റിസ്ക്കെടുക്കാൻ റെഡിയാണോ, നിക്ഷേപത്തിലൂടെ വരുമാനം ഇരട്ടിയാക്കാം,എഫ്ഡിയെക്കാൾ ലാഭം മ്യൂച്വൽ ഫണ്ട്,നോക്കുന്നോ

കൃത്യമായ സാമ്പത്തിക ആസൂത്രണമുള്ള വ്യക്തികൾക്ക് എല്ലാ മാസവും ചിലവ് കഴിഞ്ഞ് ചെറിയ തുകയെങ്കിലും മിച്ചം വരും. അത് ഏത് രീതിയിൽ നിക്ഷേപിക്കണമെന്ന കാര്യത്തിലാണ് ആശയക്കുഴപ്പമുണ്ടാവുക. കാരണം വിപണിയിൽ നിരവധി നിക്ഷേപ പദ്ധതികളുണ്ട്. സ്ഥിര നിക്ഷേപം, മ്യൂച്വൽ ഫണ്ട്, സ്വർണം, ഓഹരി തുടങ്ങി പട്ടിക നീണ്ടു പോകും. ഏത് പദ്ധതി തിരഞ്ഞെടുത്താൽ കൂടുതൽ വരുമാനം നേടാൻ സാധിക്കും, നിക്ഷേപം കൂടുതൽ സുരക്ഷിതമാകുന്നത് ഏത് പദ്ധതി തിരഞ്ഞെടുക്കുമ്പോഴാണ് തുടങ്ങി നിരവധി ചോദ്യങ്ങൾ പിന്നാലെ ഉയർന്നു വരും. എന്തായാലും ഏത് പദ്ധതി തിരഞ്ഞെടുക്കണമെന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.

സ്ഥിര നിക്ഷേപവും മ്യൂച്വൽ ഫണ്ടുകളും

10000 രൂപയുടെ എസ്ഐപിലൂടെ 19 ലക്ഷം നേടാം... 5 വർഷം കാത്തിരുന്നാൽ മതി; ഇതാണ് ആ മോഹിപ്പിച്ച മ്യൂച്വൽ ഫണ്ട്

ഏത് നിക്ഷേപ പദ്ധതികളെടുത്താലും എല്ലാത്തിനും നിരവധി ഗുണങ്ങളും ചില ദോഷങ്ങളുമുണ്ട്. നിക്ഷേപ പദ്ധതിയെ ഏത് രീതിയിൽ പഠന വിധേയമാക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് നേട്ടം ഏറിയും കുറഞ്ഞുമിരിക്കുക. എന്തായാലും സ്ഥിര നിക്ഷേപത്തേയും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തേയും കുറിച്ച് കൂടുതൽ വിശദമായി മനസിലാക്കാം.

നിക്ഷേപത്തിലൂടെ വരുമാനം ഇരട്ടിയാക്കാം, എഫ്ഡിയെക്കാൾ ലാഭം മ്യൂച്വൽ ഫണ്ട്, നോക്കുന്നോ

സ്ഥിര നിക്ഷേപം അഥവാ ഫിക്സഡ് ഡിപ്പോസിറ്റുകൾ

ഏറ്റവും ജനകീയമായ നിക്ഷേപ മാര്‍ഗമാണ് സ്ഥിരനിക്ഷേപം. വീട് നിർമ്മാണം, പുതിയ വാഹനം വാങ്ങുക, റിട്ടയർമെന്‍റ് ജീവിതം തുടങ്ങി ഏത് കാര്യത്തിനും സാധാരണ ജനങ്ങൾ ആദ്യം തിരഞ്ഞെടുക്കുന്നത് സ്ഥിര നിക്ഷേപരമായിരിക്കും. ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നുകൂടിയാണ് സ്ഥിര നിക്ഷേപം.

പേര് സൂചിപ്പിക്കുന്നത് പോലെ ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് ഒരു നിശ്ചിത കാലാവധിയുണ്ട്. ഒരു ഫിക്സഡ് ഡിപ്പോസിറ്റിന്‍റെ മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കുന്നതിന് നിശ്ചിത കാലയളവ് പൂർത്തിയാകുന്നതുവരെ കാത്തിരിക്കണം.

പലിശ നിരക്കുകൾ വ്യത്യസ്തം

7 മുതൽ 14 ദിവസം വരെയുള്ള ഹ്രസ്വ കാലാവധി മുതൽ 10 വർഷത്തെ ദീർഘ കാലയളവുകൾ വരെ ഫിക്സഡ് ഡിപ്പോസിറ്റുകൾ വാഗ്ദാനം ചെയ്യുന്നു. കാലാവധിയ്ക്ക് അനുസരിച്ച് പലിശ നിരക്ക് കൂടുതലായിരിക്കും.

സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കുകൾ ഓരോ ബാങ്കിനും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും വ്യത്യസ്തമായിരിക്കും.

മ്യൂച്വൽ ഫണ്ടുകൾ

ഒരു കൂട്ടം ആളുകൾ അഥവാ നിക്ഷേപകർ ചേർന്ന് സമാഹരിക്കുന്ന പണം ഒന്നിച്ച് ചേർത്ത് രൂപീകരിക്കുന്നതാണ് മ്യൂച്വൽ ഫണ്ട്. ഒരു പ്രൊഫഷണൽ ഫണ്ട് മാനേജരാകും മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുക. പൊതുവായ നിക്ഷേപ ലക്ഷ്യങ്ങളുള്ള ഒരു കൂട്ടം നിക്ഷേപകരിൽ നിന്ന് പണം സമാഹരിച്ചുകൊണ്ടാണ് മ്യൂച്വൽ ഫണ്ട് രൂപീകരിക്കുക. തുടർന്ന് ഇക്വിറ്റികളായും ബോണ്ടുകളായും മണി മാർക്കറ്റ് ഉപകരണങ്ങളായും മറ്റു ധനകാര്യ സെക്യൂരിറ്റികളായും ഈ പണം നിക്ഷേപിക്കപ്പെടുന്നു.


ഓരോ നിക്ഷേപകനും ആകെ ഫണ്ടിന്‍റെ ഭാഗമായ യൂണിറ്റുകളുടെ ഉടമസ്ഥാവകാശം ഉണ്ടാകും. ഫണ്ടിന്‍റെ നെറ്റ് ആസ്തി മൂല്യം (എൻഎവി) കണക്കാക്കിയതിന് ശേഷം വേണ്ട ചെലവുകൾ കിഴിച്ച് ഫണ്ടിൽ നിന്നുമുള്ള വരുമാനം നിക്ഷേപകർക്കിടയിൽ ആനുപാതികമായി വിതരണം ചെയ്യും.

നേട്ടങ്ങൾ

നിക്ഷേപത്തിലെ വൈവിധ്യമാണ് മ്യൂച്വൽ ഫണ്ടുകളുടെ പ്രധാന നേട്ടം. വിവിധങ്ങളായ ആസ്തികളിൽ പണം നിക്ഷേപിക്കുന്നതിലൂടെ ഒരു പ്രത്യേക ആസ്തിയുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന നഷ്ടം മറ്റ് ആസ്തികളിലൂടെ മറികടക്കാൻ കഴിയും. വളരെ എളുപ്പത്തിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്താൻ കഴിയും എന്നതും നേട്ടമാണ്. അതോടൊപ്പം നികുതി ഇളവുകൾ നൽകുന്ന മ്യൂച്വൽ ഫണ്ടുകളുമുണ്ട്.

സ്ഥിര നിക്ഷേപം Vs മ്യൂച്വൽ ഫണ്ട്

സ്ഥിര നിക്ഷേപവും മ്യൂച്വൽ ഫണ്ടും നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്ന പദ്ധതികളാണ്. എന്നാൽ രണ്ട് പദ്ധതികളിലും വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങളും അപകടസാധ്യതകളുമുണ്ട്.

ഉറപ്പായ വരുമാനവും സുരക്ഷിതത്വവും നേടുമ്പോൾ സ്ഥിര നിക്ഷേപമാണ് ഏറ്റവും നല്ലത്. എന്നാൽ ദീർഘകാല വീക്ഷണവും ഉയർന്ന വരുമാനവും കുറഞ്ഞ റിസ്കും എടുക്കാൻ താൽപര്യമുള്ള നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ടുകളാണ് നല്ലത്.

റിസ്കുകൾ

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണി അപകടസാധ്യതകൾക്ക് വിധേയമാണ് - എന്നത് വിപണിയിൽ നിന്നും നിരന്തരം കേൾക്കുന്ന ഒരു വാചകമാണ്. അതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം വിപണിയിലെ ചാഞ്ചാട്ടങ്ങളുമായി ചില മ്യൂച്വൽ ഫണ്ടുകൾക്ക് ബന്ധമുണ്ട് എന്നത് തന്നെയാണ്. അതായത് മ്യൂച്വൽ ഫണ്ടിലെ റിസ്ക് നിക്ഷേപകൻ തിരഞ്ഞെടുക്കുന്ന ഫണ്ടിനെ ആശ്രയിച്ചിരിക്കുന്നു .

ഫിക്സഡ് ഡിപ്പോസിറ്റ് റിസ്ക് താരതമ്യേന കുറവാണ്. നിക്ഷേപകന് സ്ഥിരമായ പലിശ ലഭിക്കുന്നത് തുടരും. സ്ഥിരനിക്ഷേപങ്ങളെ വിപണിയിലെ പ്രകടനങ്ങൾ ബാധിക്കാത്തതിനാലാണിത്.

വരുമാനം

ഫിക്സഡ് ഡിപ്പോസിറ്റ് വഴി ലഭിക്കുന്ന വരുമാനം പ്രവചിക്കാവുന്നതും എളുപ്പത്തിൽ കണക്കാക്കാവുന്നതുമാണ്. ഉദാഹരണത്തിന്, 5 വർഷത്തെ കാലാവധിയുള്ള എഫ്ഡി പ്രതിവർഷം 5-8% പലിശ വാഗ്ദാനം ചെയ്തേക്കാം, ഇത് സ്ഥിരമായ വരുമാന സ്ട്രീം നൽകുന്നു.

മ്യൂച്വൽ ഫണ്ടുകൾ വഴിയുള്ള വരുമാനം സ്ഥിര നിക്ഷേപത്തേക്കാൾ ഉയർന്നതാണ്. വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി വരുമാനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.

പിൻവലിക്കൽ

മ്യൂച്വൽ ഫണ്ട് പിൻവലിക്കൽ വളരെ ലളിതമാണ്. ഒരു ഓപ്പൺ-എൻഡ് ഫണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ നിക്ഷേപം എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. ചില മ്യൂച്വൽ ഫണ്ടുകളിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും നിക്ഷേപം തുടരേണ്ടി വന്നേക്കാം. ചില സാഹചര്യങ്ങളിൽ എക്സിറ്റ് ലോഡ് ഫീസ് 1% നൽകേണ്ടി വന്നേക്കാം.

ഫിക്സഡ് ഡിപ്പോസിറ്റ് പിൻവലിക്കലുകൾക്ക് പിഴ ഈടാക്കും. അകാല പിൻവലിക്കലുകൾക്ക് പിഴ ചുമത്തുന്നു.

കൂടുതൽ നേടാൻ മ്യൂച്വൽ ഫണ്ട്

സ്ഥിര നിക്ഷേപങ്ങൾ നൽകുന്ന റിട്ടേണുകൾ, സ്ഥിരതയുള്ളതാണെങ്കിലും, സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പര്യാപ്തമായേക്കില്ല. മറുവശത്ത്, മ്യൂച്വൽ ഫണ്ടുകൾക്ക് നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന പണപ്പെരുപ്പത്തെ മറികടക്കുന്ന വരുമാനം നൽകാനുള്ള കഴിവുണ്ട്.

സ്ഥിരത തേടുകയും അപകടസാധ്യത ഒഴിവാക്കുകയും ചെയ്യാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് സ്ഥിര നിക്ഷേപം തന്നെയാണ് നല്ലത്. എന്നാൽ ഉയർന്ന വരുമാനം ലക്ഷ്യമിടുന്നവർക്ക് മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കാം. മ്യൂച്വൽ ഫണ്ട്‌ നിക്ഷേപണങ്ങളുടെ അപകട സാധ്യത മനസിലാക്കിമാത്രം നിക്ഷേപ തന്ത്രം രൂപീകരിക്കുകയും പ്രഫഷണൽ സഹായം തേടേണ്ടതും അനിവാര്യമാണ്.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X