അനുകൂല ആഗോള ഘടകങ്ങളുടെ പശ്ചാത്തലത്തില്‍ 16,400-ലെ ശക്തമായ പ്രതിരോധം മറികടന്ന് 16,800 നിലവാരത്തിലേക്ക് കഴിഞ്ഞയാഴ്ച നിഫ്റ്റി സൂചിക കുതിച്ചിരുന്നു. പിന്നീട് ഉയര്‍ന്ന നിലവാരത്തില്‍ സൂചികയ്ക്ക് നിലനില്ക്കാനായില്ലെങ്കിലും 16,400 നിലവാരം കാത്തുസൂക്ഷിക്കാനായി എന്നതും ശ്രദ്ധേയം. ഇതിനിടെ വിദേശ നിക്ഷേപകരുടെ നിഫ്റ്റിയിലെ ലോങ്- ഷോര്‍ട്ട് അനുപാതം വീണ്ടും താഴേക്കിറങ്ങി 40 ശതമാനത്തിലേക്കെത്തി. അതേസമയം വിപണിക്ക് നിര്‍ണായകമായ ആര്‍ബിഐയുടെ പണനയ അവലോകന യോഗവും യുഎസ് പണപ്പെരുപ്പ നിരക്കും പുറത്തുവരുന്ന പശ്ചാത്തലത്തില്‍ പ്രമുഖ വിപണി വിദഗ്ധര്‍ പങ്കുവെച്ച നിഫ്റ്റിയിലെ സാധ്യതകള്‍ ചുവടെ ചേര്‍ക്കുന്നു.
ജെഎം ഫിനാന്‍ഷ്യല്‍
നിഫ്റ്റിയിലെ സാധ്യത- വെള്ളിയാഴ്ച വിദേശ നിക്ഷേപകര്‍ നിഫ്റ്റി സൂചികയിലെ ലോങ് പൊസിഷനുകളില്‍ നിന്നും ഭാഗികമായി പിന്മാറിയിട്ടുണ്ട്. കൂടാതെ ബാങ്ക് നിഫ്റ്റിയില്‍ ഷോര്‍ട്ട് പൊസിഷനുകള്‍ പുതിയതായി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. നിഫ്റ്റിയിലെ പുട്ട്-കോള്‍ ഓപ്പണ്‍ ഇന്ററസ്റ്റ് അനുപാതം 0.97-ലേക്ക് താഴ്ന്നത് കോള്‍ ഓപ്ഷനിലെ വില്പനയെയാണ്. നിഫ്റ്റിക്ക് 16,800 നിലവാരം മറികടന്നാല്‍ 17,000- 17,200 നിലവാരങ്ങളിലേക്ക് എത്താനാകും. അതേസമയം 16,500 തകര്‍ന്നാല്‍ 16,300-ലേക്കും സൂചിക വീഴാം.
നിക്ഷേപകര്‍ എന്തു ചെയ്യണം-
പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്നതിനോടൊപ്പം മികച്ച ജിഡിപി നിരക്കുകള്‍ പുറത്തു വന്നതിനാലും റിസര്‍വ് ബാങ്കിന് ശങ്ക കൂടാതെ പലിശ നിരക്ക് ഉയര്‍ത്താനുള്ള സാഹചര്യം സംജാതമായിട്ടുണ്ട്. ഇതതരമൊരു നീക്കം വിപണിയെ ചാഞ്ചാട്ടത്തിലേക്ക് തള്ളിവിടും. 16,300 നിലവാരത്തിലേക്ക് നിഫ്റ്റി വരികയാണെങ്കില്‍ വാങ്ങാം. ഇവിടെ നിന്നും 16,800-ലേക്ക് സൂചിക ഉയരുമെന്നാണ് അനുമാനം. ഇതിനുള്ള സ്റ്റോപ് ലോസ് 16,100 നിലവാരത്തില്‍ ക്രമീകരിക്കണം. അദാനി എന്റര്‍പ്രൈസസ് 2,325 രൂപ ലക്ഷ്യമിട്ട് വാങ്ങാമെന്നും ജെഎം ഫിനാന്‍ഷ്യല്‍ സൂചിപ്പിച്ചു. ഇതിനുള്ള സ്റ്റോപ് ലോസ് 2,125 രൂപയിലും ക്രമീകരിക്കണം.
ഇന്ത്യാചാര്ട്ട്സ്.കോം
നിഫ്റ്റി എങ്ങോട്ട്- മേയ് മാസത്തിലെ വീഴ്ചയുടെ 61.8 ശതമാനം ഫിബൊനാസി റീട്രേസ്മെന്റ് പൂര്‍ത്തിയാക്കി. എന്നാല്‍ നിര്‍ണായക പ്രതിരോധം കൂടിയായ ഈ നിലവാരത്തിന് (16,750) മുകളില്‍ തുടരാന്‍ നിഫ്റ്റിക്ക് സാധിച്ചില്ല. അതിനാല്‍ വീണ്ടും 16,000 നിലവാരം പരീക്ഷിക്കപ്പെടാനുള്ള സാധ്യതകള്‍ തുറന്നിടുന്നു. നേരത്തെ വിപണിയുടെ തിരികെ കയറ്റത്തിന് പ്രചോദനം തീര്‍ത്ത ബാങ്ക് നിഫ്റ്റി, പക്ഷേ കഴിഞ്ഞയാഴ്ച നിരാശപ്പെടുത്തി. അതിനാല്‍ ഇനിയുള്ള നിഫ്റ്റിയുടെ വീഴ്ചയ്ക്ക് തുടക്കമിടാനും ബാങ്കിംഗ് സൂചികയ്ക്ക് കഴിഞ്ഞേക്കാം.
എന്തു ചെയ്യണം- ആര്‍ബിഐ പലിശ നിരക്ക് വര്‍ധിപ്പിച്ചാല്‍ ബാങ്കിംഗ്, ഓട്ടോമൊബീല്‍സ്, റിയല്‍ എസ്റ്റേറ്റ് വിഭാഗങ്ങള്‍ക്ക് തിരിച്ചടിയാകും.
മോത്തിലാല്‍ ഒസ്വാള്
സൂചികയിലെ സാധ്യത- വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് നിരക്കുകളില്‍ കഴിഞ്ഞയാഴ്ച തിരുത്തല്‍ നേരിട്ടു. 25.99 നിലവാരത്തില്‍ നിന്നും 20-ലേക്ക് താഴ്ന്നു. എങ്കിലും ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നത് സമീപ ഭാവിയിലും ചാഞ്ചാട്ടം പ്രതീക്ഷിക്കാം എന്നതിനെയാകുന്നു. 16,400 നിലവാരം തകര്‍ക്കപ്പെടുന്നില്ലെങ്കില്‍ നിഫ്റ്റി 16,800- 17,000 നിലവാരത്തിലേക്ക് കുതിക്കാം. അതേസമയം 16,250- 16,161 നിലവാരങ്ങളില്‍ സപ്പോര്‍ട്ട് പ്രതീക്ഷിക്കാം.
എന്തുചെയ്യണം- ചെറിയ തിരുത്തലുകളില്‍ പ്രൈവറ്റ് ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍, കണ്‍സംപ്ഷന്‍, ഓട്ടോമൊബീല്‍ വിഭാഗങ്ങളിലെ ഓഹരികള്‍ വാങ്ങാം. റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, ട്രെന്റ്, ബിര്‍ള സോഫ്റ്റ് ഓഹരികളില്‍ കുതിപ്പ് പ്രതീക്ഷിക്കാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications