ശത്രുക്കളില്‍ നിന്നുള്ള ഭീഷണിയും സുരക്ഷാ പ്രശ്നങ്ങളും മറികടക്കുന്നതിനായും പ്രതിരോധ മേഖലയില്‍ ഭാരതത്തിന് സ്വാശ്രയത്വം നേടുന്നതിനുമുള്ള പരിശ്രമം സമീപകാലത്ത് കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായും ഭാവിസാധ്യതകളാലും ഡ്രോണ്‍ നിര്‍മാണ മേഖലയും നിക്ഷേപകരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
തദ്ദേശീയ ഡ്രോണ്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചതും വരുംവര്‍ഷങ്ങളിലെ മള്‍ട്ടിബാഗര്‍ ഓഹരികള്‍, ഡ്രോണുമായി ബന്ധപ്പെട്ട മേഖലയില്‍ നിന്നും ഉരുത്തിരിയാനുള്ള സാധ്യതയേറ്റുന്നു. ഈയൊരു പശ്ചാത്തലത്തില്‍ ഡ്രോണ്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 4 ഓഹരികളെ പരിചയപ്പെടുത്തുകയാണ്.
രത്തന്‍ഇന്ത്യ എന്റര്‍പ്രൈസസ്
ഏറെക്കാലമായി ഊര്‍ജോത്പാദന, വിതരണ മേഖലയില്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന കമ്പനിയായിരുന്നു രത്തന്‍ഇന്ത്യ എന്റര്‍പ്രൈസസ്. കഴിഞ്ഞ വര്‍ഷത്തോടെ ഡ്രോണ്‍ നിര്‍മാണ മേഖലയിലേക്ക് കടക്കുകയാണെന്നും പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 'നിയോസ്കൈ ഇന്ത്യ' എന്ന പേരില്‍ ഉപകമ്പനി രൂപീകരിച്ചു. ഇതിനോടൊപ്പം തന്നെ ഡ്രോണ്‍ സഹായത്തോടെ ചരക്കുകളും ഉത്പന്നങ്ങളും ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊടുക്കുന്ന അമേരിക്കയിലെ ലോജിസ്റ്റിക്സ് കമ്പനിയായ 'മാറ്റര്‍നെറ്റ്' നിക്ഷേപം നടത്തിയിരുന്നു. അതേസമയം 48.60 രൂപയിലാണ് രത്തന്‍ഇന്ത്യ ഓഹരിയുടെ ഇന്നത്തെ ക്ലോസിങ്.
രത്തന്‍ഇന്ത്യ എന്റര്‍പ്രൈസസിന്റെ സ്വന്തം ഉപകമ്പനിയായ നിയോസ്കൈ, പ്രതിരോധ മേഖലയ്ക്കും ഉപഭോക്തൃ കേന്ദ്രീകൃതവുമായ വിവിധതരം ഡ്രോണുകള്‍ നിര്‍മിക്കുന്നുണ്ട്. ശത്രു ഡ്രോണുകളെ പ്രതിരോധിക്കാനായുള്ള 'ഡിഫെന്‍ഡര്‍' വിഭാഗത്തിലുള്ള 'ആന്റി-ഡ്രോണ്‍' സംവിധാനവും നിര്‍മിക്കുന്നു. നിര്‍മിത ബുദ്ധിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന 'ഡിഫന്‍ഡര്‍' ഡ്രോണുകള്‍ ഇന്ത്യന്‍ സായുധസേനകള്‍ക്കും ഉപകാരപ്രദമാകും.
'നിയോസ്കൈ' കമ്പനിയെ എല്ലാത്തരം ഡ്രോണ്‍ നിര്‍മാണത്തിനും പ്രാപ്തമാക്കാന്‍ ലക്ഷ്യമിട്ട് 'ത്രോട്ടില്‍ എയ്റോസ്പേസ് സിസ്റ്റംസി'ന്റെ 60% ഓഹരി ഏറ്റെടുത്തു. അതുപോലെ കേന്ദ്രസര്‍ക്കാരിന്റെ പിഎല്‍എസ് പദ്ധതിയിലൂടെ രത്തന്‍ഇന്ത്യ എന്റര്‍പ്രൈസസിന് (BSE: 534597, NSE : RTNINDIA) ധനസഹായം ലഭിക്കാനും സാധ്യതയുണ്ട്.
ഭാരത് ഇലക്ട്രോണിക്സ്
രാജ്യത്തെ ഏറ്റവും പ്രമുഖ പ്രതിരോധ സാങ്കേതികവിദ്യ കമ്പനിയാണ് ഭാരത് ഇലക്ടോണിക്സ് അഥവാ ബെല്‍. 1954-ല്‍ ആരംഭിച്ച നവരത്ന പദവിയുള്ള ഈ പൊതുമേഖല സ്ഥാപനം, പ്രതിരോധ മന്ത്രാലത്തിന്റെ കീഴിലുള്ള 9 കമ്പനികളിലൊന്നാണ്. റഡാര്‍, സവിശേഷ ഇലക്ടോണിക്സ് പ്രതിരോധ സാമഗ്രികള്‍, ടെലികോം തുടങ്ങി തന്ത്രപ്രധാന മേഖലകളിലെ ഇലക്ട്രോണിക്സ് സംവിധാനങ്ങള്‍ നിര്‍മിക്കുന്നു. വരുമാനത്തിന്റെ 7.5 ശതമാനം തുക ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി നീക്കിവെയ്ക്കുന്നുണ്ട്. അതേസമയം 107 രൂപയിലായിരുന്നു ഭാരത് ഇലക്ട്രോണിക്സ് ഓഹരിയുടെ ഇന്നത്തെ ക്ലോസിങ്.
2021-ലാണ് ഡ്രോണ്‍ നിര്‍മാണ മേഖലയിലേക്കും കടക്കുമെന്ന് ഭാരത് ഇലക്ട്രോണിക്സ് പ്രഖ്യാപിച്ചത്. തപാല്‍പെട്ടി വിതരണം ചെയ്യുന്ന ഡ്രോണ്‍ നിര്‍മാണത്തിനായി ഡ്രോണ്ഡെക് കോര്പറേഷന് എന്ന കമ്പനിയുമായി സഹകരണത്തിന് കരാര്‍ ഒപ്പിട്ടു. ഇതിനോടൊപ്പം ഭാരതീയ നാവിക സേനയ്ക്കു വേണ്ടി 'നേവല്‍ ആന്റി-ഡ്രോണ്‍ സിസ്റ്റം' (NADS) നിര്‍മിക്കാനും ധാരണയിലെത്തി. കൂടാതെ സാങ്കേതിക നൈപുണ്യം വര്‍ധിപ്പിക്കുന്നതിനായി ആഗോള പ്രതിരോധ സ്ഥാപനങ്ങളുമായി കരാറിലെത്തിയതും നേട്ടമാകും.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതികളുടെ ഭാഗമായി കരാറുകള്‍ ലഭിക്കുന്നതും വമ്പന്‍ വൈവിധ്യവത്കരണ പദ്ധതികളും ഭാരത് ഇലക്ട്രോണിക്സിന്റെ (BSE: 500049, NSE: BEL) ഭാവി വരുമാനവും ഉറപ്പാക്കുന്നു.
പരസ് ഡിഫന്‍സ്
പ്രതിരോധ മേഖലയ്ക്കു വേണ്ട വിവിധ ഉപകരണങ്ങളുടെ രൂപകല്‍പ്പന, ഗവേഷണം, പരിശോധന, നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് പരസ് ഡിഫന്‍സ് & സ്പേസ് ടെക്നോളജീസ്. സ്പേസ് ഒപ്റ്റിക്സ്, ഡിഫന്‍സ് ഇലക്ട്രോണിക്സ്, ഇലക്ടോ മാഗ്നെറ്റിക് പള്‍സ് സുരക്ഷാ സംവിധാനങ്ങളിലാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. ആളില്ലാ വിമാനം (UAV) നിര്‍മിക്കുന്നതിനായി ഇസ്രായേല്‍, ഇറ്റലി, ലാത്വിയ എന്നീ രാജ്യങ്ങളിലെ കമ്പനികളുമായും കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.
സ്വയം നിയന്ത്രിത ഡ്രോണുകളുടെ നിയന്ത്രണ സംവിധാനങ്ങള്‍ക്കായി 'ഹൈ ലാന്‍ഡര്‍' എന്ന കമ്പനിയുമായും ധാരണയിലെത്തി. അതേസമയം ഇന്ന് 630 രൂപയിലായിരുന്നു പരസ് ഡിഫന്‍സ് (BSE: 543367, NSE : PARAS) ഓഹരിയുടെ ക്ലോസിങ്.
ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്
വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രശസ്ത പൊതുമേഖല സ്ഥാപനമാണ് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍). യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെ നിര്‍മിക്കുന്ന വന്‍കിട സ്ഥാപനമാണ്. അടുത്തിടെ ആളില്ലാ വിമാനം (UAV) നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ഇസ്രായേല്‍ കമ്പനികളുമായി കരാര്‍ ഒപ്പിട്ടു. അതേമയം തിങ്കളാഴ്ച 2,530 രൂപയിലാണ് എച്ച്എഎല്‍ (BSE: 541154, NSE : HAL) ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
ഇതിനിടെ ചൈനീസ് അതിര്‍ത്തിയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിയോഗിക്കാനുള്ള നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നവീന ഡ്രോണുകള്‍ എച്ച്എഎല്‍ നിര്‍മിക്കുന്നുണ്ട്. ഇത് അടുത്ത വര്‍ഷം പകുതിയോടെ പരിശീലന പറക്കലിന് സജ്ജമാകും. കൂടാതെ ഡിആര്‍ഡിഒയുമായി സഹകരിച്ച് മറ്റ് രണ്ട് ഡ്രോണ്‍ പദ്ധതികളും എച്ച്എഎല്ലില്‍ പുരോഗമിക്കുന്നു. ഇതിനോടൊപ്പം ഇസ്രായേലിന്റെ 'ഹെറോണ്‍ ടിപി' ഡ്രോണുകള്‍ സഹകരണ പങ്കാളിത്തത്തോടെ നിര്‍മിക്കാനും ആലോചിക്കുന്നു.
അതേസമയം പ്രതിരോധ മേഖലയിലേക്ക് സ്വകാര്യ കമ്പനികളേയും ആകര്‍ഷിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. എന്നിരുന്നാലും പ്രവര്‍ത്തന പരിചയവും വൈദഗ്ധ്യവും എച്ച്എഎല്ലിന് ഒപ്പമുള്ളതിനാല്‍ അധികം വെല്ലുവിളി നേരിടേണ്ടി വരില്ലെന്നാണ് വിലയിരുത്തല്‍.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
