തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലും എന്‍എസ്ഇയുടെ പ്രധാന സൂചികയായ നിഫ്റ്റി-50 നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. സെപ്റ്റംബര്‍ 9-ന് അവസാനിച്ച വ്യാപാര ആഴ്ചയില്‍ നിഫ്റ്റി 2 ശതമാനത്തോളം നേട്ടം കരസ്ഥമാക്കി. ഇതോടെ നിഫ്റ്റി സൂചിക 2022 ജനുവരിക്ക് ശേഷം ആദ്യമായാണ് 17,800 നിലവാരത്തിന് മുകളില്‍ ആഴ്ചക്കാലയളവില്‍ ക്ലോസ് ചെയ്യുന്നത്.
എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ പൊതുസൂചികയയ നിഫ്റ്റി ബാങ്ക്, തുടര്‍ച്ചയായ മൂന്നാം ആഴ്ചയാണ് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കിയത്. അതേസമയം രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ നേരിടുന്ന ശക്തമായ തിരുത്തലും വിദേശ നിക്ഷേപകര്‍ ഉത്സാഹപൂര്‍വം മടങ്ങിയെത്തുന്നതും ആഭ്യന്തര ഓഹരി വിപണിയില്‍ മുന്നേറ്റത്തിനുള്ള കളമൊരുക്കുന്നു.
ഇതിനോടൊപ്പം ബാങ്കിംഗ് ഓഹരികളിലെ ശക്തമായ കുതിപ്പും ഐടി ഓഹരികളുടെ മടങ്ങിവരവും അനുകൂല ഘടകങ്ങളാകുന്നു. ഈയൊരു പശ്ചാത്തലത്തില്‍ വരുന്ന വ്യാപാര ആഴ്ചയിലെ സാധ്യതകളെ കുറിച്ച് പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ നിരീക്ഷണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
മോത്തിലാല്‍ ഒസ്വാള്
നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കിയതോടെ നിഫ്റ്റിയുടെ ആഴ്ചക്കാലയളവിലെ ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെട്ടു. ഇതോടെ കഴിഞ്ഞ 2 ആഴ്ചയായി ചാര്‍ട്ടില്‍ രേഖപ്പെടുത്തിയ ബെയറിഷ് ലക്ഷണമായ 'ലോവര്‍ ഹൈ ലോവര്‍ ലോ' പാറ്റേണിന്റെ പ്രഭാവം മങ്ങി. ഇനി 17,777 നിലവാരം നിഫ്റ്റി സൂചിക കാത്തുസൂക്ഷിക്കുന്നിടത്തോളം 18,000/ 18,200 നിലവാരത്തിലേക്ക് മുന്നേറാനുള്ള ശ്രമം തുടരും. നിലവില്‍ 17,667/ 17,550 നിലവാരങ്ങളിലാണ് സൂചികയുടെ തൊട്ടടുത്ത സപ്പോര്‍ട്ട് മേഖല.
5പൈസ.കോം
നിലവില്‍ നിഫ്റ്റി സൂചികയുടെ നിര്‍ണായക സപ്പോര്‍ട്ട് 17,650-ലും 17,500 നിലവാരങ്ങളിലും പ്രതീക്ഷിക്കാം. അതുപോലെ സൂചികയുടെ തൊട്ടടുത്ത പ്രതിരോധ കടമ്പ 18,000 നിലവാരത്തിലുമാണ്. ഈ രണ്ട് നിലവാരങ്ങള്‍ എവിടെയെങ്കിലും ഭേദിക്കപ്പെടാതെ ആധികാരികമായ നീക്കം കാണാനാവില്ല. അല്ലാത്തപക്ഷം 18,000- 17,500 നിലവാരങ്ങള്‍ക്കിടയില്‍ സൂചിക സ്ഥിരതയാര്‍ജിക്കലിന്റെ ഘടത്തില്‍ തുരനാണ് സാധ്യത. തെരഞ്ഞെടുത്ത ഓഹരികള്‍ കേന്ദ്രീകരിച്ചുള്ള വ്യാപാരത്തിന് മുന്‍ഗണന നല്കുന്നതാവും ഉചിതം.
കൊട്ടക് സെക്യൂരിറ്റീസ്
സമീപകാല കുതിപ്പില്‍ വിപണി വീണ്ടും മൂല്യമതിപ്പിന്റെ അടിസ്ഥാനത്തില്‍ ചെലവേറിയതായിട്ടുണ്ട്. ആഗോള വിപണികള്‍ സാമ്പത്തിക മാന്ദ്യ ഭീഷണി നേരിടുന്നതിനിടയിലും ഇന്ത്യയുടെ ദീര്‍ഘകാല സാധ്യതകള്‍ ശക്തമായതിനാല്‍ ആഭ്യന്തര വിപണിക്ക് സ്ഥിരത നല്‍കുന്നുണ്ട്. അതേസമയം 18,000 നിലവാരം ഭേദിക്കാനായാല്‍ നിഫ്റ്റി സൂചിക 18,300 നിലവാരത്തിലേക്ക് മുന്നേറും. 17,800/ 17,600 നിലവാരങ്ങളിലാവും നിഫ്റ്റിയുടെ തൊട്ടടുത്ത സപ്പോര്‍ട്ട് മേഖല. ഇവിടെയും തകര്‍ന്നാല്‍ സൂചിക 17,400/ 17,200 നിലവാരങ്ങളിലേക്ക് തിരുത്തപ്പെടാം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

നിഫ്റ്റി 24,395-ൽ; ടാറ്റ മോട്ടോഴ്സ് ഓഹരിയിൽ എന്ത് സംഭവിക്കും? ബ്രോക്കറേജ് റിപ്പോർട്ടുകൾ പുറത്ത്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications