രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെയും പ്രഥമിക വരുമാന സ്രോതസ് ശമ്പളം തന്നെയാണ്. കോര്‍പ്പറേറ്റ് ജീവനക്കാരൻ തൊട്ട് സാധാ തൊഴിലാളികളും ജീവിക്കുന്നത് ശമ്പളം വഴിയാണ്. ഓരോ തൊഴിലും തൊഴിൽ മേഖലയും അനുസരിച്ച് ശമ്പളം വ്യത്യാസപ്പെട്ടുന്നുണ്ട്. കുറഞ്ഞ ശമ്പളമാണെന്നും നിക്ഷേപിക്കാൻ പര്യാപ്തമായ തുകയില്ലെന്നും പരിതപിക്കുന്നവർക്ക് തെറ്റി.
മുന്നോട്ടുള്ള ജീവിതത്തെ കണക്കാക്കുന്നവർ ദൈന്യംദിന ചെലവുകൾക്ക് ശേഷം മിച്ചം പിടിക്കുന്ന തുക നിക്ഷേപിക്കാനാണ് ശ്രമിക്കുന്നത്. ശമ്പളത്തിന്റെ ചെറിയ ഭാഗം മാസത്തിൽ നിക്ഷേപിക്കാൻ സാധിക്കുന്ന നിരവധി നിക്ഷേപ സാധ്യതകൾ ഇന്നുണ്ട്. ഇവ ഓരോന്നായി വിശദമാക്കാം.
മ്യൂച്വല്‍ ഫണ്ടുകള്‍
പണപ്പെരുപ്പത്തെ മറികടക്കാൻ സാധിക്കുന്ന ആദായം ദീർഘകാലത്തിൽ ഉറപ്പാക്കുന്നൊരു നിക്ഷേപമാണ് മ്യൂച്വൽ ഫണ്ടുകൾ. നിക്ഷേപകരിൽ നിന്ന് പണം സ്വരൂപിച്ച് വിദഗ്ധർ വിവിധ ആസ്തികളിൽ നിക്ഷേപിക്കുന്നതിനാൽ നിക്ഷേപത്തിലെ സങ്കീർണതകളെ പറ്റി ചിന്തിക്കേണ്ടതില്ല. ഓഹരി വിപണിയില്‍ നിക്ഷേപിക്കാൻ ആത്മവിശ്വാസമില്ലാത്തവർക്കും സ്വന്തമായി ഗവേഷണം നടത്താന്‍ സമയമില്ലാത്തവർക്കും മ്യൂച്വൽ ഫണ്ട് അനുയോജ്യമാണ്.
ഓരോരുത്തരുടെയും റിസ്ക് പ്രൊഫൈൽ അനുസരിച്ച് ഇക്വിറ്റി, ഡെബ്റ്റ്, ബാലൻസ്ഡ് ഫണ്ട് തുടങ്ങിയ വിവിധ ഫണ്ടുകളിൽ നിക്ഷേപിക്കാം. മ്യൂച്വല്‍ ഫണ്ടില്‍ മാസത്തിൽ നിക്ഷേപിക്കാൻ സിസ്റ്റമാറ്റക്ക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) വഴി സാധിക്കും. പ്രതിമാസം 500 രൂപ മുതൽ ജീവിത ചെലവുകളെ ബാധിക്കാതെ നിക്ഷേപിക്കാനാകും. ഇക്വിറ്റിയിൽ ശരിയായ ഫണ്ടുകൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കുകയാണെങ്കില്‍ 11-14 ശതമാനം സിഎജിആർ വരുമാനം പ്രതീക്ഷിക്കാം.
ഇപിഎഫ്
ശമ്പളക്കാർക്ക് രാജ്യത്ത് തിരഞ്ഞെടുക്കാൻ സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപ ഓപ്ഷനാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. വിരമിക്കൽ കാല നിധിക്കായാണ് ഇപിഎഫ് നിക്ഷേപം നടത്തുന്നത്. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം തൊഴിലുടമയും ജീവനക്കാരനും മാസവും പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിലേക്ക് നിക്ഷേപിക്കണം.
ഇപിഎഫിന് നികുതി ഇളവുകൾ ലഭിക്കും. ഇപിഎഫ് അക്കൗണ്ടിലേക്കുള്ള നിക്ഷേപത്തെ നികുതി ബാധകമമായ വരുമാനത്തിൽ നിന്ന് കുറയ്ക്കും. ഇപിഎഫിലെ മെച്യൂരിറ്റി തുകയും പലിശ വരുമാനവും നികുതി രഹിതമാണ്. ഇന്ത്യയിലെ സ്വകാര്യമേഖലയിലെ ശമ്പളക്കാർക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട നിക്ഷേപമാണ് ഇപിഎഫ്.
സ്വര്‍ണം
ഇന്ത്യയിലെ ഏറ്റവും ജനപ്രീയമായൊരു നിക്ഷേപ ഓപ്ഷനാണ് സ്വർണം. ഉയർന്ന ദ്രവ്യത, പണപ്പെരുപ്പത്തിന് മുകളിലുള്ള വരുമാനം, പ്രതികൂല കാലാവസ്ഥയിലും വളർച്ച എന്നിവ സ്വർണത്തിനുള്ള മാറ്റ് കൂട്ടുന്നു. ഇക്വിറ്റി വിപണികൾ ഇടിയുന്ന സമയത്ത് സ്വർണ മികച്ചൊരു നിക്ഷേപ മാർഗമായി മാറുന്നുണ്ട്.
ഇതോടൊപ്പം ആഭരണങ്ങളായി ഭാവി തലമുറയ്ക്ക് കൈമാറാനുള്ളൊരു സാധ്യത കൂടി സ്വർണത്തിനുണ്ട്. സ്വർണാഭരണങ്ങളോ നാണയങ്ങളോ കൂടാതെ സ്വര്‍ണ ഇടിഎഫുകളായും ഗോൾഡ് ഫണ്ടുകളായും ഡിജിറ്റൽ ഗോൾഡായും സോവറിൻ ഗോൾഡ് ബോണ്ടായും ഇന്നത്തെ കാലത്ത് ഇന്ത്യയിൽ സ്വർണത്തിൽ നിക്ഷേപം നടത്താൻ സാധിക്കും.
ഐപിഒ
ഓഹരി വിപണിയിലേക്ക് ഇറങ്ങാൻ താൽപര്യമുള്ളവർക്ക് പ്രാരംഭ ഓഹരി വില്പന അഥവാ ഐപിഒ നിക്ഷേപം തിരഞ്ഞെടുക്കാവുന്നതാണ്. കമ്പനികൾ ഓഹരി വിപണിയിലേക്ക് പ്രവേശിക്കുന്ന സമയത്തുള്ള ഓഹരി വില്പനയാണ് ഐപിഒ. ഈ ഘട്ടത്തിൽ മികച്ച കമ്പനികളെ കണ്ടെത്താൻ കഴിയുമെങ്കിൽ ഐപിഒകളില്‍ നിക്ഷേപിക്കുന്നത് ദീർഘകാലത്തിൽ നേട്ടം കൊയ്യും.
തുടര്‍ന്നുള്ള 15-20 വര്‍ഷത്തേക്ക് ഐപിഒ ഓഹരി കൈവശം വയ്ക്കാന്‍ സാധിച്ചാൽ ഐപിഒ ഗുണം ചെയ്യും. ഇന്‍ഫോസിസ്, ടിസിഎസ്, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഐപിഒയിൽ 10,000 രൂപ നിക്ഷേപകർക്ക് പോലും ദീർഘകാലത്തിന് ശേഷം ദശലക്ഷകണക്കിന് രൂപ നേടാൻ സാധിച്ചിട്ടുണ്ട്.
എൻഡോവ്മെന്റ് പ്ലാൻ
സമ്പാദ്യവും ലൈഫ് ഇൻഷൂറൻസ് പരിരക്ഷയും നല്‍കുന്ന ഇന്‍ഷുറന്‍സുകളാണ് എൻഡോവ്മെന്റ് പ്ലാനുകൾ. റിസ്കെടുക്കാൻ താൽപര്യമില്ലാത്തവർക്ക് എൻഡോവ്മെന്റ് പ്ലാനുകൾ തിരഞ്ഞെടുക്കാം. പോളിസി കാലാവധിയിൽ തുക തിരികെ ലഭിക്കും എന്നതാണ് എൻഡോവ്മെന്റ് പ്ലാനുകളുടെ പ്രത്യേകത. വിപണിയുമായി ബന്ധപ്പെട്ടതല്ലാത്തതിനാല്‍ റിസ്‌ക് കുറവായിരിക്കുമെന്നതിനാൽ വലിയ ആദായവും പ്രതീക്ഷിക്കരുത്. അതേസമയം ഇൻഷൂറൻസ് കമ്പനി പ്രഖ്യാപിക്കുന്ന ബോണസുകള്‍ വഴി പണത്തിന്റെ വളര്‍ച്ച എൻഡോവ്മെന്റ് പ്ലാനുകളിൽ ഉറപ്പാക്കാം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications