60 വയസിലാണ് ഒരു വ്യക്തിയുടെ റിട്ടയർമെന്റ് ജീവിതം ആരംഭിക്കുന്നത്. അതോടൊപ്പം നിരവധി ആശങ്കകളും ഉടലെടുക്കും. ശിഷ്‌ടകാലം ജീവിക്കാനാവശ്യമായ തുക സമ്പാദിച്ചിട്ടുണ്ടോ..? കൈവശമുള്ള സമ്പാദ്യം തീര്‍ന്ന് പോയാല്‍ എന്ത് ചെയ്യും..? വിരമിക്കുന്ന സമയത്ത് കിട്ടിയ ആനുകൂല്യങ്ങള്‍ എവിടെ നിക്ഷേപിക്കണം..? തുടങ്ങിയ നിരവധി ചോദ്യങ്ങൾ എല്ലാവർക്കുമുണ്ടാകും. എന്നാൽ ഈ ചോദ്യങ്ങളൊക്കെ ഒഴിവാക്കാനുള്ള ഒരേ ഒരു വഴി ജോലി ചെയ്യുമ്പോൾ തന്നെ റിട്ടയർമെന്റ് ജീവിതം ആസൂത്രണം ചെയ്യുകയും അതിനാവശ്യമായ നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കുക എന്നതുമാണ്.
പദ്ധതികൾ നിരവധി, പക്ഷെ..
റിട്ടയർമെന്റ് ജീവിതത്തിൽ സാമ്പത്തിക അടിത്തറ നേടുന്നതിന് സഹായിക്കുന്ന നിരവധി നിക്ഷേപ പദ്ധതികളുണ്ട്. എല്ലാം ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്യുന്നവയാണ്. ചില പദ്ധതി ഒറ്റത്തവണ തുക വാഗ്ദാനം ചെയ്യുന്നു. ചില പദ്ധതികൾ പ്രതിമാസ പെൻഷൻ വാഗ്ദാനം ചെയ്യുന്നവയാണ്. അതുകൊണ്ടു തന്നെ ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കുക എന്നത് പ്രധാനവും ശ്രമകരവുമായ ഉത്തരവാദിത്തമാണ്.

ദേശീയ പെൻഷൻ സംവിധാനം
തൊഴിലാളികളുടെ റിട്ടയർമെൻ്റ് ആസൂത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സർക്കാർ നിക്ഷേപ പദ്ധതിയാണ് ദേശീയ പെൻഷൻ സംവിധാനം (എൻപിഎസ്). സ്ഥിരമായ പ്രതിമാസ സംഭാവനയിലൂടെ വിരമിക്കുമ്പോൾ സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ ഒരാളെ എൻപിഎസ് സഹായിക്കും. നിക്ഷേപത്തിന് കൂട്ടുപലിശ ലഭിക്കുന്നത് കൊണ്ടു തന്നെ ദീർഘകാലാടിസ്ഥാനത്തിൽ സ്ഥിരമായ നിക്ഷേപങ്ങളോടെ ഉയർന്ന പണം സമ്പാദിക്കാൻ എൻപിഎസിലൂടെ സാധിക്കും.
പ്രതിമാസം തുക നിക്ഷേപിക്കുക
2004ലാണ് കേന്ദ്രസർക്കാർ ജീവനക്കാർക്കായി കേന്ദ്രസർക്കാർ എൻപിഎസ് ആരംഭിച്ചത്. ജീവനക്കാരൻ അവരുടെ എൻപിഎസ് അക്കൗണ്ടിൽ പ്രതിമാസ തവണകൾ നിക്ഷേപിക്കുന്നു എന്നതാണ് പദ്ധതിയുടെ അടിസ്ഥാന തത്വം. ഗവണ്‍മെന്റ് ബോണ്ടുകള്‍, കോര്‍പ്പറേറ്റ് കടപ്പത്രങ്ങള്‍, പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി നിയന്ത്രിക്കുന്ന പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍മാരുടെ ഇക്വിറ്റികള്‍ എന്നിവയിലാണ് ഇതുവഴി ഒരു ഉപഭോക്താവിന് നിക്ഷേപം നടത്താൻസാധിക്കുന്നത്. വിരമിക്കുമ്പോൾ, നിക്ഷേപത്തിൽ നിന്ന് ജീവനക്കാരന് ഒറ്റത്തവണ തുകയും പ്രതിമാസ പെൻഷനും ലഭിക്കുന്നു. മൊത്തം കോർപ്പസിൻ്റെ 40 ശതമാനമെങ്കിലും വാർഷിക നിക്ഷേപത്തിൽ നിക്ഷേപിക്കണമെന്നത് നിർബന്ധമായതിനാൽ ഒരാൾക്ക് പരമാവധി 60 ശതമാനം ഒറ്റത്തവണ ലഭിക്കും.
ആർക്കൊക്കെ അക്കൗണ്ട് തുറക്കാം
18നും 70-നും ഇടയില്‍ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും എന്‍.ആര്‍.ഐകൾക്കും എന്‍പിഎസില്‍ അക്കൗണ്ട് തുറക്കാന്‍ അര്‍ഹതയുണ്ട്.
അക്കൗണ്ടുകളുടെ തരങ്ങൾ
ദേശീയ പെൻഷൻ സംവിധാനത്തിൽ ടയർ-1, ടയർ-II എന്നിങ്ങനെ രണ്ട് അക്കൗണ്ടുകൾ ഉണ്ട്. ടയര്‍-1 അക്കൗണ്ട് പിന്‍വലിക്കാന്‍ കഴിയാത്ത സ്ഥിരമായ റിട്ടയര്‍മെന്റ് അക്കൗണ്ടാണ്. തിരഞ്ഞെടുത്ത ഫണ്ട് മാനേജരെ അടിസ്ഥാനമാക്കി ഉപഭോക്താവിന്റെ സംഭാവനകള്‍ ക്രെഡിറ്റ് ചെയ്യപ്പെടുന്നു. സജീവമായിട്ടുള്ള ഒരു ടയര്‍-I അക്കൗണ്ട് ഉണ്ടെങ്കില്‍ മാത്രമേ ടയര്‍-II അക്കൗണ്ട് എടുക്കാന്‍ സാധിക്കു. അതേസമയം, ടയര്‍-II അക്കൗണ്ട് ഉടമയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പിന്‍വലിക്കലുകള്‍ അനുവദിക്കുന്നുണ്ട്. സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ടയർ-1, ടയർ-2 എൻപിഎസ് അക്കൗണ്ടുകൾ തുറക്കാൻ അനുമതിയുണ്ട്
നികുതി ആനുകൂല്യങ്ങൾ
ടയർ-1 അക്കൗണ്ടുകളുള്ള സർക്കാരിലെയും സ്വകാര്യമേഖലയിലെയും ജീവനക്കാർക്ക് സെക്ഷൻ 80CCD പ്രകാരം 1.50 ലക്ഷം രൂപ വരെ നികുതിയിളവുകൾ ആസ്വദിക്കാം. സെക്ഷന്‍ 80 സിസിഡി (CCD) 1(B), പ്രകാരം ഉപഭോക്താവിന്റെ എന്‍പിസിലേക്കുള്ള 50,000 രൂപ വരെയുള്ള നിക്ഷേപത്തിനും നികുതിയിളവ് അനുവദിച്ചിട്ടുണ്ട്.
പ്രതിമാസം നിക്ഷേപം 10000 രൂപ
35 വർഷത്തേക്ക് പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാൽ 1.53 കോടി രൂപ കോർപ്പസും ഏകദേശം 1.15 ലക്ഷം രൂപ പ്രതിമാസ പെൻഷനും നേടാൻ ദേശീയ പെൻഷൻ സംവിധാനത്തിലൂടെ സാധിക്കും. എൻപിഎസ് അക്കൗണ്ട് ഉടമയ്ക്ക് അവരുടെ നിക്ഷേപത്തിൽ നിന്ന് 10 ശതമാനം വാർഷിക വരുമാനവും വിരമിക്കലിന് ശേഷമുള്ള വാർഷിക വരുമാനത്തിൽ നിന്ന് ആറ് ശതമാനം വരുമാനവും ലഭിക്കുമെന്ന് ചിന്തിക്കുക. അക്കൗണ്ട് ഉടമ പ്രതിമാസം 10,000 രൂപ 35 വർഷത്തേക്ക് നിക്ഷേപിക്കുകയും അതിൽ വാർഷിക 10 ശതമാനം റിട്ടേൺ ലഭിക്കുകയും ചെയ്താൽ, ആ കാലയളവിൽ അവരുടെ നിക്ഷേപം 42 ലക്ഷം രൂപയായിരിക്കും. കൂട്ടുപലിശ ലഭിക്കുന്നതു കൊണ്ടു തന്നെ 35 വർഷം കൊണ്ട് 3,40,82,768 രൂപ (3.41 കോടി രൂപ) ലഭിക്കും. അതായത് നിക്ഷേപവും പലിശയും അടക്കം ആകെ 3,82,82,768 രൂപ (3.83 കോടി രൂപ) നിക്ഷേപകന് നേടാം.
പ്രതിമാസം 1.5 ലക്ഷം പെൻഷൻ
പ്രതിമാസം ഒരു ലക്ഷം രൂപയെങ്കിലും പെൻഷൻ ലഭിക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ എൻപിഎസ് നിക്ഷേപത്തിന്റെ 40 ശതമാനം മാത്രം പിൻവലിച്ച് 60 ശതമാനം വാർഷിക നിക്ഷേപത്തിൽ നിക്ഷേപിക്കുക. അതായത് തുക 1,53,13,107 രൂപയും (1.53 കോടി രൂപ) പിൻവലിക്കുകയും 2,29,69,661 രൂപയും (2.30 കോടി) വാർഷികമായി നിക്ഷേപിക്കുകയും ചെയ്യുക. അതുവഴി പ്രതിമാസം 1,14,848 രൂപ (1.14 ലക്ഷം രൂപ) പെൻഷൻ ലഭിക്കും. എല്ലാ കോർപ്പസും ആന്വിറ്റികളിൽ നിക്ഷേപിക്കാൻ ഓപ്ഷൻ ഉള്ളതിനാൽ, അങ്ങനെ ചെയ്താൽ പ്രതിമാസ പെൻഷൻ 191414 രൂപ (1.91 ലക്ഷം രൂപ) ലഭിക്കും. 10,000 രൂപയുടെ പ്രതിമാസ നിക്ഷേപത്തിലൂടെയാണ് റിട്ടയർമെന്റ് ജീവിതത്തിൽ ഇത്രയും ഉയർന്ന തുക കണ്ടെത്താൻ സാധിക്കുന്നത്. പല തുള്ളി പെരുവെള്ളം എന്നതു പോലെ.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications