ഡബിള്‍ ബോട്ടം! വരുന്നയാഴ്ച നിഫ്റ്റി 'തിരികെ പിടിക്കാന്‍' സാധ്യത; പുതിയ ഷോര്‍ട്ട് സെല്‍ ഒഴിവാക്കണം

ഈ കടന്നുപോയ വ്യാപാര ആഴ്ചയില്‍ വിപണിയില്‍ 'കരടി'കള്‍ക്കായിരുന്നു ആധിപത്യം. 5 വ്യാപാര ദിവസങ്ങളും നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. മിക്കപ്പോഴും ഗ്യാപ് ഡൗണോടെയാണ് വ്യാപാരം ആരംഭിക്കുന്നത്. ഇടവേളയില്‍ ചെറിയ തോതില്‍ ഷോര്‍ട്ട് കവറിംഗ് പ്രകടമായെങ്കിലും വ്യാപാര അവസാനം നഷ്ടത്തോടെ തന്നെയായിരുന്നു. ഇതോടെ ഇക്കഴിഞ്ഞ വ്യപാര ആഴ്ചയില്‍ പ്രധാന സൂചികകളായ സെന്‍സെക്‌സില്‍ 2,042 പോയിന്റും നിഫ്റ്റിയില്‍ 629 പോയിന്റും വീതം ഇടിഞ്ഞു. ഏറെ നാളുകള്‍ക്കു ശേഷമാണ് ആഴ്ച കാലയളവിലെ ക്ലോസിങ്ങിന്റെ അടിസ്ഥാനത്തില്‍ നിഫ്റ്റി നിര്‍ണായകമായ 16,000-നും താഴെ വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി

അതേസമയം മേയ് 6-ന് അവസാനിച്ച തൊട്ടുമുമ്പത്തെ വ്യാപാര ആഴ്ചയില്‍ 790 പോയിന്റ് ചാഞ്ചാട്ടത്തിന് നിഫ്റ്റി സാക്ഷ്യം വഹിച്ചതെങ്കില്‍ മേയ് 13-ന് അവസാനിച്ച ഈ വ്യാപാര ആഴ്ചയില്‍ 669 പോയിന്റിനുള്ളിലായിരുന്നു ട്രേഡിങ് റേഞ്ച്. അതായത് തൊട്ടുമുമ്പത്തെ ആഴ്ചയേക്കാള്‍ കുറഞ്ഞ റേഞ്ചിലാണ് ഈയാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതോടെ 629 പോയിന്റ് അഥവാ 3.83 ശതമാനം നഷ്ടത്തോടെയാണ് ഈ വ്യാപാര ആഴ്ചയ്ക്ക് തിരശീലയിട്ടത്.

കൂടാതെ കഴിഞ്ഞ 2 ആഴ്ചയിലെ 9 വ്യാപാര ദിനങ്ങളിലായി നിഫ്റ്റി-50 സൂചികയില്‍ 1,320 പോയിന്റ് ഇടിവാണുണ്ടായത്. ഈ 9 ദിവസങ്ങളില്‍ 8 ദിവസങ്ങളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഷോര്‍ട്ട്‌ സെല്‍

ഇതൊക്കെ സൂചിപ്പിക്കുന്നത് വളരെയേറെ 'ഷോര്‍ട്ട്‌ സെല്‍' പൊസിഷനുകള്‍ ഈ സിസ്റ്റത്തില്‍ തങ്ങിനില്‍പ്പുണ്ടെന്നാണ്. സൂചിക വീണപ്പോഴൊക്കെ 'ഓപ്പണ്‍ ഇന്ററസ്റ്റ്' ഒപ്പം വര്‍ധിച്ചതും ആദ്യ നിഗമനത്തെ സാധൂകരിക്കുന്നു. സാധാരണ ഗതിയില്‍ ഇത്രയും 'ഷോര്‍ട്ട് പൊസിഷനുകള്‍' നില്‍ക്കുമ്പോള്‍ ഇതിനോടകം ഒരു പുള്‍ബാക്ക് റാലി സംഭവിക്കേണ്ടതായിരുന്നു. അതേസമയം ടെക്‌നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ നിഫ്റ്റിയുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ചെറിയൊരു 'ഡബിള്‍ ബോട്ടം' പാറ്റേണിലുള്ള സപ്പോര്‍ട്ട് ദൃശ്യമാണ്. അതിനാല്‍ വരുന്നയാഴ്ച 15,500- 15,650 നിലവാരം നിര്‍ണായക പിന്തുണ കൊടുക്കുമെന്ന് അനുമാനിക്കാം. തൊട്ടടുത്ത റെസിസ്റ്റന്‍സ് മേഖല 15,890- 16,000 നിലവാരങ്ങളിലും പ്രതീക്ഷിക്കാം.

ആഗോള

അതേസമയം ആഗോള വിപണികളും ഹ്രസ്വകാലയളവിന്റെ അടിസ്ഥാനത്തില്‍ 'ഓവര്‍സോള്‍ഡ്' മേഖലയില്‍ നില്‍ക്കുന്നതിനാലും സ്ഥിരത കൈവരിക്കാന്‍ ശ്രമിക്കുന്നതും കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന തിരിച്ചടികളില്‍ നിന്നും കരകയറാനുള്ള ആഭ്യന്തര വിപണിയുടെ ശ്രമങ്ങള്‍ക്കും അനുകൂല ഘടകങ്ങളാണ്. ഇതിനോടൊപ്പം നിഫ്റ്റിയുടെ ചാര്‍ട്ട് പാറ്റേണ്‍ അനാലിസിസ് പ്രകാരം 'ഡബിള്‍ ബോട്ടം' ദൃശ്യമായതിനാല്‍ 15,500- 15,650 നിലവാരത്തില്‍ നിന്നും നിര്‍ണായക സപ്പോര്‍ട്ട് ലഭിക്കുമെന്നും പ്രതീക്ഷിക്കാം.

വ്യാപാരം പുനരാരംഭിക്കുമ്പോള്‍ കുറച്ചുകൂടി ദുര്‍ബലാവസ്ഥ നേരിടാമെങ്കിലും സൂചികയുടെ നിലവിലേയോ താഴത്തെ നിലവാരത്തില്‍ നിന്നോ പുതിയ 'ഷോര്‍ട്ട് സെല്‍' ഒഴിവാക്കുന്നതാവും ഉചിതം. ഒരു ടെക്‌നിക്കല്‍ പുള്‍ബാക്കിനുള്ള സാധ്യത ശക്തമായി അവശേഷിക്കുന്നുണ്ട്.

പുള്‍ബാക്ക് റാലി?

പുള്‍ബാക്ക് റാലി ?

ഓഹരി വിലകള്‍ ഉയരങ്ങളിലേക്ക് പോകുന്നതിനിടെയുണ്ടാകുന്ന ചെറിയ വിലയിടുിയുകയോ അല്ലെങ്കില്‍ കുതിച്ചു കയറുന്നതിന്റെ വേഗത താത്കാലികമായി കുറയുകയോ ചെയ്തശേഷം വീണ്ടും ബുള്ളിഷ് ട്രെന്‍ഡ് തുടരുന്നതിനെയാണ് പുള്‍ബാക്ക് റാലി എന്നു പറയുന്നത്. മിക്കപ്പോഴും പുള്‍ബാക്കിനെ, റീട്രേസ്മെന്റ് (Retracement) അല്ലെങ്കില്‍ സ്ഥിരതയാര്‍ജിക്കല്‍ (Consolidation) എന്നിവയുമായി സമാന അര്‍ഥത്തില്‍ ഇടകലര്‍ത്തി പറയാറുണ്ട്. വിലയില്‍ ഉണ്ടാകുന്ന ഇടിവ് താത്കാലിക പ്രതിഭാസമായി ചുരുങ്ങുമ്പോള്‍ മാത്രമാണ് പുള്‍ബാക്ക് എന്നുപയോഗിക്കുന്നതിന്റെ അര്‍ഥം ശരിയായി പ്രതിഫലിപ്പിക്കുകയുള്ളൂ. പുള്‍ബാക്കുകളില്‍ ഏറെയും ടെക്നിക്കല്‍ സൂചകങ്ങളുടെ (ഉദാ: മൂവിങ് ആവറേജ്, പിവറ്റ് പോയിന്റ്) അടിസ്ഥാനത്തിലുള്ള സപ്പോര്‍ട്ട് മേഖലകളില്‍ നിന്നാവും തുടങ്ങുക.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X