വിപണി ചാഞ്ചാട്ടത്തിന്റെ പാതിയലേക്ക് വഴിമാറിയതോടെ കൊട്ടും ആരവുമായി ഐപിഒ നടപടികള്‍ പൂര്‍ത്തിയാക്കി കടന്നെത്തിയ പുത്തന്‍ ഓഹരികളും തിരുത്തല്‍ നേരിട്ടു. ഉയര്‍ന്ന മൂല്യമതിപ്പില്‍ (Valuations) ലിസ്റ്റ് ചെയ്യപ്പെട്ട പുതുതലമുറ കമ്പനികളുടെ ഓഹരികളിലാണ് തിരിച്ചടി രൂക്ഷമായിരുന്നത്. ഇത്തരം ടെക് ഓഹരികളില്‍ മിക്കതും ഐപിഒയുടെ ഇഷ്യൂ വിലയിലും താഴേക്ക് കൂപ്പുകുത്തി.
എന്നാല്‍ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരം ജൂണില്‍ രേഖപ്പെടുത്തിയതിനു ശേഷം വിപണിയില്‍ സാക്ഷ്യംവഹിച്ച അപ്രതീക്ഷിത കുതിപ്പിനൊപ്പം ചില ഓഹരികള്‍ നഷ്ടം നികത്തി നില മെച്ചപ്പെടുത്തിയിരുന്നു. ആഭ്യന്തര വിപണി പ്രകടിപ്പിക്കുന്ന കരുത്തും കൂടിയായതോടെ പുതുതലമുറ ഓഹരികളുടേയും ദുരിതകാലം മാറിക്കിട്ടിയെന്ന പ്രതീതി ഉയരുന്നതിനിടെയാണ് 11 നവാഗത ഓഹരികള്‍ക്കായി നവംബര്‍ മാസത്തില്‍ പുതിയൊരു 'കെണി' കാത്തിരിക്കുന്നത്.
എന്താണ് സംഭവം ?
സമീപ കാലയളവില്‍ പ്രാഥമിക ഓഹരി വില്പന (ഐപിഒ) നടത്തിയ 11 കമ്പനികളിലെ മുഖ്യ നിക്ഷേപകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 'ലോക്ക്-ഇന്‍ പീരിയഡ്' കാലാവധി നവംബറില്‍ പൂര്‍ത്തിയാകും. ഐപിഒയ്ക്ക് മുമ്പെ കമ്പനിയില്‍ പങ്കാളിത്തം നേടിയ ഇത്തരം നിക്ഷേപകര്‍ക്ക് ഓഹരി വില്‍ക്കുന്നതിന് ഒരു വര്‍ഷത്തെ വിലക്കാണുണ്ടായിരുന്നത്.
എന്നാല്‍ 2022 ഏപ്രിലിനു ശേഷം ഈ 'ലോക്ക് ഇന്‍ പീരിയഡ്' കാലാവധി ആറ് മാസമായി സെബി (SEBI) വെട്ടിച്ചുരുക്കി. ഇതോടെ 2022 നവംബറില്‍ 6/ 12 മാസക്കാലയളവിലെ വില്പന വിലക്ക് തീരുന്ന 11 ഓഹരികളില്‍ ഹ്രസ്വകാലയളവിലേക്ക് സമ്മര്‍ദം നേരിടാമെന്നാണ് വിലയിരുത്തല്‍.
ഇക്കഴിഞ്ഞ ജൂലൈയില്‍ പ്രമോട്ടര്‍മാരുടെ 'ലോക്ക്-ഇന്‍ പീരിയഡ്' കാലാവധി അവസാനിച്ചപ്പോള്‍ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയുടെ ഓഹരിയില്‍ 22 ശതമാനം ഇടിവ് നേരിട്ടിരുന്നു. അതേസമയം ഈ നവംബറില്‍ ലോക്ക് ഇന്‍ പീരിയഡ് അവസാനിക്കുന്ന 11 കമ്പനികളുടെ വിശദാംശമാണ് ചുവടെ ചേര്‍ക്കുന്നത്.
ക്യാമ്പസ് ആക്ടീവ്വെയര്
- ലോക്ക്-ഇന്‍-പീരിയഡ് അവസാനിക്കുന്നത്: നവംബര്‍ 3
- വില്പന വിലക്കില്‍ നിന്നും രക്ഷപ്പെടുന്ന വിഹിതം: 63.8%
- ഐപിഒ ഇഷ്യൂ വില: 292 രൂപ
- കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വില: 580 രൂപ
റെയിന്‍ബോ ചില്‍ഡ്രന്‍സ് മെഡികെയര്‍
- ലോക്ക്-ഇന്‍-പീരിയഡ് അവസാനിക്കുന്നത്: നവംബര്‍ 5
- വില്പന വിലക്കില്‍ നിന്നും മാറ്റിക്കിട്ടുന്ന വിഹിതം: 22.7%
- ഐപിഒ ഇഷ്യൂ വില: 542 രൂപ
- കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വില: 690 രൂപ
എഫ്എസ്എന്‍ ഇ-കൊമേഴ്സ് (നൈക്ക)
- ലോക്ക്-ഇന്‍-പീരിയഡ് അവസാനിക്കുന്നത്: നവംബര്‍ 9
- വില്പന വിലക്കില്‍ നിന്നും രക്ഷപ്പെടുന്ന വിഹിതം: 67%
- ഐപിഒ ഇഷ്യൂ വില: 1,125 രൂപ
- കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വില: 1,180 രൂപ
ഫിനോ പേയ്മെന്റ്സ് ബാങ്ക്
- ലോക്ക്-ഇന്‍-പീരിയഡ് അവസാനിക്കുന്നത്: നവംബര്‍ 10
- വില്പന വിലക്കില്‍ നിന്നും മാറ്റിക്കിട്ടുന്ന വിഹിതം: 55%
- ഐപിഒ ഇഷ്യൂ വില: 577 രൂപ
- കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വില: 203 രൂപ
പിബി ഫിന്‍ടെക് (പോളിസി ബാസാര്‍)
- ലോക്ക്-ഇന്‍-പീരിയഡ് അവസാനിക്കുന്നത്: നവംബര്‍ 10
- വില്പന വിലക്കില്‍ നിന്നും രക്ഷപ്പെടുന്ന വിഹിതം: 61.70%
- ഐപിഒ ഇഷ്യൂ വില: 980 രൂപ
- കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വില: 384 രൂപ
വണ്‍97 കമ്മ്യൂണിക്കേഷന്‍സ് (പേടിഎം)
- ലോക്ക്-ഇന്‍-പീരിയഡ് അവസാനിക്കുന്നത്: നവംബര്‍ 14
- വില്പന വിലക്കില്‍ നിന്നും മാറ്റിക്കിട്ടുന്ന വിഹിതം: 85.76%
- ഐപിഒ ഇഷ്യൂ വില: 2,150 രൂപ
- കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വില: 638 രൂപ
സഫയര്‍ ഫൂഡ്സ്
- ലോക്ക്-ഇന്‍-പീരിയഡ് അവസാനിക്കുന്നത്: നവംബര്‍ 15
- വില്പന വിലക്കില്‍ നിന്നും രക്ഷപ്പെടുന്ന വിഹിതം: 43.3%
- ഐപിഒ ഇഷ്യൂ വില: 1,180 രൂപ
- കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വില: 1,460 രൂപ
ഡെല്‍ഹിവെറി
- ലോക്ക്-ഇന്‍-പീരിയഡ് അവസാനിക്കുന്നത്: നവംബര്‍ 19
- വില്പന വിലക്കില്‍ നിന്നും മാറ്റിക്കിട്ടുന്ന വിഹിതം: 82.42%
- ഐപിഒ ഇഷ്യൂ വില: 487 രൂപ
- കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വില: 345 രൂപ
ടാര്‍സണ്‍സ് പ്രോഡക്ട്സ്
- ലോക്ക്-ഇന്‍-പീരിയഡ് അവസാനിക്കുന്നത്: നവംബര്‍ 23
- വില്പന വിലക്കില്‍ നിന്നും രക്ഷപ്പെടുന്ന വിഹിതം: 51%
- ഐപിഒ ഇഷ്യൂ വില: 662 രൂപ
- കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വില: 776 രൂപ
ഗോ ഫാഷന്‍സ്
- ലോക്ക്-ഇന്‍-പീരിയഡ് അവസാനിക്കുന്നത്: നവംബര്‍ 25
- വില്പന വിലക്കില്‍ നിന്നും മാറ്റിക്കിട്ടുന്ന വിഹിതം: 46.6%
- ഐപിഒ ഇഷ്യൂ വില: 690 രൂപ
- കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വില: 1,400 രൂപ
ഇഥോസ് വാച്ചസ്
- ലോക്ക്-ഇന്‍-പീരിയഡ് അവസാനിക്കുന്നത്: നവംബര്‍ 25
- വില്പന വിലക്കില്‍ നിന്നും രക്ഷപ്പെടുന്ന വിഹിതം: 59%
- ഐപിഒ ഇഷ്യൂ വില: 878 രൂപ
- കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വില: 977 രൂപ
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications