രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ ബിസിനസ് വളര്‍ച്ചയുടെ വേഗം നിലനിര്‍ത്താനാകും എന്നാണ് വിപണി വിദഗ്ധര്‍ പൊതുവില്‍ സൂചിപ്പിച്ചിട്ടുള്ളത്. ബാങ്കുകളുടെ ആസ്തികളുടെ ഗുണമേന്മ ഉയര്‍ന്നതും കിട്ടാക്കടത്തിന്റെ തോതില്‍ കുറവുണ്ടായിട്ടുള്ളതും ശ്രദ്ധേയ ഘടകങ്ങളാണ്. അതുപോലെ വായ്പ തിരിച്ചടവും മികച്ച നിലവാരത്തിലാണുള്ളത്. ഈയൊരു പശ്ചാത്തലത്തില്‍ ഒരു ലാര്‍ജ് കാപ് ബാങ്കിംഗ് ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് എംകെ ഗ്ലോബല്‍ രംഗത്തെത്തി.
സ്റ്റേറ്റ് ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). 1955 മുതല്‍ മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം കൂടിയായ എസ്ബിഐ, ബിസിനസ് ഇടപാടുകളുടെ വലിപ്പത്തില്‍ ലോകത്ത് 43-ആം സ്ഥാനത്ത് നില്ക്കുന്നു. ലോകത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ (Fortune Global 500) 221-ആം റാങ്കും ആദ്യ 500 സ്ഥാനങ്ങളില്‍ ഇന്ത്യയില്‍ നിന്നും ഉള്‍പ്പെട്ടിട്ടുള്ള ഏക ബാങ്കുമാണിത്. രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ 23 ശതമാനവും ധനകാര്യ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന ആസ്തിയുടെ 25 ശതമാനം വിപണി വിഹിതവും ബാങ്കിനുണ്ട്. 46 കോടി ഇടപാടുകാരും 22,000-ലധികം ശാഖകളുമുണ്ട്.
അനുകൂല ഘടകം
സമീപ കാലത്തായി എസ്ബിഐയുടെ കിട്ടാക്കടത്തിന്റെ തോതില്‍ ഗണ്യമായി കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 5 സാമ്പത്തിക പാദങ്ങളിലായി നിഷ്ക്രിയ ആസ്തികളില്‍ വര്‍ധനയില്ലാതെയാണ് എസ്ബിഐ കടന്നുപോകുന്നത്. ഇതുവരുന്ന നാളുകളില്‍ ബാങ്കിന്റെ വായ്പാ ചെലവുകളിലും കുറവുണ്ടാക്കും. കൂടാതെ റീട്ടെയില്‍ കേന്ദ്രീകൃത വായ്പകള്‍ കൂടുതലുള്ളതിനാല്‍ പലിശ നിരക്ക് വര്‍ധന നടപ്പാകുന്ന സാഹചര്യത്തില്‍ ബാങ്കിന് നേട്ടമുണ്ടാകും. ഇതിനോടൊപ്പം മറ്റ് ബാങ്കിംഗ് ഓഹരികളുമായി താരതമ്യം ചെയ്യുമ്പോള്‍ മൂല്യത്തിന്റെ അടിസ്ഥാനത്തിലും ആകര്‍ഷകമായ നിലവാരത്തിലാണ് എസ്ബിഐ ഓഹരി നില്‍ക്കുന്നത്.
പ്രവര്‍ത്തന ഫലം
കഴിഞ്ഞ 3 വര്‍ഷത്തിനിടെ എസ്ബിഐയുടെ വരുമാനത്തില്‍ 7.9% വീതം സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. ഈ നേട്ടം പ്രവര്‍ത്തന ലാഭത്തില്‍ കാണാനായില്ല. എന്നാല്‍ സമീപ സാമ്പത്തിരക പാദങ്ങളില്‍ മികച്ച പ്രവര്‍ത്തന ഫലമാണ് ബാങ്ക് പുറത്തുവിട്ടത്. ഡിസംബര്‍ ത്രൈമാസ കാലയളവില്‍ ബാങ്കിന്റെ ആകെ വരുമാനം 34,013 കോടിയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7 ശതമാനത്തോളം വര്‍ധനയാണിത്. മൂന്നാം പാദത്തിലെ അറ്റാദായം 10,340 കോടി രൂപയിലേക്കും ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 65 ശതമാനത്തിലധികം ഉയര്‍ച്ചയാണ് കാണിച്ചത്. പ്രതിയോഹരി വരുമാനവും 7.01 രൂപയില്‍ നിന്നും 10.71-ലേക്ക് മെച്ചപ്പെടുത്തി.
ഓഹരി വിശദാംശം
സ്റ്റേറ്റ് ബാങ്കിന്റെ (BSE: 500112, NSE : SBIN) 57.6 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാരിന്റെ പക്കലാണുള്ളത്. വിദേശ നിക്ഷേപകര്‍ക്ക് 10.37 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 24.25 ശതമാനം ഓഹരികള്‍ കൈവശമുണ്ട്. എസ്ബിഐയുടെ നിലവിലെ വിപണി മൂല്യം 4,34,717 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 293.13 നിരക്കിലുമാണ്. ബാങ്കിംഗ് ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 20.17 ആയിരിക്കുമ്പോള്‍ എസ്ബിഐയുടേത് 13.28 ആണെന്നതും ശ്രദ്ധേയം. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.82 ശതമാനമാണ്.
ലക്ഷ്യ വില 680
കഴിഞ്ഞ ദിവസം 487 രൂപ നിലവാരത്തിലാണ് എസ്ബിഐ ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 680 രൂപ ലക്ഷ്യമാക്കി എസ്ബിഐയുടെ ഓഹരികള്‍ വാങ്ങാമെന്ന് എംകെ ഗ്ലോബല്‍ നര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 12 മാസത്തിനകം 40 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ കൂടിയ വില 549 രൂപയും കുറഞ്ഞ വില 248 രൂപയുമാണ്. ഒരു മാസത്തിനിടെ 3 ശതമാനത്തോളം ഓഹരി വില മുന്നേറിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications