സമീപകാല പ്രതിരോധ കടമ്പകള്‍ ഭേദിച്ചാണ് സെപ്റ്റംബര്‍ 12-ന് അവസാനിച്ച വ്യാപാര ആഴ്ചയില്‍ എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി-50 ക്ലോസ് ചെയ്തത്. ഇതോടെ ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ രേഖപ്പെടുത്തി. ഫോളിങ് ട്രെന്ഡ്ലൈന് ഭേദിക്കാന്‍ സാധിച്ചത് ടെക്നിക്കലായി നിഫ്റ്റി സൂചികയ്ക്ക് അനുകൂല ഘടകമാണ്.
നിഫ്റ്റിയിൽ ഇനിയെന്ത് ?
വരുന്നയാഴ്ച 17,700/ 17,600 നിലവാരമാണ് ഏറെ നിര്‍ണായകം. ശക്തമായ സപ്പോര്‍ട്ട് മേഖലയാണിത്. ഈ നിലവാരത്തിന് മുകളില്‍ തുടരുന്നിടത്തോളം നിഫ്റ്റി മുന്നേറ്റത്തിനുള്ള ശ്രമം തുടരും. 17,600-ന് മുകളില്‍ സൂചികയിലെ പുതിയ ഷോര്‍ട്ട്സെല്‍ ഒഴിവാക്കുന്നതാവും ഉചിതം. 18,000/ 18,200 നിലവാരമാണ് തൊട്ടടുത്ത റെസിസ്റ്റന്‍സ് മേഖല. 17,600 നിലവാരം തകരുന്നില്ലെങ്കില് മിഡ് കാപ് വിഭാഗം ഓഹരികളില്‍ ശക്തമായ മുന്നേറ്റം കാണാനായേക്കും. അതേസമയം വരുന്നയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
സെപ്റ്റംബര്‍ 12
ആഭ്യന്തര ഓഹരി വിപണിക്ക് ഏറെ നിര്‍ണായകമായ ഇന്ത്യയുടെ ഉപഭോക്തൃ സൂചികയെ (CPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തിങ്കളാഴ്ച പുറത്തുവരും. ഓഗസ്റ്റ് മാസത്തിലെ പണപ്പെരുപ്പം 6.70 ശതമാനത്തില്‍ നില്‍ക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ഈ നിലവാരത്തിലാണ് പണപ്പെരുപ്പമെങ്കില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധനയുടെ തോത് താഴ്ത്താന്‍ സാധ്യതയേറും. ജൂലൈയില്‍ 6.71 ശതമാനമായിരുന്നു ചില്ലറ പണപ്പെരുപ്പം.
യുണൈറ്റഡ് കിങ്ഡം (യുകെ) മേഖലയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളര്‍ച്ചാ നിരക്ക് പ്രസിദ്ധീകരിക്കും. ഏപ്രില്‍- ജൂണ്‍ പാദത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്കില്‍ 0.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. 40 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലവാരത്തില്‍ പണപ്പെരുപ്പ നിരക്ക് തുടരുന്നതിനാല്‍ ജിഡിപി നിരക്കുകള്‍ പ്രാധാന്യത്തോടെ വീക്ഷിക്കും.
സെപ്റ്റംബര്‍ 13
ഉപഭോക്തൃ സൂചികയെ (സിപിഐ) അടിസ്ഥാനമാക്കിയുള്ള അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് മാസത്തെ കണക്കുകളാണ് പുറത്തുവിടുന്നത്. സെപ്റ്റംബര്‍ 20-21 തീയതികളില്‍ നടക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ധനനയ യോഗത്തില്‍ പലിശ നിരക്ക് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിലേക്ക് നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഘടകമാണ് പണപ്പെരുപ്പ നിരക്കാണിത്. നിലവില്‍ 40 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ് പണപ്പെരുപ്പം.
അതുപോലെ തുടര്‍ച്ചയായ രണ്ട് സാമ്പത്തിക പാദങ്ങളില്‍ ജിഡിപി വളര്‍ച്ചാ നിരക്കില്‍ ഇടിവും പ്രകടമാക്കിയിരുന്നതിനാല് ആഗോള വിപണികളേയും സ്വാധീനിക്കാവുന്ന ഘടകമാണിത്. ജൂലൈയില്‍ 8.5 ശതമാനമായിരുന്നു യുഎസിലെ പണപ്പെരുപ്പം.
സെപ്റ്റംബര്‍ 14
യുകെയിലെ പണപ്പെരുപ്പ നിരക്ക് പുറത്തുവരും. ജൂലൈ മാസത്തില്‍ പണപ്പെരുപ്പ നിരക്ക് 10.1 ശതമാനമായിരുന്നു. ഇത് 1982-ന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണ്. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റമാണ് കാരണം.
സെപ്റ്റംബര്‍ 15
എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ സെപ്റ്റംബര്‍ 15-ന് നിശ്ചയിച്ചിരുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് വര്‍ധന സംബന്ധിച്ച യോഗം സെപ്റ്റംബര്‍ 22-ലേക്ക് മാറ്റിവെച്ചു. കഴിഞ്ഞ യോഗത്തില്‍ മുഖ്യ പലിശ നിരക്കില്‍ 0.5 ശതമാനം വര്‍ധന പ്രഖ്യാപിച്ചിരുന്നു.
സെപ്റ്റംബര്‍ 16
ചൈനയുടെ വ്യാവസായിക ഉത്പദാന നിരക്ക് (ഐഐപി) പ്രസിദ്ധീകരിക്കും. കോവിഡ് നിയന്ത്രണങ്ങളാല്‍ പ്രതിസന്ധിയിലായ ചൈനീസ് സമ്പദ്ഘടനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിശദാംശങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതായതിനാല്‍ നിര്‍ണായകമാണ്. ജൂലൈയില്‍ ഐഐപി വളര്‍ച്ച നിരക്ക് 3.8 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു.
യൂറോപ്യന്‍ മേഖലയിലെ ഉപഭോക്തൃ സൂചികയെ (സിപഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് മാസത്തിലെ കണക്കുകളാവും പുറത്തുവരിക. ജൂലൈയിലെ 8.9 ശതമാനത്തില്‍ നിന്നും ഓഗസ്റ്റില്‍ 9.1 ശതമാനത്തിലേക്ക് പണപ്പെരുപ്പ നിരക്ക് ഉയരുമെന്നാണ് അനുമാനം.
ബാങ്ക് ഓഫ് റഷ്യ അടിസ്ഥാന പലിശ നിരക്കുകളിലെ തീരുമാനം കൊക്കൊള്ളുന്നതിന് യോഗം ചേരുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
