നികുതി ആനുകൂല്യങ്ങളും നിശ്ചിത വരുമാനവും ലഭിക്കുന്ന സര്‍ക്കാരിന്റെ പിന്തുണയോടെയുള്ള ഒരു നിക്ഷേപ പദ്ധതിയാണ് നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി). അഞ്ചു വർഷം നിക്ഷേപ കാലാവധിയുള്ള ഈ പദ്ധതിയിൽ ചേരാൻ തപാൽ ഓഫീസുകളെയാണ് സമീപിക്കേണ്ടത്. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരമുള്ള സ്ഥിര നിക്ഷേപങ്ങളെയും നികുതി ആനുകൂല്യങ്ങളെയും അപേക്ഷിച്ച് ഉയർന്ന ഗ്യാരണ്ടീഡ്-പലിശനിരക്ക് നൽകുന്നതിനാൽ എൻഎസ്‌സി ഇന്ത്യയിലെ അറിയപ്പെടുന്ന ചെറുകിട സമ്പാദ്യ പദ്ധതികളിലൊന്നാണ്.
പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും സ്വന്തം പേരിലും കുട്ടികളുടെ പേരിലും മറ്റൊരാളുമായി ചേർന്നും നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപം നടത്താം. എൻഎസ്‌സിയുടെ പലിശ നിരക്ക് ഓരോ പാദത്തിലും സർക്കാർ തീരുമാനിക്കും. നിലവിൽ 7.9 ശതമാനമാണ് പലിശ നിരക്ക്. അഞ്ച് വർഷമാണ് നിക്ഷേപ കാലവധിയെങ്കിലും ചില സാഹചര്യങ്ങളിൽ പ്രീ മെച്വർ പിൻവലിക്കൽ സാധ്യമാണ്.
പ്രീ മെച്വർ പിൻവലിക്കൽ സാഹചര്യങ്ങൾ
സാധാരണഗതിയല്‍ കാലാവധി പൂര്‍ത്തിയാകും മുമ്പെ നിക്ഷേപം പിന്‍വലിക്കാന്‍ കഴിയില്ല. എന്നാൽ നിക്ഷേപകനോ നിക്ഷേപകരോ (ജോയിന്റ് ഹോൾഡർമാരുടെ കാര്യത്തിൽ) മരിക്കുകയാണെങ്കിലും അക്കൗണ്ട് നേരത്തേ ക്ലോസ് ചെയ്യാൻ കോടതി ഉത്തരവ് നൽകിയാലും കാലവധി പൂർത്തിയാകുന്നതിന് മുൻപ് എൻഎസ്‌സി നിക്ഷേപം പിൻവലിക്കാം.
കാലാവധിയാവുന്നതിന് മുൻപ് എൻഎസ്‌സി പിൻവലിക്കുമ്പോൾ എത്ര ശതമാനം ലഭിക്കും?
നിക്ഷേപ തീയതി മുതൽ ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപ് ഒരു എൻഎസ്‌സി അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ പലിശ ലഭിക്കുന്നതല്ല. എന്നാൽ ഒരു വർഷം കഴിഞ്ഞാണ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതെങ്കിൽ സർക്കാർ നിശ്ചയിച്ച പലിശ നിരക്ക് ലഭിക്കുന്നതാണ്.
മൂന്ന് വർഷത്തിന് ശേഷം ഒരു എൻഎസ്‌സി അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ ലഭിക്കുന്ന തുകയുടെ വിശദാംശങ്ങൾ സർക്കാർ അടുത്തിടെ അറിയിപ്പിൽ വ്യക്തമാക്കിട്ടുണ്ട്. അത് പ്രകാരം ഒരു എൻഎസ്‌സി അക്കൗണ്ടിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, വ്യത്യസ്ത നിക്ഷേപ കാലയളവിനായി നിങ്ങൾക്ക് ഇനിപ്പറയുന്ന തുക (പലിശ ഉൾപ്പെടെ) ലഭിക്കും.
മൂന്നര വർഷത്തിൽ താഴെ (അതായത് മൂന്ന് വർഷമോ അതിൽ കൂടുതലോ ആണെങ്കിൽ) - 1,22,161 രൂപ ലഭിക്കും
നാല് വർഷത്തിൽ താഴെ ( മൂന്നര വർഷമോ അതിൽ കൂടുതലോ) - 1,26,305 രൂപ
നാലര വർഷത്തിൽ താഴെ (നാല് വർഷമോ അതിൽ കൂടുതലോ) - 1,30,590 രൂപ
അഞ്ച് വർഷത്തിൽ താഴെ (നാലര വർഷമോ അതിൽ കൂടുതലോ) - 1,30,590 രൂപ
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
