നിക്ഷേപകര്‍ക്ക് ഏറെ പ്രതിസന്ധി സൃഷ്ടിച്ച ജൂണ്‍ ആദ്യ പകുതി വരെയുള്ള കാലയളവിന് ശേഷം ആഭ്യന്തര ഓഹരി വിപണിയില്‍ ബുള്ളിഷ് ബുള്ളിഷ് ട്രെന്‍ഡ് പ്രകടമാണ്. ജൂണ്‍ 17-നാണ് പ്രധാന സൂചികകളായ നിഫ്റ്റിയും സെന്‍സെക്സും ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരം കുറിച്ചത്. എന്നാല്‍ പിന്നീടുള്ള ഒന്നര മാസത്തിനുള്ളില്‍ ഇരു സൂചികകളും 17 ശതമാനം കുതിപ്പാണ് കാഴ്ചവെച്ചത്. അതേസമയം അടിസ്ഥാന സൂചികയായ നിഫ്റ്റിയുടെ കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ പ്രകടനം സമ്മിശ്ര ഫലമാണ് കാഴ്ചവെച്ചിരിക്കുന്നത്.
2012-നും 2021-നും ഇടയിലുള്ള 10 വര്‍ഷങ്ങളിലെ സെപ്റ്റംബര്‍ മാസത്തില്‍ 5 തവണ വീതം നിഫ്റ്റി നേട്ടത്തിലും നഷ്ടത്തിലും വ്യാപാരം പൂര്‍ത്തിയാക്കി. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഏറ്റവും മികച്ച നേട്ടം കൈവരിച്ച സെപ്റ്റംബര്‍ മാസം 2012-ലായിരുന്നു. അത്തവണ 8.46 ശതമാനം നേട്ടമാണ് കരസ്ഥമാക്കിയത്. അതുപോലെ കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും തിരിച്ചടിയേറ്റ സെപ്റ്റംബര്‍ മാസം 2018-ലാണ്. അന്ന് 6.42 ശതമാനം നഷ്ടമാണ് നിഫ്റ്റിയില്‍ നേരിട്ടത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ നിഫ്റ്റി സൂചികയുടെ സെപ്റ്റംബര്‍ മാസത്തിലെ പ്രകടനം ശതമാനാടിസ്ഥാനത്തില്‍ ചുവടെ ചേര്‍ക്കുന്നു.
- 2012 +8.46 %
- 2013 +4.82 %
- 2014 +0.13 %
- 2015 -0.28 %
- 2016 -1.99 %
- 2017 -1.30 %
- 2018 -6.42 %
- 2019 +4.09 %
- 2020 -1.23 %
- 2021 +2.84 %
അതേസമയം ആഗോള തലത്തില്‍ സെപ്റ്റംബര്‍ മാസത്തിലേക്ക് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട കാര്യപരിപാടികളോ ചടങ്ങുകളോ ഒന്നുമില്ല. അതേസമയം ആഭ്യന്തര വിപണിയില്‍ ദീപാവലി ഉള്‍പ്പെടെയുള്ള രാജ്യത്തെ ഉത്സവ സീസണിന് മുന്നോടിയായുള്ള ആവേശവും പതിയെ നുരഞ്ഞുപൊന്തി തുടങ്ങും. അതിനാല്‍ സമ്മിശ്ര ഫലമായിരിക്കാം പുതിയ മാസത്തെ കാത്തിരിക്കുന്നതെന്ന് റെലിഗേര്‍ ബ്രോക്കിങ്ങിന്റെ അജിത് മിശ്ര സൂചിപ്പിച്ചു.
എന്നാല്‍ യുഎസ് വിപണിയെ സംബന്ധിച്ച് ചരിത്രപരമായി സെപ്റ്റംബര്‍ മാസം ദുര്‍ബലമായ കാലഘട്ടമാണ്. ഇതിനെ മുന്‍നിര്‍ത്തി 'ദി സെപ്റ്റംബര്‍ ഇഫക്ട്' എന്നൊരു പ്രയോഗവും പ്രചാരത്തിലുണ്ട്. എന്നിരുന്നാലും ഇത്തവണത്തെ സെപ്റ്റംബര്‍ മാസം വ്യത്യസ്ഥ ഫലമായിരിക്കും നല്‍കുക. നിക്ഷേപകര്‍ 'സെപ്റ്റംബര്‍ ഇഫക്ടിനെ' കുറിച്ചുള്ള ആശങ്ക അവഗണിക്കുമെന്നും അടിസ്ഥാനപരമായ ഘടകങ്ങളിലാവും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും ഫിന്‍ടെക് സ്ഥാപനമായ ഡിവേര ഗ്രൂപ്പിന്റെ സ്ഥാപകനായ നൈജല്‍ ഗ്രീന്‍ അഭിപ്രായപ്പെട്ടു.
അതേസമയം അമേരിക്കയിലെ പലിശ നിരക്ക് വര്‍ധനയും പണപ്പെരുപ്പവും സംബന്ധിച്ച ആശങ്കകള്‍ ഇടക്കാലയളവില്‍ വിപണിയെ ചാഞ്ചാട്ടത്തിലേക്ക് തള്ളിവിടാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ കൂടുതല്‍ കര്‍ക്കശമായ ധനനയ സമീപനവും പലിശ നിരക്ക് വര്‍ധനയും അമേരിക്കന്‍ സമ്പദ്ഘടനയെ ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് ആനയിച്ചാല്‍ ആഗോള വിപണികളെല്ലാം ബെയറിഷ് ട്രെന്‍ഡിലേക്ക് ചുവടുമാറ്റുമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ നിലവില്‍ സ്വീകരിക്കുന്ന പലിശ നിരക്ക് വര്‍ധനയില്‍ അമേരിക്കന്‍ സമ്പദ്ഘടനയെ മാന്ദ്യത്തിലേക്ക് വിടാതെ തന്നെ പണപ്പെരുപ്പത്തെ മെരുക്കുന്ന സാഹചര്യം ഉരുത്തിരിഞ്ഞാല്‍ അത് ബുള്ളിഷ് കുതിപ്പിന് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ ഗുണമേന്മയുള്ള ലാര്‍ജ് കാപ് ഓഹരികളെ പരിഗണിക്കുന്നതാണ് ഉത്തമമെന്നും വിജയകുമാര്‍ വ്യക്തമാക്കി.
വ്യാഴാഴ്ച നിഫ്റ്റി എങ്ങനെ ?
ഓഗസ്റ്റ് മാസത്തിലെ ജിഎസ്ടി നികുതി വരവ് ഉയര്‍ന്ന തോതിലായിട്ടും ആഗോള ഘടകങ്ങള്‍ പ്രകികൂലമായതാണ് ഓഹരി വിപണിയെ പിന്നോട്ടടിച്ചത്. നിലവില്‍ 17,450 നിലവാരമാണ് നിഫ്റ്റി സൂചികയ്ക്ക് ഏറെ നിര്‍ണായകം. ഈ നിലവാരം തകര്‍ന്നാല്‍ സൂചിക 17,350/ 17,300 നിലവാരത്തിലേക്ക് വീഴാം. അതേസമയം 17,700 നിലവാരമാണ് നിഫ്റ്റിക്ക് തൊട്ടുമുന്നിലുള്ള പ്രധാന പ്രതിരോധക്കടമ്പ. ഇത് മറികടക്കാനായാല്‍ പുതിയ ബ്രേക്കൗട്ടിലേക്ക് വഴിതെളിയും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

5 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച ലാഭം കൊയ്യാൻ ഈ ഓഹരികൾ ശ്രദ്ധിക്കൂ!

10 രൂപയിൽ താഴെയുള്ള ഓഹരികൾ വാങ്ങുന്നുണ്ടോ? പുതിയ നിയന്ത്രണങ്ങൾ നിക്ഷേപകരെ ബാധിക്കുന്നത് ഇങ്ങനെ

LTIMindtree Q1 ഫലം: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ? ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ടാർഗെറ്റ് വിലകൾ

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് നിർണ്ണായകം; ടിസിഎസ് ഫലവും ഗിഫ്റ്റ് നിഫ്റ്റിയും വിപണിയെ എങ്ങോട്ട് നയിക്കും?

ടിസിഎസ് ഒന്നാം പാദ ഫലം: ബ്രോക്കറേജ് റിപ്പോർട്ടുകൾക്ക് പിന്നിലെ രഹസ്യം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ഹാപ്പി സ്റ്റീൽസ്, ദേവ്സൺ കാറ്റലിസ്റ്റ് ഐപിഒകൾ ഇന്ന് തുടങ്ങുന്നു; നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

അശോക് ലെയ്ലൻഡിന് വൻ വിജയം: ഡിടിസിയിൽ നിന്ന് ലഭിക്കുന്നത് 222 കോടി രൂപ!

ഉത്തർപ്രദേശ് സർക്കാരിന്റെ വമ്പൻ കരാർ റെയിൽടെല്ലിന്; ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യത?

ജൂലൈ 15-ന് ഐആർസിടിസിയുടെ പുതിയ വെബ് പോർട്ടൽ; ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

എച്ച്സിഎൽ ടെക് ഫലം വരുന്നു; ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത?



Click it and Unblock the Notifications