വിവിധ പ്രതികൂല ഘടകങ്ങളാല്‍ ആഗോള വിപണികള്‍ തിരിച്ചടി നേരിടുകയാണ്. പണപ്പെരുപ്പ ഭീഷണിയും പലിശ നിരക്ക് വര്‍ധനയും ഒരുപോലെ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇതോടെ യൂറോപ്പ്, യുഎസ് മേഖലയില്‍ സാമ്പത്തിക മാന്ദ്യം ബാധിക്കുകയാണെങ്കില്‍ ക്രൂഡ്ഓയില്‍ വില താഴേക്ക് വീഴും. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളിലൊന്ന് ഇന്ത്യയായിരിക്കും.
ആ സാഹചര്യത്തില്‍ അടിസ്ഥാനപരമായി ശക്തമായതും താരതമ്യേന ഭേദപ്പെട്ട നിലയില്‍ മുന്നോട്ടു പോകുന്നതുമായ ഇന്ത്യയിലേക്ക് വിദേശ നിക്ഷേപകര്‍ മടങ്ങിയെത്തും. ഈയൊരു സാഹചര്യത്തില്‍ അടുത്ത 3 വര്‍ഷത്തിനുള്ളില്‍ പുരോഗതി കൈവരിക്കാവുന്ന 3 മേഖലകളെയാണ് പരിചയപ്പെടുത്തുന്നത്.
ദ്രുത സേവന ഭക്ഷണശാല- ഉപഭോഗം
ഉയര്‍ന്ന ജനസംഖ്യയുള്ളതിനാല്‍ ഇന്ത്യ എപ്പോഴുമൊരു ഉപഭോക്തൃ സമ്പദ്ഘടന കൂടിയാണ്. തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങളും ഉയരുന്ന വരുമാനവും വളരുന്ന മധ്യവര്‍ഗ ജനവിഭാഗവും ദ്രുത സേവന ഭക്ഷണശാലകള്‍ക്ക് (Quick Service Restaurants- QSR) അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. നിലവില്‍ മക്ഡോണാള്‍ഡ്സിന് 500-ഉം ഡോമിനോസ് പിസായ്ക്ക് 1,500 സ്റ്റോറുകളാണ് ഇപ്പോഴുള്ളത്. സാന്നിധ്യം കുറവായതു കൊണ്ട് തന്നെ ഇത്തരം ഭക്ഷണ സേവനങ്ങള്‍ക്ക് വളരാനുള്ള സാധ്യതയും ശക്തമാണ്.
അതേസമയം QSR-നെ എഫ്എംസിജി കമ്പനിയുമായി കൂട്ടിക്കുഴയ്ക്കരുത്. കാരണം എഫ്എംസിജി കമ്പനികള്‍ ഇതിനകം രാജ്യമെമ്പാടും ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞതാണ്.
കാപിറ്റല്‍ ഗുഡ്സ്- മേക്ക് ഇന്‍ ഇന്ത്യ
കഴിഞ്ഞ 10 വര്‍ഷ കാലയളവില്‍ ഏറ്റവും അവഗണിക്കപ്പെട്ട് കിടന്ന മേഖലയാണ് കാപിറ്റല്‍ ഗുഡ്സ്. ഈ മേഖലയില്‍ ശക്തമായൊരു ഉണര്‍വ് പ്രകടമായിരുന്നത് 2008-ലെ സാമ്പത്തിക മാന്ദ്യത്തിന് മുന്നെയുള്ള കാലഘട്ടത്തിലായിരുന്നു. എന്നാല്‍ സമീപകാലത്തായി കാപിറ്റല്‍ ഗുഡ്സ് മേഖലയില്‍ ഉണര്‍വ് പ്രകടമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ വിഭാഗം ഓഹരികള്‍ മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്. കമ്പനികളുടെ വരുമാന വളര്‍ച്ച സാവധാനമെങ്കിലും ദൃശ്യമായി തുടങ്ങി.
മൂലധന ചെലവിടല്‍ ഇനി ഉയരുന്നത് അനുസരിച്ച് അടുത്ത 2 വര്‍ഷത്തിനുള്ളില്‍ കാപിറ്റല്‍ ഗുഡ്സ് മേഖലയിലെ കമ്പനികളുടെ വരുമാനത്തില്‍ നാലിരട്ടി വരെ വളര്‍ച്ച പ്രകടമാകാം. എന്നാല്‍ മികച്ച കമ്പനികളെ കണ്ടെത്തി നിക്ഷേപിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്.
ക്രെഡിറ്റ് കാര്‍ഡ് കമ്പനി
- 2022 മേയ് മാസത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗപ്പെടുത്തിയുള്ള ചെലവിടല്‍ റെക്കോഡ് നിലയിലേക്ക് ഉയര്‍ന്നു. 1.14 ലക്ഷം കോടി രൂപയാണ് മേയ് മാസത്തില്‍ വിവിധ ഇടപാടുകള്‍ക്കായി ക്രെഡിറ്റ് കാര്‍ഡിലൂടെ ചെലവിട്ടത്.
- നിലവില്‍ ജനസംഖ്യയുടെ 5.5 ശതമാനം പേര്‍ക്ക് മാത്രമേ ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ ലഭ്യമായിട്ടുള്ളൂ.
- ഓണ്‍ലൈന്‍ മുഖേനയുള്ള ഇടപാടുകളില്‍ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കളേക്കാള്‍ 40 മടങ്ങിലധികം തുക ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ ചെലവിടുന്നുണ്ട്.
മേല്‍ സൂചിപ്പിച്ച ഈ മൂന്ന് ഘടകങ്ങളും കൂട്ടിവായിച്ചാല്‍ തന്നെ ക്രെഡിറ്റ് കാര്‍ഡ് സേവന മേഖലയില്‍ ഒളിഞ്ഞിരിക്കുന്ന വളര്‍ച്ചാ സാധ്യത എത്രത്തോളം ഉയര്‍ന്നതാണെന്ന് വ്യക്തമാകും. നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയെ വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളൂ. അതിനാല്‍ ഈ ഓഹരിയുടെ റേറ്റിങ് പുനര്നിശ്ചയിക്കപ്പെടാന് സാധ്യതയുണ്ട്. അതുപോലെ രാജ്യത്തെ ഇ-കൊമേഴ്സ് തരംഗത്തിന്റേയും ധാരാളിത്ത ചെലവിടലിന്റേയും പരോക്ഷ ഗുണഭോക്താവ് കൂടിയാണ് ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
