ഓഹരിയുടെ വില വര്‍ധനയ്ക്കൊപ്പം അധിക വരുമാനം ലഭിക്കുന്ന അവസരങ്ങളും നിക്ഷേപകരെ തേടിയെത്താറുണ്ട്. കമ്പനികള്‍ അതാത് സമയങ്ങളില്‍ നല്കുന്ന ഇടക്കാല/ അന്തിമ ലാഭവിഹിതം/ ബോണസ് ഓഹരി/ ഷെയര്‍ ബൈബാക്ക് തുടങ്ങിയവയൊക്കെ നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടിത്തരുന്ന അവസരങ്ങളാണ്. സമാനമായി നിക്ഷേപകര്‍ക്ക് നേട്ടം ലഭിക്കാവുന്ന അവസരമാണ് കമ്പനികള്‍ നല്കുന്ന അവകാശ ഓഹരികള്‍ (റൈറ്റ്സ് ഇഷ്യൂ).
ഓരോ നിക്ഷേപകനും കൈവശമുള്ള ഓഹരികളുടെ എണ്ണത്തിന് ആനുപാതികമായാണ് അവകാശ ഓഹരി അനുവദിക്കുന്നത്. ദ്വിതീയ വിപണിയിലൂടെ മാര്‍ക്കറ്റ് വിലയില്‍ ഓഹരി വാങ്ങുന്നതിന് പകരം നിര്‍ദിഷ്ട അനുപാതത്തില്‍ കമ്പനിയുടെ പക്കല്‍ നിന്നും (വിലക്കിഴിവില്‍) നേരിട്ടുവാങ്ങാന്‍ നിക്ഷേപകന് ലഭിക്കുന്ന അവസരമാണിത്. കമ്പനികളുടെ അവകാശ ഓഹരികള്‍ എല്ലാ നിക്ഷേപകരും നിര്‍ബന്ധമായി വാങ്ങണമെന്നില്ല. കമ്പനികളുടെ നടത്തിപ്പിന് പണം ആവശ്യമായി വരുമ്പോഴാണ് നിക്ഷേപകര്‍ക്ക് ഓഫര്‍ നല്കി അവകാശ ഓഹരികള്‍ പ്രഖ്യാപിക്കുന്നത്.
അതേസമയം വരുന്നയാഴ്ച അവകാശ ഓഹരികളുടെ നടപടികള്‍ ആരംഭിക്കുന്ന 2 സ്മോള്‍ കാപ് കമ്പനികളുടെ വിശദാംശങ്ങള്‍ താഴെ ചേര്‍ക്കുന്നു.
കംപ്യൂഏജ് ഇന്‍ഫോകോം
ഐടി മേഖലയിലെ ഉപഭോക്താക്കള്‍ക്കായി മൂല്യ വര്‍ധിത സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് കംപ്യൂഏജ് ഇന്‍ഫോകോം ലിമിറ്റഡ്. മാര്‍ഗനിര്‍ദേശം, വാറന്റി പരിധിയിലും അതിനു ശേഷവുമുള്ള ഉത്പന്ന സേവനങ്ങള്‍, സാങ്കേതിക സഹായം എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ക്ലൗഡ് സിസ്റ്റംസ്, നെറ്റ്വര്‍ക്കിങ്, സൈബര്‍ സെക്യൂരിറ്റീ, സ്റ്റോറേജ്, സെര്‍വര്‍ എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനം. കംപ്യൂഏജ് ഇന്‍ഫോകോമിന് കീഴില്‍ 69 സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ 150 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. വെള്ളിയാഴ്ച 23.2 രൂപയിലായിരുന്നു ഓഹരിയുടെ ക്ലോസിങ്.
കംപ്യൂഏജ് ഇന്‍ഫോകോമിന്റെ (BSE: 532456, NSE : COMPINFO) റൈറ്റ്സ് ഇഷ്യൂവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
- റൈറ്റ്സ് ഇഷ്യൂ-: പരമാവധി തുക 41.58 കോടി രൂപ/ 20,792,258 ഓഹരികള്‍.
- അവകാശ ഓഹരി വില-: 2 രൂപ മുഖവിലയുള്ള ഓഹരിയില്‍ 18 രൂപ പ്രീമിയത്തിലാകും (ആകെ 20 രൂപ) അവകാശ ഓഹരികള്‍ അനുവദിക്കുക. ഇതു കംപ്യൂഏജ് ഇന്‍ഫോകോം ഓഹരിയുടെ വിപണി വിലയേക്കാള്‍ 14% താഴ്ന്ന നിരക്കാണിത്.
- റൈറ്റ്സ് എന്റ്റൈറ്റില്‍മെന്റ് റേഷ്യോ-: 8:25 അനുപാതത്തിലാകും റൈറ്റ് ഇഷ്യൂ. അതായത് റെക്കോഡ് തീയതിയില്‍ കൈവശമുള്ള 25 ഓഹരിക്ക് 8 അവകാശ ഓഹരികള്‍ വീതം ലഭിക്കും.
- റോക്കോഡ് തീയതി-: നവംബര്‍ 14.
- അപേക്ഷ സമര്‍പ്പിക്കേണ്ടത്: നവംബര്‍ 23 മുതല്‍ ഡിസംബര്‍ 2 വരെ.
റൈറ്റ്സ് എന്റ്റൈറ്റില്‍മെന്റ് നിരാകരണം: നവംബര്‍ 29.
ഡെസ്റ്റിനി ലോജിസ്റ്റിക്സ് & ഇന്‍ഫ്രാ
മൂന്നാം കക്ഷി ലോജിസ്റ്റിക്സ് സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് ഡെസ്റ്റിനി ലോജിസ്റ്റിക്സ് & ഇന്‍ഫ്രാ. 2011-ലാണ് തുടക്കം. പ്രധാനമായും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കോര്‍പറേറ്റ് കമ്പനികള്‍ക്കുമാണ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളിലും കമ്പനി ആവശ്യങ്ങള്‍ക്കായുള്ള ജീവനക്കാരുടെ യാത്രാസൗകര്യം ഒരുക്കുന്നതിലും ശ്രദ്ധയൂന്നീയിരിക്കുന്നു.
ചെറുകിട കമ്പനികള്‍ക്കുള്ള വേദിയായ 'എന്‍എസ്ഇ എമേര്ജി'ന് കീഴിലാണ് ഓഹരി ലിസ്റ്റ് ചെയ്തിരിക്കുന്നത്. നിലവില്‍ 16.9 കോടിയാണ് കമ്പനിയുടെ വിപണി മൂല്യം. കഴിഞ്ഞ ദിവസം 22 രൂപയിലായിരുന്നു ഡെസ്റ്റിനി ലോജിസ്റ്റിക്സ് ഓഹരിയുടെ ക്ലോസിങ്.
അതേസമയം അവകാശ ഓഹരികളുമായി ബന്ധപ്പെട്ട് ഡെസ്റ്റിനി ലോജിസ്റ്റിക്സ് & ഇന്‍ഫ്രാ (NSE- SM : DESTINY) കമ്പനി പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ താഴെ കൊടുക്കുന്നു.
- റൈറ്റ്സ് ഇഷ്യൂ വില-: 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് പ്രീമിയം ഈടാക്കാതെയാണ് (ആകെ 10 രൂപ മാത്രം) അവകാശ ഓഹരികള്‍ കൈമാറുക. ഇത് ഡെസ്റ്റിനി ലോജിസ്റ്റിക്സ് ഓഹരിയുടെ വിപണി വിലയേക്കാള്‍ 55% താഴ്ന്ന നിരക്കാണ്.
- ആകെ അവകാശ ഓഹരികള്‍-: 76,94,000
- റൈറ്റ്സ് ഇഷ്യൂ തുക: 7.69 കോടി
- റൈറ്റ്സ് എന്റ്റൈറ്റില്‍മെന്റ് റേഷ്യോ-: 1:1; അതയാത്, റെക്കോഡ് തീയതിയില്‍ പക്കലുള്ള ഓഹരിയൊന്നിന് ഒരു അവകാശ ഓഹരി വീതം ലഭിക്കും.
- റെക്കോഡ് തീയതി-: അര്‍ഹതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്നതിനായുള്ള തീയതി നവംബര്‍ 15 ആണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. മേല്‍ സൂചിപ്പിച്ച വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയതാണ്. ലേഖനം വായിച്ചിട്ട് സ്വീകരിക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications