പുതുവർഷത്തിൽ തീർച്ചയായും നടത്തേണ്ട ചില സാമ്പത്തിക മുന്നൊരുക്കങ്ങൾ ഇതാ..

2019 അവസാനിക്കാൻ പോകുന്നു. പുതിയ ചില സാമ്പത്തിക തുടക്കങ്ങൾ ആരംഭിക്കാനുള്ള നല്ല സമയമാണ് ഇത്. സാധാരണ ആളുകൾ പുതിയ വർഷം ആരംഭിക്കുമ്പോൾ പുതിയ പല തീരുമാനങ്ങളും എടുക്കും. എന്നാൽ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിലോ? പുതിയ വർഷം തുടങ്ങുമ്പോൾ ചിട്ടയോടെയുള്ള ചില സാമ്പത്തിക തീരുമാനങ്ങൾ എടുക്കുക. ഇങ്ങനെ നടത്തുന്ന സാമ്പത്തിക ആസൂത്രണം നിങ്ങളുടെ വരും കാല സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ സഹായിക്കും. സാമ്പത്തിക ആസൂത്രണത്തിന്റെ പ്രധാന പടിയാണ് നിങ്ങളുടെ വരുമാനം, ചെലവ്, കടം, സമ്പാദ്യം എന്നിവ കൃത്യമായി കണക്കാക്കുക എന്നത്. ഇങ്ങനെ സാമ്പത്തിക ആസൂത്രണം നടത്തുമ്പോൾ ഇനിപ്പറയുന്ന ചില സാമ്പത്തിക തീരുമാനങ്ങൾ എടുക്കാം.

സാമ്പത്തിക ലക്ഷ്യങ്ങൾ പരിശോധിക്കുക

സാമ്പത്തിക ലക്ഷ്യങ്ങൾ പരിശോധിക്കുക

സാമ്പത്തിയ ലക്ഷ്യങ്ങൾ മുൻകൂട്ടി തീരുമാനിക്കുന്ന ആളാണ് നിങ്ങളെങ്കിൽ അവ എത്രത്തോളം പൂർത്തീകരിച്ചെന്ന് പരിശോധിക്കുക. ചിലപ്പോൾ നിങ്ങളുടെ ലക്ഷ്യങ്ങൾ ദീർഘനാളത്തേക്കുള്ളതായിരിക്കും അങ്ങനെയെങ്കിൽ അവ പൂർത്തികരിക്കാൻ നിങ്ങൾക്ക് കൂടുതൽ സമയം ആവശ്യമാണ്. എന്നിരുന്നാലും നിങ്ങളുടെ ലക്ഷ്യങ്ങൾ ശരിയായ പാതയിലാണോ എന്തെങ്കിലും പുതിയ മാറ്റങ്ങൾ വരുത്തണമോ എന്ന് തീർച്ചയായും ആലോചിക്കേണ്ടതാണ്. ഇനി ഹ്രസ്വകാല ലക്ഷ്യങ്ങളാണ് നിങ്ങൾക്കുള്ളതെങ്കിൽ അവ ഇപ്പോൾ തന്നെ അവലോകനം ചെയ്‌ത് തുടങ്ങുക. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാനും വരുന്ന വർഷത്തേക്ക് പുതിയവ സജ്ജീകരിക്കാനും സഹായകരമാകും.

വ്യക്തിപരമായ ബജറ്റ് സൂക്ഷിക്കുക

വ്യക്തിപരമായ ബജറ്റ് സൂക്ഷിക്കുക

വ്യക്തിപരമായ ബജറ്റ് സൂക്ഷിക്കുന്നത് ഏതൊരു സാമ്പത്തിക ലക്ഷ്യത്തിന്റേയും ആദ്യ ചവിട്ടുപടിയാണ്. പുതിയ വർഷത്തിന്റെ തുടക്കത്തിൽ തന്നെ പ്രതിമാസ, വാർഷിക ബജറ്റുകൾ തീരുമാനിക്കാൻ തുടങ്ങുക. അതിൽ നിങ്ങളുടെ വരുമാനം, ചെലവ്, നിക്ഷേപം, വായ്‌പ തുടങ്ങി എല്ലാ കാര്യങ്ങളും രേഖപ്പെടുത്തിവയ്‌ക്കുക. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ചെലവുകൾ‌ നിയന്ത്രിക്കാനും അനാവശ്യ ചെലവുകൾ‌ കുറയ്‌ക്കാൻ‌ സഹായിക്കും.

ബജറ്റ്

കൂടാതെ എല്ലാ മാസവും നിങ്ങൾ തയ്യാറാക്കിയ ബജറ്റ് അവലോകനം ചെയ്യുക. നിങ്ങൾ നിങ്ങളുടെ ബജറ്റിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. അനാവശ്യ ചെലവുകൾ ഉണ്ടോയെന്ന് കാണക്കാക്കി, ഭാവിയിൽ അവ വെട്ടിക്കുറയ്ക്കാൻ ശ്രമിക്കുക. ഇതുവഴി നിങ്ങൾ കണക്കാക്കിയ സാമ്പത്തിക ലക്ഷ്യം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയും.

കടങ്ങൾ വിലയിരുത്തുക

കടങ്ങൾ വിലയിരുത്തുക

സാമ്പത്തിക മുന്നൊരുക്കത്തിൽ കടങ്ങൾക്ക് വലിയ സ്ഥാനമാണുള്ളത്. അടുത്ത വർഷത്തേക്കുള്ള സാമ്പത്തിക മുന്നൊരുക്കങ്ങൾ തുടങ്ങുമ്പോൾ തന്നെ നിങ്ങൾ പെട്ടെന്ന് കൊടുത്ത് തീർക്കാനുള്ള കടങ്ങൾക്ക് മുൻഗണന നൽകുക. നിങ്ങൾക്ക് നിലവിൽ എത്ര വായ്പകളുണ്ടെന്നും എത്ര ക്രെഡിറ്റ് കാർഡുകൾ ഉണ്ടെന്നും ആദ്യം കണക്കാക്കുക. ഇവയിൽ കൂടുതൽ പലിശയുള്ള വായ്‌പകൾ ആദ്യം തീർപ്പാക്കാൻ ശ്രമിക്കുക.

കുടിശ്ശികകൾ

കുടിശ്ശികകൾ പെട്ടെന്ന് തീർത്തില്ലെങ്കിൽ നിങ്ങളുടെ വാർഷിക ബജറ്റ് മുഴുവൻ താളും തെറ്റാൻ സാധ്യതയുണ്ട്. കൂടാതെ നിങ്ങൾ കുടുംബത്തിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ പണം കടം വാങ്ങിയെങ്കിൽ അത് തിരിച്ച് നൽകാനുള്ള വഴികൾ ആലോചിക്കുക. മറ്റ് ചെലവുകൾ നിയന്ത്രിച്ച് ഇത്തരം കുടിശ്ശിക വരുത്തിയ വായ്‌പകൾ തിരിച്ചടയ്‌ക്കാനും സേവിംഗ്‌സിനുമായും വരുമാനം നീക്കിവയ്ക്കുക. നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടും ക്രെഡിറ്റ് സ്കോറും പരിശോധിക്കുക. ക്രെഡിറ്റ് സ്കോർ മോശമാണെങ്കിൽ അടുത്ത വർഷം അത് എങ്ങനെ മെച്ചപ്പെടുത്തും എന്നതിനെക്കുറിച്ച് ചിന്തിക്കുക.

 നിക്ഷേപം നടത്തുക

നിക്ഷേപം നടത്തുക

നിങ്ങളുടെ വരുമാനത്തിൽ നിന്ന് ഒരു ഭാഗം നിക്ഷേപത്തിനായി മാറ്റിവെയ്‌ക്കുക. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കാനുള്ള നല്ലൊരു മാർഗമാണ് നിക്ഷേപങ്ങൾ. നിങ്ങളുടെ വരുമാനത്തിന് ഉതകുന്ന നിക്ഷേപങ്ങൾ കണ്ടെത്തുക. നിലവിലെ നിങ്ങളുടെ നിക്ഷേപത്തിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനം അവലോകനം ചെയ്യുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X