പഴയ എസ്‌ബി‌ഐ എ‌ടി‌എം കാർഡാണോ നിങ്ങളുടെ കൈവശമുള്ളത്? എങ്കിൽ ഇനി ഉപയോഗിക്കാനാകില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ഉപഭോക്താവാണോ? നിങ്ങളുടെ കൈവശമുള്ള എസ്‌ബി‌ഐ മാഗ്നറ്റിക് സ്ട്രൈപ്പ് എടിഎം കാർഡുകൾ കൂടുതൽ സുരക്ഷിതമായ ചിപ്പുകളിലേക്ക് ഇതുവരെ മാറ്റിയിട്ടില്ലെങ്കിൽ വേഗം മാറ്റിക്കൊള്ളൂ. ഇല്ലെങ്കി ഉടൻ നിങ്ങളുടെ കാർഡ് പ്രവർത്തന രഹിതമാകും. 2019 ഡിസംബർ 31 ന് മുമ്പായി ഇഎംവി ചിപ്പുകളുള്ള കാർഡ് സ്വന്തമാക്കണമെന്നാണ് എസ്‌ബി‌ഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

 

സൌജന്യം

സൌജന്യം

ആർ‌ബി‌ഐ മാർ‌ഗ്ഗനിർ‌ദ്ദേശ പ്രകാരമാണ് മാഗ്നെറ്റിക് സ്ട്രൈപ്പ് കാർഡുകൾക്ക് പകരം ഇഎംവി ചിപ്പ്, പിൻ അധിഷ്ഠിത കാർഡുകൾ നൽകുന്നത്. മാഗ്നറ്റിംഗ് സ്ട്രൈപ്പ് കാർഡുകൾ മാറ്റുന്നത് തികച്ചും സൌജന്യമാണ്, ഓൺലൈൻ വഴിയോ നിങ്ങളുടെ അക്കൌണ്ടുള്ള ശാഖയിൽ നേരിട്ട് എത്തിയോ ഇതിനായി അപേക്ഷിക്കാം.

എസ്ബിഐ അക്കൗണ്ടുള്ളവർ ഹൈ സെക്യൂരിറ്റി പാസ്വേർഡ് ഉപയോഗിക്കേണ്ടത് എങ്ങനെ?

ഓൺലൈൻ അപേക്ഷ

ഓൺലൈൻ അപേക്ഷ

ഇന്റർനെറ്റ് ബാങ്കിംഗ് വഴി നിങ്ങൾക്ക് കൂടുതൽ സുരക്ഷിതമായ ചിപ്പ് അധിഷ്ഠിത കാർഡിനായി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് ബാങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വിലാസം നിങ്ങളുടെ നിലവിലെ വിലാസമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. കാരണം പുതിയ കാർഡ് ഈ വിലാസത്തിൽ ആയിരിക്കും ലഭിക്കുക. കൂടാതെ കാർഡിന് ഓൺലൈനായി അഭ്യർത്ഥിക്കുന്നതിന് മൊബൈൽ നമ്പറും നിർബന്ധമാണ്. താഴെ പറയുന്ന രീതിയിലാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്.

എസ്‌ബി‌ഐ വായ്പാ പലിശ നിരക്കും എഫ്ഡി പലിശ നിരക്കും കുറച്ചു

സ്റ്റെപ് 1

സ്റ്റെപ് 1

  • എസ്‌ബി‌ഐ വെബ്‌സൈറ്റിൽ പ്രവേശിക്കുക
  • മുകളിലുള്ള e-Services ഓപ്ഷനിൽ നിന്ന്, ATM Card Services തിരഞ്ഞെടുക്കുക.
  • എടിഎം / ഡെബിറ്റ് കാർഡിൽ ക്ലിക്കു ചെയ്യുക.
  • നിങ്ങളുടെ ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇനി യൂസിംഗ് വൺ ടൈം പാസ്‌വേഡ് (ഒടിപി) ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
  • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈലിൽ ലഭിച്ച ഒടിപി നൽകുക.

എസ്ബിഐയിലാണോ ഇടപാടുകള്‍? അറിയണം ഇക്കാര്യങ്ങള്‍

സ്റ്റെപ് 2

സ്റ്റെപ് 2

  • തുടർന്ന് അക്കൗണ്ട് തിരഞ്ഞെടുക്കുക. കാർഡിലെ പേര്, കാർഡിന്റെ തരം എന്നിവ പോലുള്ള വിശദാംശങ്ങൾ പൂരിപ്പിക്കുക.
  • നിബന്ധനകളും വ്യവസ്ഥകളും വായിച്ച് 'സബ്മിറ്റ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് നിങ്ങളുടെ സ്ക്രീനിൽ ഒരു സന്ദേശം തെളിയും. ഇതിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിൽ 7-8 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഡെബിറ്റ് കാർഡ് ലഭിക്കുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും.

English summary

പഴയ എസ്‌ബി‌ഐ എ‌ടി‌എം കാർഡാണോ നിങ്ങളുടെ കൈവശമുള്ളത്? എങ്കിൽ ഇനി ഉപയോഗിക്കാനാകില്ല

Are you a State Bank of India (SBI) customer? If you haven't yet transferred SBI Magnetic Strip ATM cards to more secure chip card, replace them quickly. If not, your card will be disabled immediately. Read in malayalam.
Story first published: Monday, December 2, 2019, 15:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X