പുതിയ സിം കാർഡ് എടുക്കാൻ പ്ലാനുണ്ടോ? ഇനി മുതൽ വെറുതേ സിം കാർഡ് കിട്ടില്ല, അതിനു നിങ്ങളുടെ കൈയിൽ ഈ രേഖയുണ്ടായിരിക്കണം. എല്ലാ പുതിയ സിം കാർഡുകൾക്കും ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പരിശോധന നിർബന്ധമാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് (ഡി.ഒ.ടി) നിർദ്ദേശം നൽകി. വർദ്ധിച്ചു വരുന്ന സിം കാർഡ് തട്ടിപ്പും സൈബർ കുറ്റകൃത്യങ്ങളും കുറയ്ക്കുന്നതിനാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്ത് വ്യാജ രേഖകൾ ഉപയോഗിച്ച് സമ്പാദിക്കുകയും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതും പതിവായിരിക്കുന്നു. ഇതെല്ലാം മൊബൈൽ വഴിയാണ് സംഭവിക്കുന്നത്. ഇത്തരത്തിലുള്ള മൊബൈൽ കണക്ഷനുകളുടെ വർദ്ധിച്ചുവരുന്ന ദുരുപയോഗം തടയുക എന്നതാണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം.
സിം കാർഡ് ലഭിക്കുന്നതിനുള്ള പുതിയ നിയമങ്ങൾ
മുൻപ് ഒരു സിം കാർഡ് എടുക്കുന്നത് എളുപ്പമായിരുന്നു. ഏതെങ്കിലും തിരിച്ചറിയൽ രേഖയുണ്ടെങ്കിൽ സിം കാർഡ് ലഭിക്കുമായിരുന്നു. എന്നാൽ ഇനി മുതൽ പുതിയ നിയമം പ്രകാരം എല്ലാ പുതിയ സിം കാർഡ് ആക്ടിവേഷനുകൾക്കും ആധാർ വഴിയുള്ള ബയോമെട്രിക് തിരിച്ചറിയൽ ആവശ്യമാണ്. ഈ നടപടിക്രമം പാലിക്കാതെ ചില്ലറ വ്യാപാരികൾ സിം കാർഡുകൾ വിൽക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
- ഓരോ പുതിയ സിം കാർഡിനും ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പരിശോധന ആവശ്യമാണ്.
- ഒരു സിം വാങ്ങുവാൻ ഉപഭോക്താവിന്റെ ഫോട്ടോ 10 വ്യത്യസ്ത രീതിയിൽ പകർത്തും.
- ഒരു വ്യക്തിയുടെ പേരുമായി ലിങ്ക് ചെയ്‌തിരിക്കുന്ന എല്ലാ സിം കാർഡുകളും ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് നിരീക്ഷിക്കും.
- ഒരേ ഡിവൈസിൽ ഒന്നിലധികം സിം കാർഡുകളുണ്ടെങ്കിൽ വ്യാജ കണക്ഷനുകൾ കണ്ടെത്തുന്നതിനായി അവ പരിശോധിക്കും.
നിയമങ്ങൾ ലംഘിച്ചതിനുള്ള ശിക്ഷ
- ബയോമെട്രിക് പരിശോധന നടത്താതെ സിം കാർഡുകൾ വിൽക്കുന്ന ചില്ലറ വ്യാപാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കും.
- അത്തരം ചില്ലറ വ്യാപാരികൾക്ക് കനത്ത പിഴ ചുമത്തപ്പെടും, കൂടാതെ സിം കാർഡുകൾ വിൽക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തേക്കാം.

പുതിയ നിയമങ്ങൾ ആവശ്യമായി വന്നത് എന്തുകൊണ്ട്?
പലതരം സാമ്പത്തിക പദ്ധതികളിൽ വ്യാജ സിം കാർഡുകളിലൂടെ തട്ടിപ്പ് നടത്തുന്നുവെന്ന കേസുകൾ വന്നിരുന്നു. ഇത് അടുത്തിടെ നടന്ന ടെലികോം മേഖല അവലോകന യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്തതു. ചില കേസുകളിൽ നിരവധി സിം കാർഡുകൾ ഒരൊറ്റ ഡിവൈസുമായി ബന്ധിപ്പിച്ചിരുന്നു, ഇത് ടെലികോം നിയമങ്ങൾ ലംഘിക്കുകയും സൈബർ കുറ്റകൃത്യങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തതായി അന്വേഷണങ്ങൾ പറയുന്നു.
കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുന്നതിന് നിയമപാലകരുമായി സഹകരിച്ച് പ്രവർത്തിക്കാനും AI സാങ്കേതികവിദ്യകൾ ഉപയോഗിക്കാനും പ്രധാനമന്ത്രിയുടെ ഓഫീസ് ടെലികോം വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സിം കാർഡുകൾ നൽകുന്നതിനായി വ്യാജ രേഖകൾ ഉപയോഗിക്കുന്ന ചില്ലറ വ്യാപാരികൾക്ക് കടുത്ത ശിക്ഷകൾ ലഭിക്കും.
സൈബർ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ പുതിയ സിം കാർഡ് നിയമങ്ങൾ സഹായിക്കുമോ?
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പുതിയ നിയന്ത്രണം വഴിയൊരുക്കുമെന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്. ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധന നടപ്പിലാക്കുന്നതിലൂടെ സ്ഥിരീകരിക്കാത്ത മൊബൈൽ ഫോൺ നമ്പറുകൾ ഉപയോഗിച്ചുള്ള തട്ടിപ്പിന്റെ അപകടസാധ്യത വളരെയധികം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, രാജ്യവ്യാപകമായി സിം കാർഡ് വിതരണം ചെയ്യുന്നതിലും ട്രാക്കുചെയ്യുന്നതിലും കൂടുതൽ കർശനമായ മേൽനോട്ടം പുതിയ നിയമത്തിലൂടെ സാധിക്കും.
ഓൺലൈൻ തട്ടിപ്പ് അവസാനിക്കുമോ?
പുതിയ സിം കാർഡ് നിയമത്തിലൂടെ മൊബൈൽ നെറ്റ്‌വർക്ക് സുരക്ഷ സംരക്ഷിക്കുന്നതിനും പൗരന്മാരെ വഞ്ചനയിൽ നിന്ന് സംരക്ഷിക്കുവാനും സാധിക്കും. പുതിയ സിം കാർഡുകൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് പരിശോധന നിർബന്ധിത ആവശ്യകതയാക്കി മാറ്റുന്നതിലൂടെ സുരക്ഷിതമായ ടെലികോം പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications