A Oneindia Venture

വീണ്ടും തിരിച്ചടിയാണോ അതോ പുള്‍ബാക്ക് റാലി പ്രതീക്ഷിക്കാമോ? വരുന്നയാഴ്ച വിപണി എങ്ങനെ?

വെള്ളിയാഴ്ചത്തെ വമ്പന്‍ തകര്‍ച്ചയോടെയാണ് ഈ വ്യാപാരയാഴ്ചയ്ക്ക് വിരാമമിട്ടത്. പണപ്പെരുപ്പവും അമേരിക്കയിലെ പലിശ നിരക്ക് വര്‍ധനയും ഉള്‍പ്പെടെയുള്ള ഘടകങ്ങൾ ആഭ്യന്തര വിപണിക്ക് പ്രതികൂലമാകുന്നു. ഇതോടെ പ്രധാന സൂചികകളില്‍ ആഴ്ച കാലയളവിലും 2 ശതമാനം നഷ്ടം നേരിട്ടു.

വരുന്നയാഴ്ച നിര്‍ണായകമായ യുഎസ് ഫെഡറല്‍ റിസര്‍വ് യോഗം ചേരുന്നതിനാല്‍ വിപണിയില്‍ ഇടക്കാലയളവിലേക്ക് കടുത്ത ചാഞ്ചാട്ടം പ്രകടമായേക്കും. ഈയൊരു പശ്ചാത്തലത്തില്‍ പ്രധാന ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടുകളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

ആക്‌സിസ് സെക്യൂരിറ്റീസ്

ആക്‌സിസ് സെക്യൂരിറ്റീസ്

നിലവില്‍ ആഭ്യന്തര വിപണിയില്‍ കാണപ്പെടുന്ന ചാഞ്ചാട്ടം അടുത്ത 12 മുതല്‍ 18 മാസക്കാലയളവ് കണക്കാക്കി മികച്ച ഓഹരികള്‍ വാങ്ങാനുള്ള അവസരമാണെന്ന് ആക്‌സിസ് സെക്യൂരിറ്റീസിന്റെ ഇക്വിറ്റി റിസര്‍ച്ച് തലവന്‍ നീരജ് ഛാഡവര്‍ ചൂണ്ടിക്കാട്ടി. വരുമാന ലഭ്യത ഉറപ്പാക്കിയ ഓഹരികളെയാവണം തെരഞ്ഞെടുക്കേണ്ടത്. ഓരോ താഴ്ചയും വാങ്ങാനുള്ള അവസരമെന്ന നിലയിലാണ് ഇപ്പോഴത്തെ വിപണിയുടെ ചലനങ്ങള്‍ സൂചിപ്പിക്കുന്നത്.

ആഭ്യന്തര വിപണിയെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബാങ്ക്, എഫ്എംസിജി, ആശുപത്രി, തദ്ദേശീയ വ്യവസായം, ഡിസ്‌ക്രീഷണറി കണ്‍സംപ്ഷന്‍ വിഭാഗങ്ങളിലെ ഓഹരികള്‍ക്ക് കയറ്റുമതിയും ബിസിനസ് ചാക്രികതയും ഉള്ളവയേക്കാള്‍ പരിഗണന നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കി.

എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്

എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്

എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റിയുടെ ഹ്രസ്വകാല ട്രെന്‍ഡ് എതിരായെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് തലവന്‍ നാഗരാജ് ഷെട്ടി സൂചിപ്പിച്ചു. നിഫ്റ്റി സൂചികയുടെ ദിവസ/ ആഴ്ച കാലയളവിലെ ചാര്‍ട്ടുകളില്‍ തെളിഞ്ഞ ബെയറിഷ് കാന്‍ഡില്‍സ്റ്റിക് പാറ്റേണ്‍ വിപണിയുടെ തൊട്ടുമുമ്പില്‍ ഇനിയും തിരിച്ചടികള്‍ ഉണ്ടാകാമെന്നതിനെ സൂചിപ്പിക്കുന്നു.

അടുത്ത ആഴ്ചകളിലേക്ക് ശ്രദ്ധിക്കേണ്ട താഴ്ന്ന നിലവാരം 17,200/ 17,150 ആണ്. അതേസമയം 17,700 നിലവാരത്തില്‍ നിന്നും ശക്തമായ പ്രതിരോധം പ്രതീക്ഷിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

5പൈസ.കോം

5പൈസ.കോം

അടുത്തയാഴ്ച ആഭ്യന്തര വിപണിയില്‍ കുറച്ചുകൂടി തിരിച്ചടി നേരിടാമെന്ന് 5പൈസ.കോം മുഖ്യ റിസര്‍ച്ച് വിദഗ്ധന്‍ രുചിത് ജെയിന്‍ സൂചിപ്പിച്ചു. തിരിച്ചടി നേരിടാമെങ്കിലും നിഫ്റ്റി സൂചിക മണിക്കൂര്‍ അടിസ്ഥാനത്തിലുള്ള (Hourly Chtar) ചാര്‍ട്ടിലെ ടെക്‌നിക്കല്‍ സൂചകങ്ങള്‍ 'ഓവര്‍സോള്‍ഡ്' (Oversold) മേഖലയിലേക്ക് എത്തിച്ചേര്‍ന്നതിനാല്‍ അതിവേഗത്തില്‍ തിരികെ കയറുന്നതിനുള്ള ശ്രമം ഉണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കി.

നിഫ്റ്റി സൂചികയില്‍ ഏതെങ്കിലും 'പുള്‍ബാക്ക്' നീക്കങ്ങളുണ്ടായാല്‍ 17,770/ 17,820 നിലവാരത്തില്‍ കടുത്ത പ്രതിരോധം നേരിടാമെന്നും രുചിത് ജെയിന്‍ വ്യക്തമാക്കി.

കൊട്ടക് സെക്യൂരിറ്റീസ്

കൊട്ടക് സെക്യൂരിറ്റീസ്

നിഫ്റ്റി സൂചികയുടെ ദിവസ/ മണിക്കൂര്‍ ചാര്‍ട്ടുകളില്‍ ബെയറിഷ് സൂചനയായ 'ഡബിള്‍ ടോപ്' (Double Top) പാറ്റേണും ആഴ്ച കാലയളവിലുള്ള ചാര്‍ട്ടില്‍ ബെയറിഷ് കാന്‍ഡിലും പ്രകടമായത് വിപണിയില്‍ കൂടുതല്‍ തിരിച്ചടിക്കുള്ള സാധ്യതയാണെന്ന് കൊട്ടക് സെക്യൂരിറ്റീസ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് അമോല്‍ അത്താവാലെ സൂചിപ്പിച്ചു.

നിഫ്റ്റി സൂചികയ്ക്ക് 17,450 നിലവാരം കാത്തുസൂക്ഷിക്കാനായാല്‍ (ഡബിള്‍ ബോട്ടം സപ്പോര്‍ട്ട് മേഖല) അതിവേഗത്തില്‍ 17,700/ 17,900 നിലവാരത്തിലേക്ക് തിരികെ കയറിയേക്കാം. അതിനാല്‍ ഹ്രസ്വകാല ട്രേഡര്‍മാര്‍ക്ക് 17,450 ആണ് നിര്‍ണായക നിലവാരം. ഇവിടം തകര്‍ന്നാല്‍ നിഫ്റ്റി സൂചിക 17,300/ 17,200 നിലവാരത്തിലേക്ക് തിരുത്തപ്പെടാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X