിങ് (14 കോടി) ബാല്‍കൃഷ്ണ ഇന്‍ഡസ്ട്രീസ് (7 കോടി) തുടങ്ങിയ ഓഹരികളെ കഴിഞ്ഞ മാസത്തിനിടെ എസ്ബിഐ മ്യൂച്ചല്‍ ഫണ്ട് വിറ്റൊഴിവാക്കുകയും ചെയ്തു.

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍

അടുത്തിടെ ദ്വിതീയ വിപണിയിലേക്ക് അരങ്ങേറ്റം കുറിച്ച എല്‍ഐസിയുടെ 1,02,18,000 ഓഹരികളാണ് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ വാങ്ങിക്കൂട്ടിയത്. ഇതിന്റെ നിക്ഷേപ മൂല്യം 829 കോടിയാണ്. സമാനമായി പുതിയ ലിസ്റ്റിങ് ഓഹരികളായ ഡെല്‍ഹിവെറി (166 കോടി), പാരദീപ് ഫോസ്‌ഫേറ്റ് (77 കോടി), ഇഥോസ് (43 കോടി) തുടങ്ങിയവയിലും ആദ്യമായി നിക്ഷേപം നടത്തി.

അതേസമയം കഴിഞ്ഞ മാസത്തിനിടെ വണ്ടര്‍ലാ ഹോളിഡേയ്‌സ് (7 കോടി) ഓഹരികളെ പൂര്‍ണമായും സുപ്രീം പെട്രോകെം ഓഹരികളില്‍ നിന്നും ചെറിയ തോതിലും മ്യൂച്ചല്‍ ഫണ്ട് വിറ്റൊഴിവാക്കി.

ആക്‌സിസ് മ്യൂച്ചല്‍ ഫണ്ട്

ആക്‌സിസ് മ്യൂച്ചല്‍ ഫണ്ട്

അരങ്ങേറ്റക്കാരന്‍ ഓഹരിയായ എല്‍ഐസിയില്‍ 252 കോടിയുടെ നിക്ഷേപമാണ് ആക്‌സിസ് മ്യൂച്ചല്‍ ഫണ്ട് പുതിയതായി നടത്തിയത്. ഇതിനോടൊപ്പം ഈഥര്‍ ഇന്‍ഡസ്ട്രീസ് (17 കോടി), പ്രൂഡന്റ് കോര്‍പറേറ്റ് അഡൈ്വസറി സര്‍വീസസ് (13 കോടി), ഡെല്‍ഹിവെറി (9 കോടി) എന്നീ ഓഹരികളും മേയ് മാസത്തിനിടെ പുതിയതായി വാങ്ങിക്കൂട്ടി.

എന്നാല്‍ ഇതേ കാലയളവില്‍ ഇമാമി (18 കോടി), ഐസിഐസിഐ സെക്യൂരിറ്റീസ് (13 കോടി), കാര്‍ട്രേഡ് തുടങ്ങിയ ഓഹരികളെ പൂര്‍ണമായും അപ്പോളെ ടയേര്‍സിനെ നേരിയ തോതിലും ഒഴിവാക്കി.

എച്ച്ഡിഎഫ്‌സി എഎംസി

എച്ച്ഡിഎഫ്‌സി എഎംസി

കഴിഞ്ഞ മാസം ലിസ്റ്റ് ചെയ്യപ്പെട്ട പൊതുമേഖല ഇന്‍ഷൂറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ഓഹരികള്‍ എച്ച്ഡിഎഫ്‌സി എഎംസിയും വാങ്ങിക്കൂട്ടി. 594 കോടിയുടേതാണ് ഈ നിക്ഷേപം. സമാനമായി ഡെല്‍ഹിവെറി (166 കോടി), പാരദീപ് ഫോസ്‌ഫേറ്റ് (48 കോടി), പ്രൂഡന്റ് കോര്‍പറേറ്റ് അഡൈ്വസറി സര്‍വീസസ് (24 കോടി) തുടങ്ങിയ ഓഹരികളിലും മേയ് മാസത്തില്‍ പുതിയതായി നിക്ഷേപം നടത്തി.

അതേസമയം എസ്‌ജെവിഎന്‍ (18 കോടി), ദീപക് നൈട്രേറ്റ് (7 കോടി), ഹിന്ദ് കോപ്പര്‍ (5 കോടി), ഇന്റലക്ട് ഡിസൈന്‍ (3 കോടി) തുടങ്ങിയ ഓഹരികളെ പൂര്‍ണമായി ഒഴിവാക്കുകയും ചെയ്തു.

യുടിഐ മ്യൂച്ചല്‍ ഫണ്ട്

യുടിഐ മ്യൂച്ചല്‍ ഫണ്ട്

ഏറ്റവും പഴക്കമുള്ള മ്യൂച്ചല്‍ ഫണ്ടുകളിലൊന്നായ യുടിഐയും കഴിഞ്ഞ മാസം ലിസ്റ്റ് ചെയ്യപ്പെട്ട എല്‍ഐസി ഓഹരികളില്‍ നിക്ഷേപിച്ചിട്ടുണ്ട്. മേയ് മാസത്തിനിടെ 102 കോടിയുടെ എല്‍ഐസി ഓഹരികളാണ് യുടിഐ മ്യൂച്ചല്‍ ഫണ്ട് പുതിയതായി വാങ്ങിയത്. ഇതിനോടൊപ്പം പ്രൂഡന്റ് കോര്‍പറേറ്റ് അഡൈ്വസറി സര്‍വീസസ് (10 കോടി), ഇന്ത്യാബുള്‍സ് ഹൗസിങ് (1 കോടി), ചെറിയ തോതില്‍ പിവിആര്‍ ഓഹരികളും പുതുതായി വാങ്ങിക്കൂട്ടി.

എന്നാല്‍ രുചി സോയ (37 കോടി), ഹിന്ദ് കോപ്പര്‍ (1 കോടി) എന്നിവ പൂര്‍ണമായും ബാറ്റ ഇന്ത്യ ഓഹരികളെ നേരിയ തോതിലും വിറ്റൊഴിവാക്കി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എഡല്‍വീസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X