ഷോര്‍ട്ട് സെല്‍ പരിഗണിക്കാം; ഉടന്‍ വില ഇടിയാവുന്ന 2 ഓഹരികള്‍; നോക്കിവെച്ചോളൂ

തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണിയില്‍ നഷ്ടം നേരിട്ടു. ആഗോള ഘടകങ്ങള്‍ പ്രതികൂലമായതും ഇതിനെ തുടര്‍ന്ന് ഐടി, ഓട്ടോ ഓഹരികളില്‍ നേരിട്ട തളര്‍ച്ചയുമാണ് പ്രധാന സൂചികകളെ പിന്നോട്ടടിച്ചത്. ഇനി 18,150 നിലവാരം ഭേദിക്കാനായാല്‍ നിഫ്റ്റി സൂചികയില്‍ പുതിയ ബ്രേക്കൗട്ട് കുതിപ്പ് പ്രതീക്ഷിക്കാം. 18,250/ 18,300-ലേക്ക് സൂചിക ഉയരാം. അതേപോലെ 17,950 നിലവാരം തകര്‍ക്കപ്പെട്ടാല്‍ വീണ്ടും വില്‍പന സമ്മര്‍ദം ഉയരാം. അങ്ങനെയെങ്കില്‍ 17,850/ 17,800-ലേക്ക് നിഫ്റ്റി തിരുത്തപ്പെടാം. ഇതിനിടെ ദുര്‍ബലത പ്രകടമാക്കുന്ന 2 ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.

യുപിഎല്‍

യുപിഎല്‍

കാര്‍ഷിക വിളകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും അവശ്യമായ സവിശേഷ രാസവസ്തുക്കളും വ്യാവസായിക രാസപദാര്‍ത്ഥങ്ങളും നിര്‍മിക്കുന്ന കമ്പനിയാണ് യുണൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ് അഥവാ യുപിഎല്‍. നിലവില്‍ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ കാര്‍ഷിക രാസവള നിര്‍മാതാക്കളാണ്. കമ്പനിയുടെ ഉത്പന്നങ്ങള്‍ 150-ല്‍ അധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. 1969 മുതല്‍ മഹാരാഷ്ട്രയിലെ മുംബൈ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു. 2013-ലാണ് കമ്പിനയുടെ പേര് യുപിഎല്‍ എന്നാക്കി പുനര്‍ നാമകരണം ചെയ്തത്.

ലക്ഷ്യവില 690

ലക്ഷ്യവില 690

യുപിഎല്‍ ഓഹരിയുടെ നവംബര്‍ ഫ്യൂച്ചര്‍ കോണ്‍ട്രാക്ട് 729 രൂപയിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഈ കോണ്‍ട്രാക്ടിന്റെ വില 730-733 രൂപ നിലവാരത്തിനിടയില്‍ വരുമ്പോള്‍ ഷോര്‍ട്ട് സെല്‍ ചെയ്യാമെന്ന് യെസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും 690 രൂപയിലേക്ക് വില ഇടിയാമെന്നാണ് നിഗമനം. ഈ ട്രേഡ് എടുക്കുന്നവര്‍ 753 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.

കാരണം

കാരണം

സെപ്റ്റംബര്‍ മാസത്തെ താഴ്ന്ന നിലവാരത്തില്‍ നിന്നും യുപിഎല്‍ ഓഹരിയുടെ വില 13 ശതമാനം ഉയര്‍ന്നിരുന്നു. എന്നാല്‍ തൊട്ടടുത്ത പ്രധാന പ്രതിരോധ കടമ്പയായ 740-750 നിലവാരം മറികടക്കാനാകാതെ തങ്ങിനില്‍ക്കുകയുമാണ്. അതിനാല്‍ ഓഹരിയില്‍ തിരുത്തലിനുള്ള ശക്തമായ സാധ്യത ഉരുത്തിരിയുന്നു. അതിനാല്‍ യുപിഎല്‍ (BSE: 512070, NSE : UPL) ഓഹരി 690 രൂപയിലേക്ക് മടങ്ങി സപ്പോര്‍ട്ട് ആര്‍ജിക്കാന്‍ ശ്രമിക്കാം.

കൊട്ടക് മഹീന്ദ്ര ബാങ്ക്

കൊട്ടക് മഹീന്ദ്ര ബാങ്ക്

രാജ്യത്തെ വന്‍കിട സ്വകാര്യ ബാങ്കിംഗ് സ്ഥാപനമാണ് കൊട്ടക് മഹീന്ദ്ര ബാങ്ക്. 1985-ല്‍ ഉദയ് കൊട്ടക്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കൊട്ടക് കാപിറ്റല്‍ മാനേജ്മെന്റ് ഫൈനാന്‍സിലാണ് ബാങ്കിന്റെ വേരുകള്‍ കിടക്കുന്നത്. 1986-ല്‍ ആനന്ദ് മഹീന്ദ്രയും പിതാവും നിക്ഷേപം നടത്തിയതോടെ കൊട്ടക് മഹീന്ദ്ര ഫൈനാന്‍സ് എന്നു പുനര്‍നാമകരണം ചെയ്തു. 2003-ല്‍ ബാങ്കിംഗ് ലൈസന്‍സ് ലഭിച്ചു.

ബാങ്ക് ഇതര സ്ഥാപനത്തില്‍ നിന്നും പരിപൂര്‍ണ ബാങ്കിംഗ് സ്ഥാപനമായി രൂപാന്തരപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ധനകാര്യ സ്ഥാപനം കൂടിയാണ് കൊട്ടക് മഹീന്ദ്ര ബാങ്ക്. 2015-ല്‍ ഐഎന്‍ജി വൈശ്യ ബാങ്കിനെ ഏറ്റെടുത്തു.

ലക്ഷ്യവില 1,845

ലക്ഷ്യവില 1,845

കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരിയുടെ നവംബര്‍ ഫ്യൂച്ചര്‍ കോണ്‍ട്രാക്ട് 1,910 രൂപയിലാണ് ഇന്നലെ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഈ കോണ്‍ട്രാക്ടിന്റെ വില 1,910- 1,920 രൂപ നിലവാരത്തിനിടയില്‍ വരുമ്പോള്‍ ഷോര്‍ട്ട് സെല്‍ ചെയ്യാമെന്ന് യെസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും 1,845 രൂപയിലേക്ക് വില ഇടിയാമെന്നാണ് അനുമാനം. ഈ ട്രേഡ് എടുക്കുന്നവര്‍ 1,945 രൂപ നിലവാരത്തില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

കാരണം

കാരണം

കഴിഞ്ഞ ഒരു മാസത്തിനിടെ 6 ശതമാനത്തിലധികം കൊട്ടക് മഹീന്ദ്ര ഓഹരിയില്‍ മുന്നേറ്റം ഉണ്ടായിരുന്നെങ്കിലും 1,925- 1,945 രൂപ നിലവാരത്തിലേക്ക് എത്തിയപ്പോള്‍ മുന്നോട്ടുള്ള ആവേഗം നഷ്ടപ്പെടുന്ന പ്രവണത കാണിക്കുന്നു. ഇതിനോടൊപ്പം നിര്‍ണായകമായ 1,920 രൂപ നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്യാന്‍ സാധിച്ചിട്ടുമില്ല. അതിനാല്‍ 1,900 രൂപയുടെ താഴെ കൊട്ടക് മഹീന്ദ്ര ബാങ്ക് (BSE: 500247, NSE : KOTAKBANK) ഓഹരി ഇന്നും തുടരുകയാണെങ്കില്‍ തിരുത്തലിനുള്ള വഴി തെളിഞ്ഞേക്കാം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം യെസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X