പ്രമുഖ അനലിസ്റ്റുകളുടെ ഇടയില്‍ അടുത്ത 12 മാസക്കാലയളവിലെ മിഡ് കാപ് ഓഹരികളുടെ പ്രകടനം സംബന്ധിച്ച അഭിപ്രായ സര്‍വേ സംഘടിപ്പിച്ചു. എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള മിഡ് കാപ് ഓഹരികളുടെ പ്രകടനം സംബന്ധിച്ച നിരീക്ഷണം, ഒരു ദേശീയ മാധ്യമമാണ് തേടിയത്. കുറഞ്ഞത് 10 വിപണി വിദഗ്ധര്‍ എങ്കിലും നിക്ഷേപത്തിന് ശുപാര്‍ശ നല്കിയതും 40 ശതമാനം നേട്ടമെങ്കിലും ലഭിക്കാവുന്നതുമായ 14 ഓഹരികളെയാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇവയെല്ലാം 5,000 മുതല്‍ 25,000 കോടി രൂപയുടെ ഇടയില്‍ മാര്‍ക്കറ്റ് കാപിറ്റലൈസേഷുള്ള കമ്പനികളുമാണ്.
- സിറ്റി യൂണിയന് ബാങ്ക്- വിവിധ മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ നല്കിയ ലക്ഷ്യവിലകളുടെ ശരാശരി നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ 63.3 ശതമാനം വരെ ഓഹരി വിലയില്‍ വര്‍ധന ഉണ്ടാകാമെന്നാണ് അനുമാനം. 20 അനലിസ്റ്റുകളാണ് സിറ്റി യൂണിയന് ബാങ്ക് ഓഹരി വാങ്ങിക്കാമെന്ന റേറ്റിങ് നല്‍കിയത്.
- മണപ്പുറം ഫിനാന്‍സ്- വിപണി വിദഗ്ധര്‍ നല്കിയ ലക്ഷ്യവിലകളുടെ ശരാശരി നിലവാരം അനുസരിച്ച് ഓഹരിയുടെ നിലവിലെ വിപണി വിലയേക്കാള്‍ 57.4 ശതമാനം വരെ മുന്നേറ്റം പ്രതീക്ഷിക്കാം. 16 വിപണി വിദഗ്ധരാണ് മണപ്പുറം ഫിനാന്‍സ് വാങ്ങിക്കാമെന്ന് ശക്തമായി ശുപാര്‍ശ ചെയ്തത്.
- പിഎന്‍സി ഇന്‍ഫ്രാടെക്- വിവിധ വിപണി നിരീക്ഷകര്‍ നല്കിയ ലക്ഷ്യവിലകളുടെ ശരാശരി നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ 57.0 ശതമാനം വരെ ഓഹരി വിലയില്‍ വര്‍ധന ഉണ്ടാകാമെന്നാണ് അനുമാനം. 18 അനലിസ്റ്റുകളാണ് പിഎന്‍സി ഇന്‍ഫ്രാടെക് വാങ്ങിക്കാമെന്ന ശക്തമായ റേറ്റിങ് നല്‍കിയത്.
- ബിര്‍ളാ കോര്‍പ്- വിപണി വിദഗ്ധര്‍ നല്കിയ ലക്ഷ്യവിലകളുടെ ശരാശരി നിലവാരം അനുസരിച്ച് ഓഹരിയുടെ നിലവിലെ വിപണി വിലയേക്കാള്‍ 51.1 ശതമാനം വരെ മുന്നേറ്റം പ്രതീക്ഷിക്കാം. 13 വിപണി വിദഗ്ധരാണ് ബിര്‍ളാ കോര്‍പ് ഫിനാന്‍സ് വാങ്ങിക്കാമെന്ന് ശക്തമായി ശുപാര്‍ശ ചെയ്തത്.
- ഐസിഐസിഐ സെക്യൂരിറ്റീസ്- വിവിധ അനലിസ്റ്റുകള്‍ നല്കിയ ലക്ഷ്യവിലകളുടെ ശരാശരി നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ 49.9 ശതമാനം വരെ ഓഹരി വിലയില്‍ വര്‍ധന ഉണ്ടാകാമെന്നാണ് അനുമാനം. 10 അനലിസ്റ്റുകളാണ് ഐസിഐസിഐ സെക്യൂരിറ്റീസ് വാങ്ങിക്കാമെന്ന് നിര്‍ദേശിച്ചത്.
- എന്‍ഡുറന്‍സ് ടെക്- വിപണി വിദഗ്ധര്‍ നല്കിയ ലക്ഷ്യവിലകളുടെ ശരാശരി നിലവാരം അനുസരിച്ച് ഓഹരിയുടെ നിലവിലെ വിപണി വിലയേക്കാള്‍ 49.6 ശതമാനം വരെ മുന്നേറ്റം പ്രതീക്ഷിക്കാം. 18 വിപണി വിദഗ്ധരാണ് എനന്ഡുറന്സ് ടെക് വാങ്ങിക്കാമെന്ന് ശക്തമായി ശുപാര്‍ശ ചെയ്തത്.
- മഹാനഗര്‍ ഗ്യാസ്- വിവിധ അനലിസ്റ്റുകള്‍ നല്കിയ ലക്ഷ്യവിലകളുടെ ശരാശരി നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ 48.3 ശതമാനം വരെ ഓഹരി വിലയില്‍ നേട്ടം ഉണ്ടാകാമെന്നാണ് അനുമാനം. 26 അനലിസ്റ്റുകളാണ് മഹാനഗര്‍ ഗ്യാസ് ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ചത്.
- ജിഎസ്പിഎല്- വിപണി വിദഗ്ധര്‍ നല്കിയ ലക്ഷ്യവിലകളുടെ ശരാശരി നിലവാരം കണക്കിലെടുത്താല്‍ ഓഹരിയുടെ നിലവിലെ വിപണി വിലയേക്കാള്‍ 47.3 ശതമാനം വരെ മുന്നേറ്റം പ്രതീക്ഷിക്കാം. 24 വിപണി വിദഗ്ധരാണ് ജിഎസ്പിഎല് വാങ്ങിക്കാമെന്ന് ശുപാര്‍ശ ചെയ്തത്.
- സി.ഇ.എസ്.സി- വിവിധ അനലിസ്റ്റുകള്‍ നല്കിയ ലക്ഷ്യവിലകളുടെ ശരാശരി നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ 45.4 ശതമാനം വരെ ഓഹരി വിലയില്‍ നേട്ടം ഉണ്ടാകാമെന്നാണ് അനുമാനം. 17 അനലിസ്റ്റുകളാണ് സി.ഇ.എസ്.സി ഓഹരിയില്‍ നിക്ഷേപത്തിന് ശക്തമായി നിര്‍ദേശിച്ചത്.
- ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്- വിപണി വിദഗ്ധര്‍ നല്കിയ ലക്ഷ്യവിലകളുടെ ശരാശരി നിലവാരം കണക്കിലെടുത്താല്‍ ഓഹരിയുടെ വിപണി വിലയേക്കാള്‍ 42.4 ശതമാനം വരെ മുന്നേറ്റം പ്രതീക്ഷിക്കാം. 11 വിപണി വിദഗ്ധരാണ് ഇക്വിറ്റാസ് സ്മോള്‍ ഫിനാന്‍സ് ഓഹരി വാങ്ങിക്കാമെന്ന് ശക്തമായി ശുപാര്‍ശ നല്‍കിയത്.
- അപ്പോളൊ ടയേര്‍സ്- വിവിധ വിപണി നിരീക്ഷകര്‍ നല്കിയ ലക്ഷ്യവിലകളുടെ ശരാശരി നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ 41.4 ശതമാനം വരെ ഓഹരി വിലയില്‍ നേട്ടം ഉണ്ടാകാമെന്നാണ് അനുമാനം. 27 അനലിസ്റ്റുകളാണ് അപ്പോളൊ ടയേര്‍സ് ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ചത്.
- സീ എന്റര്‍ടെയിന്‍മെന്റ്- വിപണി വിദഗ്ധര്‍ നല്കിയ ലക്ഷ്യവിലകളുടെ ശരാശരി നിലവാരം കണക്കിലെടുത്താല്‍ ഓഹരിയുടെ വിപണി വിലയേക്കാള്‍ 41.0 ശതമാനം വരെ മുന്നേറ്റം പ്രതീക്ഷിക്കാം. 22 വിപണി വിദഗ്ധരാണ് സീ എന്റര്‍ടെയിന്‍മെന്റ് ഓഹരി വാങ്ങിക്കാമെന്ന് ശുപാര്‍ശ നല്‍കിയത്.
- ആദിത്യ ബിര്‍ള കാപിറ്റല്‍- വിവിധ വിപണി നിരീക്ഷകര്‍ നല്കിയ ലക്ഷ്യവിലകളുടെ ശരാശരി നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ 40.2 ശതമാനം വരെ ഓഹരി വിലയില്‍ നേട്ടം ഉണ്ടാകാമെന്നാണ് അനുമാനം. 10 അനലിസ്റ്റുകളാണ് ആദിത്യ ബിര്‍ള കാപിറ്റല്‍ ഓഹരിയില്‍ നിക്ഷേപത്തിന് ശക്തമായി നിര്‍ദേശിച്ചത്.
- ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍- വിപണി വിദഗ്ധര്‍ നല്കിയ ലക്ഷ്യവിലകളുടെ ശരാശരി നിലവാരം കണക്കിലെടുത്താല്‍ ഓഹരിയുടെ വിപണി വിലയേക്കാള്‍ 39.3 ശതമാനം വരെ മുന്നേറ്റം പ്രതീക്ഷിക്കാം. 10 വിപണി വിദഗ്ധരാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ഓഹരി വാങ്ങിക്കാമെന്ന് ശുപാര്‍ശ നല്‍കിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
