ഇക്കഴിഞ്ഞ മാസം ചരക്ക് സേവന നികുതി (ജിഎസ്ടി) ഇനത്തില്‍ സര്‍വകാല വരുമാനമാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ ഒമ്പതാം മാസമാണ് ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപ കവിയുന്നതും. പ്രതിസന്ധികള്‍ അതിജീവിച്ച് സമ്പദ്ഘടന ശക്തമായി ചലിക്കുന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിനോടൊപ്പം ഇ-കൊമേഴ്സ് മേഖലയിലെ മുന്നേറ്റവും മേക്ക് ഇന്‍ ഇന്ത്യയും വ്യോമയാന തുറമുഖരംഗത്തെ കുതിപ്പുമെല്ലാം മുതലാക്കുന്ന മേഖലയാണ് ലോജിസ്റ്റിക്സ്. ചില പുതിയ പ്രഖ്യാപനങ്ങളുടെ പശ്ചാത്തലത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു മള്‍ട്ടിബാഗര്‍ സ്മോള്‍ കാപ് ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള് രംഗത്തെത്തി.
വിആര്‍എല്‍ ലോജിസ്റ്റിക്സ്
ദേശീയ തലത്തിലേക്ക് വളര്‍ന്ന പ്രമുഖ ലോജിസ്റ്റിക്സ്, ഗതാഗത- പാര്‍സല്‍ സേവന കമ്പനിയാണ് വിആര്‍എല്‍ ലോജിസ്റ്റിക്സ്. 1976-ല്‍ ആരംഭിച്ച കമ്പനിയുടെ ആസ്ഥാനം കര്‍ണാടകയിലെ ഹബ്ബള്ളിയിലാണ്. കമ്പനിക്ക് സ്വന്തമായി 300-ഓളം ടൂറിസ്റ്റ് ബസുകളും 4,600-ഓളം ചരക്കുകടത്ത് വാഹനങ്ങളുമുണ്ട്. നിലവില്‍ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ വാണിജ്യ വാഹനനിര കമ്പനിയുടേതാണ്. 2008 മുതല്‍ ചാര്‍ട്ടര്‍ വിമാന സര്‍വീസും ആരംഭിച്ചിട്ടുണ്ട്. യാത്രാസേവനം, പാര്‍സല്‍ സര്‍വീസ്, വെയര്‍ഹൗസിങ് എന്നീ വിഭാഗങ്ങളിലും സേവനം നല്കുന്നു. 22 സംസ്ഥാനങ്ങളിലും 4 കേന്ദ്ര ഭരണ പ്രദേശങ്ങളിലും വിവിധ സേവനങ്ങളെത്തിക്കുന്നു.
അനുകൂല ഘടകം
അടുത്ത 12- 18 മാസത്തിനുള്ളില്‍ 560 കോടി രൂപ മുടക്കി പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ വിആര്‍എല്‍ ലോജിസ്റ്റിക്സ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 1,600 പുതിയ ട്രക്കുകള്‍ കൂടി ഉള്‍പ്പെടുത്തി സേവന വിതരണ ശൃംഖല ശക്തിപ്പെടുത്താനാണ് നീക്കം. ഈ വാഹനങ്ങള്‍ കൂടി എത്തുന്നതോടെ 25,000 ടണ്‍ വാഹക ശേഷിയും കമ്പനി കൈവരിക്കും. ലഘു വാണിജ്യ വിഭാഗത്തിലെ വര്‍ധിക്കുന്ന ആവശ്യകത നേരിടുന്നതിനും ഇത് കമ്പനിയെ പ്രാപ്തമാക്കും. ഇതിനോടൊപ്പം പഴയ വാഹനങ്ങള്‍ നിരത്തുകളില്‍ നിന്നും ഒഴിവാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ക്രാപേജ് പോളിസിയും പുതിയ വാഹനം വാങ്ങാനുള്ള തീരുമാനത്തിന് പ്രേരക ശക്തിയായിട്ടുണ്ട്.
വിആര്‍എല്‍ ലോജിസ്റ്റിക്സിന്റെ സാമ്പത്തിക സ്ഥിതി ശരാശരി നിലവാരത്തിലാണ്. കോവിഡിന് മുമ്പെ വരുമാനത്തിലും ലാഭത്തിലും ക്രമാനുഗത വളര്‍ച്ച കാണിച്ചിരുന്നു. കമ്പനിയുടെ ബാലന്‍സ് ഷീറ്റ് ശക്തമായ നിലയിലാണ്. അതിനാല്‍ കമ്പനിയുടെ പക്കലുള്ള പണവും അധികമായി 300- 350 കോടി രൂപ വായ്പയും ഉപയോഗപ്പെടുത്തി പുതിയ വാഹനങ്ങള്‍ വാങ്ങാനുള്ള പദ്ധതി നടപ്പിലാക്കാനാവും. ഇതോടെ ലഭിക്കുന്ന അധിക വരുമാനം ഉപയോഗപ്പെടുത്തി ബാധ്യത കൈകാര്യം ചെയ്യാനുമാകുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തികം
ഡിസംബര്‍ പാദത്തില്‍ വിആര്‍എല്‍ ലോജിസ്റ്റിക്സിന്റെ പ്രധാന ബിസിനസില്‍ നിന്നുള്ള വരുമാനം 678 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനത്തോളം വര്‍ധനവാണ്. മൂന്നാം പാദത്തിലെ അറ്റാദായം 60.49 കോടിയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 52 ശതമാനം ഉയര്‍ച്ചയാണിത്. ഈ കാലയളവിലെ പ്രതിയോഹരി വരുമാനം 4.40 രൂപയില്‍ നിന്നും 6.85-ലേക്ക് വര്‍ധിച്ചു. മുടങ്ങാതെ ലാഭവിഹിതം നല്കുന്ന കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 0.89 ശതമാനവും പ്രതിയോഹരി ബുക്ക് വാല്യൂ 67.59 രൂപയാണ്. ലോജിസ്റ്റിക്സ് മേഖലയിലെ ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 51.58 ആയിരിക്കുമ്പോള്‍ വിആര്എല്ലിന്റേത് 28.14 ആണെന്നതും ശ്രദ്ധേയം.
ലക്ഷ്യവില 665
കഴിഞ്ഞ ദിവസം 492 രൂപ നിലവാരത്തിലാണ് വിആര്‍എല്‍ ലോജിസ്റ്റിക്സിന്റെ ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 665 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് മോത്തിലാല്‍ ഒസ്വാള് നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 35 ശതമാനം ലാഭം നേടാനാകുമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതേസമയം, ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 591.90 രൂപയും താഴ്ന്ന വില 210 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 16 ശതമാനത്തിലധികം ഉയര്‍ച്ചയുണ്ടായിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം മോത്തിലാല്‍ ഒസ്വാള് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications