പരമ്പരാഗത ഫോസില്‍ ഇന്ധന ഉപയോഗം കുറയ്ക്കുന്നതിനും അതുവഴി അന്തരീക്ഷ മലനീകരണത്തിന്റെ തോത് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് വൈദ്യുത വാഹനങ്ങള്‍ (ഇവി) അവതരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ വാഹന ലോകത്തിന്റെ ഭാവിയും ഇലക്ട്രിക് വാഹനങ്ങളിലാണെന്ന് നിസംശയം പറയാം.
അതിനാല്‍ പോര്‍ട്ട്ഫോളിയോയില്‍ വൈദ്യുത വാഹന വ്യവസായവുമായി ബന്ധപ്പെട്ട ഒരു ഓഹരിയെങ്കിലും ഉള്‍പ്പെടുത്തിയാല്‍ ഭാവിയിലേക്ക് മികച്ച ആദായം ഉറപ്പു വരുത്താനും സഹായിക്കും. അടുത്ത മള്‍ട്ടിബാഗറാകാന്‍ സാധ്യതയുള്ള ഇവി ബാറ്ററി മേഖലയില്‍ നിന്നുള്ള 5 ഓഹരികളെയാണ് ലേഖനത്തിലൂടെ പരിചയപ്പെടുത്തുന്നത്.
ഭാരത് ഇലക്ട്രോണിക്സ്
രാജ്യത്തെ ഏറ്റവും പ്രശസ്ത പൊതുമേഖലാ പ്രതിരോധ സാങ്കേതികവിദ്യ കമ്പനികളിലൊന്നാണ് ഭാരത് ഇലക്ടോണിക്സ് (ബെല്‍). റഡാര്‍, സവിശേഷ ഇലക്ടോണിക്സ് പ്രതിരോധ സാമഗ്രികള്‍, ടെലികോം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ ഇലക്ട്രോണിക്സ് സംവിധാനങ്ങളാണ് പ്രധാനമായും നിര്‍മിക്കുന്നത്. വരുമാനത്തിന്റെ 7.5 ശതമാനവും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വൈദ്യുത വാഹനങ്ങളുടെ ബാറ്ററി നിര്‍മാണത്തിലേക്കും കടക്കുകയാണെന്ന് അടുത്തിടെ ഭാരത് ഇലക്ട്രോണിക്സ് പ്രഖ്യാപിച്ചു. അതേസമയം 108.50 രൂപയിലായിരുന്നു ഓഹരിയുടെ ഇന്നലത്തെ ക്ലോസിങ്.
കഴിഞ്ഞ മാസമാണ് അമേരിക്കന്‍ കമ്പനിയായ ട്രൈറ്റണ്‍ ഇലക്ട്രിക് വെഹിക്കിള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഭാരത് ഇലക്ട്രോണിക്സിന് താത്പര്യപത്രം ലഭിച്ചത്. 8,000 കോടിയുടെ ഇവി ബാറ്ററി നിര്‍മാണ പങ്കാളിത്തത്തിനായിരുന്നു ക്ഷണം. പൂനെയിലുള്ള ഭാരത് ഇലക്ട്രോണിക്സിന്റെ നിര്‍മാണശാലയില്‍ നിന്നാകും ബാറ്ററി നിര്‍മിച്ചെടുക്കുക. ഈയൊരു കരാറിലൂടെ തന്നെ അടുത്ത 2-3 വര്‍ഷത്തേക്കുള്ള കമ്പനിയുടെ വരുമാനം 30-40 ശതമാനത്തോളം വര്‍ധിക്കാന്‍ സഹായിക്കും.
അതേസമയം കഴിഞ്ഞ മൂന്നുവര്‍ഷമായി ഭാരത് ഇലക്ട്രോണിക്സിന്റെ (BSE: 500049, NSE : BEL) വരുമാനം 8.4%, പ്രവര്‍ത്തന ലാഭം 4.8%, അറ്റാദായത്തില്‍ 8.3% വീതവും നിരക്കില്‍ സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
മാരുതി സുസൂക്കി
രാജ്യത്തെ ഏറ്റവും വലിയ യാത്രാവാഹന നിര്‍മാതാക്കളാണ് മാരുതി സുസൂക്കി. സിഎന്‍ജി, ഹൈബ്രിഡ് ഇനങ്ങളിലെ വാഹന ശ്രേണി വിപുലപ്പെടുത്തിയതിനു പിന്നാലെ വൈദ്യുത വാഹനങ്ങളുടെ ബാറ്ററി നിര്‍മാണ രംഗത്തേയ്ക്കും കമ്പനി കടന്നു. 2025-ല്‍ ആദ്യ വൈദ്യുത വാഹനം പുറത്തിറക്കുമെന്നാണ് മാരുതി (BSE: 532500, NSE : MARUTI) നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.
ഇതിന്റെ ഭാഗമായി ഗുജറാത്തില്‍ 7,300 കോടി ചെലവിട്ട് ഇവി ബാറ്ററി നിര്‍മാണ യൂണിറ്റ് പൂര്‍ത്തിയായി വരുന്നു. കൂടാതെ 10,400 കോടിയുടെ വൈദ്യുത വാഹന/ ബാറ്ററി നിര്‍മാണ ശാലയ്ക്കു വേണ്ടിയും ഗുജറാത്ത് സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
കബ്ര എക്സട്രൂഷന്‍
കഴിഞ്ഞ നാല് ദശാബ്ദങ്ങളായി പ്ലാസ്റ്റിക് പൈപ്പുകളും ഫിലിമുകളും നിര്‍മിക്കാനുള്ള സാമഗ്രികള്‍ ഉത്പാദിപ്പിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് കബ്ര എക്സട്രൂഷന്‍ ടെക്നിക് (കെഇടി). സമാന വിഭാഗത്തിലെ ആഗോള കമ്പനികളായ ബാറ്റന്‍ഫീല്‍ഡ് എക്സട്രൂഷന്‍ ടെക്നിക്, അമേരിക്കന്‍ മാപ്ലാന് കോര്പ്പറേഷന് തുടങ്ങിയവരുമായി കെഇടിക്ക് സംയുക് ബിസിനസ് സംരംഭങ്ങളുണ്ട്.
വാഹന ലോകത്തെ ഭാവി എന്നറിയപ്പെടുന്ന ലിതിയം- അയോണ്‍ ബാറ്ററി നിര്‍മാണ രംഗത്തേക്കും കബ്ര എക്സട്രൂഷന്‍ ടെക്നിക് (BSE: 524109, NSE : KABRAEXTRU) അടുത്തിടെ പ്രവേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബാറ്റ്റിക്സ് എന്ന ഉപകമ്പനിയും രൂപീകരിച്ചു. ഇരു ചക്ര, മുചക്ര വാഹന നിര്‍മാതാക്കള്‍ക്ക് ബാറ്ററി വിതരണം ചെയ്യാനുള്ള കരാറുകള്‍ കമ്പനി കരസ്ഥമാക്കിയിട്ടുണ്ട്.
അമര രാജ ബാറ്ററീസ്
വ്യാവസായിക രംഗത്തും വാഹന മേഖലയിലും ആവശ്യമായ ലെഡ്- ആസിഡ് ബാറ്ററികളും ഗാര്‍ഹിക ഉപയോഗത്തിനുള്ള ഇന്‍വട്ടര്‍/ യുപിഎസ് തുടങ്ങിയവ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് അമര രാജ ബാറ്ററീസ്. അമറോണ്‍ ബ്രാന്‍ഡിലുള്ള കമ്പനിയുടെ ബാറ്ററികള്‍, ലെഡ്-ബാറ്ററി വിഭാഗത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനക്കാരാണ്. അടുത്തിടെ വൈദ്യുത വാഹന മേഖലയിലെ സാധ്യത മുന്‍നിര്‍ത്തി ലിഥിയം-അയോണ്‍ ബാറ്ററി വികസിപ്പിക്കാനുള്ള ടെക്നോളജി ഹബ് ആന്ധ്രപ്രദേശിലെ തിരുപ്പതി കേന്ദ്രത്തില്‍ സജ്ജമാക്കി.
ആഗോള തലത്തിലുള്ള പ്രമുഖ വാഹന നിര്മാതാക്കളുമായെല്ലാം വാണിജ്യ ബന്ധമുള്ളത് കമ്പനിക്ക് മുതല്‍ക്കൂട്ടാകും. കഴിഞ്ഞ ദിവസം 515 രൂപയിലായിരുന്നു അമര രാജ ബാറ്ററീസ് (BSE:500008, NSE : AMARAJABAT) ഓഹരിയുടെ ക്ലോസിങ്.
എക്സൈഡ് ഇന്‍ഡസ്ട്രീസ്
60 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുന്‍നിര ബാറ്ററി നിര്‍മാണ കമ്പനിയാണ് എക്സൈഡ് ഇന്‍ഡസ്ട്രീസ്. ലെഡ്-ബാറ്ററി വിഭാഗത്തില്‍ രാജ്യത്ത് ഒന്നാമതാണ് കമ്പനിയുടെ സ്ഥാനം. 2.5 എഎച്ച് മുതല്‍ 20,600 എഎച്ച് ശേഷിയുള്ള വിവിധതരം ബാറ്ററികള്‍ നിര്‍മിക്കുന്നു. പ്രധാനമായും വാഹനങ്ങള്‍ക്കു വേണ്ട ബാറ്ററികളാണ് നിര്‍മിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7 ബാറ്റി നിര്‍മാണ ശാലകളും 2 യുപിഎസ് നിര്‍മാണ ശാലകളും ഗവേഷണ വിഭാഗവും എക്സൈഡ് ഇന്‍ഡസ്ട്രീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
45 രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. ശ്രീലങ്ക, ബ്രിട്ടണ്, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ ഉപകമ്പനികളുണ്ട്. ജപ്പാന്, അമേരിക്ക, ബ്രിട്ടണ് കമ്പനികളുമായി സാങ്കേതിക വിദ്യ പങ്കാളിത്തവും കരസ്ഥമാക്കിയിട്ടുണ്ട്.
ഇതിനോടകം വൈദ്യുത വാഹനങ്ങള്‍ക്ക് ഉപയോഗപ്പെടുന്ന ലിഥീയം- അയോണ്‍ ബാറ്ററി വിഭാഗത്തിലേക്ക് എക്സൈഡ് എനര്‍ജി സൊല്യൂഷന്‍സ് എന്ന പേരില്‍ ഉപകമ്പനി ആരംഭിച്ചിട്ടുണ്ട്. ഇതിന് കീഴില്‍ പുതിയ നിര്‍മാണശാലയും പടുത്തുയര്‍ത്തുന്നു. ഇതിനുള്ള സാങ്കേതികവിദ്യയ്ക്കു വേണ്ടി എസ്വിഒഎല്‍ടി എനര്‍ജി സൊല്യൂഷന്‍സുമായി ധാരണയിലെത്തി. ഇതിനോടൊപ്പം ചിട്ടയാര്‍ന്ന പ്രവര്‍ത്തനവും പ്രകടനവും ദീര്‍ഘ കാലയളവിലും രാജ്യത്തെ ബാറ്ററി വിപണിയില്‍ നിര്‍ണായക സ്ഥാനം നിലനിര്‍ത്താന്‍ എക്സൈഡ് ഇന്‍ഡസ്ട്രീസിനെ (BSE: 500086, NSE : EXIDEIND) സഹായിക്കും.
കൂടാതെ വാഹന നിര്‍മാതാക്കളുമായുള്ള സുശക്തമായ ബന്ധവും സാങ്കേതികവിദ്യയുടെ വികസനവും കമ്പനിയുടെ ഭാവി സാധ്യതകളും ശോഭനമാക്കുന്നു. കഴിഞ്ഞ ദിവസം 166 രൂപയിലായിരുന്നു എക്സൈഡ് ഇന്‍ഡസ്ട്രീസ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications