കോര്‍പറേറ്റ് കമ്പനികള്‍ 2022-23 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദഫലം പ്രഖ്യാപിച്ചു തുടങ്ങി. ഇതോടെ ബ്രോക്കറേജ് സ്ഥാപനങ്ങളും ഓഹരികളുടെ വിശകലവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രധാന സൂചികയായ നിഫ്റ്റി50-യിലെ ഓഹരികളുടെ മൊത്തത്തിലുള്ള വിറ്റുവരവ് വാര്‍ഷികാടിസ്ഥാനത്തില്‍ 35 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 29 ശതമാനവും അറ്റദായത്തില്‍ 31 ശതമാനവും വീതം വളര്‍ച്ച രേഖപ്പെടുത്താമെന്ന് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഒസ്വാള് സൂചിപ്പിച്ചു.
റിലയന്‍സ്, ഒഎന്‍ജിസി എന്നീ ഓഹരികള്‍ ഒഴിവാക്കിയാല്‍ സൂചികയിലെ ഓഹരികള്‍ മുന്‍ വര്‍ഷത്തേക്കാള്‍ 13 ശതമാനം വളര്‍ച്ച പ്രകടമാക്കിയേക്കും. റിലയന്‍സും ഒഎന്‍ജിസിയും മാത്രം നിഫ്റ്റിയുടെ വരുമാന വര്‍ധനവിന്റെ 65 ശതമാനവും സംഭാവന ചെയ്യുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ അനുമാനം. അതേസമയം നിഫ്റ്റി-50 സൂചികയുടെ ഭാഗമായ 10 ഓഹരികള്‍ എങ്കിലും ഏപ്രില്‍- ജൂണ്‍ കാലയളവില്‍ വളര്‍ച്ചായിടിവ് രേഖപ്പെടുത്തിയേക്കാമെന്ന് മോത്തിലാല്‍ ഒസ്വാളിന്റെ പുതിയ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആ ഓഹരികളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ബജാജ് ഓട്ടോ
പ്രമുഖ വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോയുടെ ഇരുചക്ര വിഭാഗത്തിന്റെ പ്രകടനം ഇത്തവണയും മോശമായേക്കും. അതുപോലെ കയറ്റുമതിയിലും ഇടിവിന്റെ ചില ലക്ഷണങ്ങള്‍ നല്‍കുന്നുണ്ട്. സെമികണ്ടക്ടര്‍ ചിപ്പ് ക്ഷാമം പ്രീമിയം ഇരുചക്ര/ മുചക്ര വാഹനങ്ങളുടെ വില്പനയെ പ്രതികൂലമായി ബാധിച്ചു. ഇതോടെ ഒന്നാം പാദത്തില്‍ ബജാജ് ഓട്ടോയുടെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 6.5 ശതമാനം ഇടിഞ്ഞ് 992 കോടിയാകുമെന്നാണ് മോത്തിലാല്‍ സൂചിപ്പിച്ചത്.
ശ്രീ സിമന്റ്
പ്രമുഖ സിമന്റ് ഉത്പാദകരായ ശ്രീ സിമന്റ്സിന്റെ വില്പന വാര്‍ഷികാടിസ്ഥാനത്തില്‍ 11 ശതമാനം വളര്‍ച്ച കാണിക്കാമെങ്കിലും പാദാനുപാദത്തില്‍ 5 ശതമാനം ഇടിവ് രേഖപ്പെടുത്തിയേക്കും. വരുമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 5 ശതമാനവും മുന്‍ പാദത്തേക്കാള്‍ 4 ശതമാനവും വളര്‍ച്ച കാണിക്കാം. എന്നാല്‍ കമ്പനിയുടെ അറ്റാദയം വാര്‍ഷികാടിസ്ഥാനത്തില്‍ 25.7 ശതമാനം താഴ്ന്ന് 492 കോടിയാകാമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
അള്‍ട്രാടെക് സിമന്റ്
രാജ്യത്തെ വമ്പന്‍ സിമന്റ് കമ്പനികളിലൊന്നായ അള്‍ട്രാടെക്ക് സിമന്റിന്റെ വില്പനയില് വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനം വളര്‍ച്ച പ്രകടമാക്കാം. ഇതില്‍ വൈറ്റ് സിമന്റ് വിഭാഗം 36 ശതമാനവും ഗ്രേ സിമന്റ് 12 ശതമാനവും വില്പന വര്‍ധിപ്പിക്കാം. ഓരോ ടണ്‍ സിമന്റിനും മേലുള്ള ചരക്കുകടത്ത് ചെലവ് 2 ശതമാനം ഉയര്‍ന്നു. ഒന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 19 ശതമാനം ഇടിഞ്ഞ് 1,378 കോടിയലേക്ക് താഴാമെന്നും മോത്തിലാല്‍ ഒസ്വാള് പ്രവചിച്ചു.
ബ്രിട്ടാണിയ
രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനിയായ ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസിന്റെ അടിസ്ഥാന വിഭാഗത്തിന്റെ ബിസിനസ് 4 ശതമാനം വളര്‍ച്ച വാര്‍ഷികാടിസ്ഥാനത്തില്‍ രേഖപ്പെടുത്തിയേക്കാം. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം ശമിക്കാത്തതിനാല്‍ ലാഭത്തിന്റെ മാര്‍ജിനിലെ ഇടിവ് തുടരാം. അതേസമയം കമ്പനിയുടെ ഒന്നാം പാദത്തിലെ വിറ്റുവരവ് 10.5 ശതമാനം ഉയര്‍ന്ന് 3,761 കോടിയാകാം. എന്നാല്‍ അറ്റദായത്തില്‍ 3 ശതമാനത്തോളം ഇടിഞ്ഞ് 377 കോടിയായി കുറയാമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അപ്പോളോ ഹോസ്പിറ്റല്‍സ്- ഒന്നാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം മുന്‍ വര്‍ഷത്തേക്കാള്‍ 46 ശതമാനം ഇടിഞ്ഞ് 153.50 കോടിയാകുമെന്നാണ് അനുമാനം. വരുമാനവും മുന്‍ തവണയോട് സമമായി 3,754 കോടി രേഖപ്പെടുത്താമെന്നും മോത്തിലാല്‍ ഒസ്വാള് സൂചിപ്പിച്ചു.
സിപ്ല- പ്രമുഖ ഫാര്‍മ കമ്പനിയുടെ അറ്റാദയം വാര്‍ഷികാടിസ്ഥാനത്തില്‍ 24 ശതമാനം താഴ്ന്ന് 599 കോടിയും വിറ്റുവരവില്‍ 1.3 ശതമാനം കുറഞ്ഞ് 5,381 കോടിയാകാമെന്നും ബ്രോക്കറേജ് സ്ഥാപനം വിലയിരുത്തുന്നു. അമേരിക്കന്‍ വിപണിയിലെ വിറ്റുവരവില്‍ 21 ശതമാനം വളര്‍ച്ച കാണിച്ചേക്കാം.
സണ്‍ ഫാര്‍മ- രാജ്യത്തെ വമ്പന്‍ ഫാര്‍മ കമ്പനികളിലൊന്നായ സണ്‍ ഫാര്‍മയുടെ അറ്റാദായം 29 ശതമാനത്തോളം ഇടിഞ്ഞ് 1,423 കോടിയിലേക്ക് താഴാം. വിറ്റുവരവില്‍ 1.4 ശതമാനം കുറഞ്ഞ് 9,538 കോടിയും രേഖപ്പെടുത്താം. അമേരിക്കന്‍ വിപണിയിലെ വരുമാനത്തില്‍ 8 ശതമാനം ഉയര്‍ച്ച പ്രകടമാക്കാം.
ജെഎസ്ഡബ്ല്യൂ സ്റ്റീല്‍- വാര്‍ഷികാടിസ്ഥാനത്തില്‍ മുന്‍നിര ഉരുക്ക് നിര്‍മാണ കമ്പനിയുടെ ലാഭത്തില്‍ 80 ശതമാനം ഇടിഞ്ഞ് 1,153 കോടിയാകാം. അതേസമയം വരുമാനം 34 ശതമാനം ഉയര്‍ന്ന് 38,275 കോടിയുമാകാം. കയറ്റുമതി കുറഞ്ഞതും കയറ്റുമതി ചുങ്കം ഉയര്‍ത്തിയതും തിരിച്ചടിയായി. ഇടിവിന്റെ പാതയിലുള്ള കമ്പനിയുടെ കോക്കിങ് കോള്‍ വിഭാഗത്തിന്റെ പ്രകടനവും സശ്രദ്ധം വീക്ഷിക്കും.
ടാറ്റ സ്റ്റീല്‍- സ്വകാര്യ മേഖലയിലെ വമ്പന്‍ ഉരുക്കു കമ്പനിയുടെ അറ്റാദായം 34 ശതമാനത്തോളം താഴ്ന്ന് 6,018 കോടിയാകാം. അതേസമയം വിറ്റുവരവില്‍ 15.4 ശതമാനം ഉയര്‍ന്ന് 38,726 കോടിയുമാകാം. എന്‍ഐഎന്‍എല്‍ ഏറ്റെടുക്കുന്നതിന്റെ ചെലവും കടബാധ്യത സംബന്ധിച്ചും മാനേജ്മെന്റിന്റെ അഭിപ്രായ പ്രകടനം നിര്‍ണായകമാണ്. കലിംഗനഗര്‍ പ്ലാന്റിന്റെ കമ്മീഷനിങ്ങ് തീയതിയും പ്രതീക്ഷിക്കുന്നു.
യുപിഎല്‍- പ്രമുഖ വളം നിര്‍മാതാക്കളുടെ അറ്റാദായം 26 ശതമാനത്തോളം ഇടിഞ്ഞ് 752 കോടിയാകാമെന്നാണ് വിലയിരുത്തല്‍. അതേസമയം വിറ്റുവരവ് 14 ശതമാനത്തോളം ഉയര്‍ന്ന് 9,689 കോടിയുമാകാം. വടക്കേ അമേരിക്ക, ലാറ്റിന്‍ അമേരിക്ക, ബാക്കിയുള്ള ലോകരാജ്യങ്ങളില്‍ നിന്നും ഇരട്ടയക്കത്തിലും യൂറോപ്പിലും ഇന്ത്യയില്‍ നിന്നും ഒറ്റയക്ക വളര്‍ച്ചയുമാണ് പ്രതീക്ഷിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം മോത്തിലാല്‍ ഒസ്വാളിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിനായി നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
