റിസള്‍ട്ട് സീസണില്‍ കൈപൊള്ളാതെ ഓപ്ഷന്‍ ട്രേഡിങ്ങില്‍ ലാഭം നേടണോ? ശ്രദ്ധിക്കേണ്ട 3 ഘടകങ്ങള്‍

ഓഹരി വിപണിയിലെ വ്യാപാരത്തില്‍ ഇടപാടുകള്‍ നടത്താന്‍ പലവിധത്തിലുള്ള അവസരങ്ങളുണ്ട്. ഇതിലെ പ്രധാന മേഖലയാണ് ഡെറിവേറ്റീവ്. ഈ വിഭാഗത്തിലെ പ്രധാന അവാന്തര വിഭാഗമാണ് ഓപ്ഷന്‍സ് (OPTIONS). അതേസമയം കമ്പനിയുടെ പാദഫലം പ്രഖ്യാപിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഓഹരിയില്‍ ചാഞ്ചാട്ടം വര്‍ധിക്കാറുണ്ട്. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഓപ്ഷന്‍ ട്രേഡിങ്ങിന് ആകര്‍ഷകവുമാണ്.

ഓപ്ഷന്‍ പ്രീമിയവും

കാരണം ഞൊടിയിടയില്‍ ഓഹരിയില്‍ നീക്കങ്ങള്‍ ഉണ്ടാവുന്നത് ഓപ്ഷന്‍ ട്രേഡിങ്ങിലൂടെ ലാഭം നേടാനുള്ള അവസരം കൂടിയാണ്. എന്നിരുന്നാലും ചാഞ്ചാട്ട വേളയില്‍ ഒളിഞ്ഞിരിക്കുന്ന റിസ്‌കുകളും താരതമ്യേന ഉയര്‍ന്നതാണ്. ഈയൊരു പശ്ചാത്തലത്തില്‍  ഓപ്ഷന്‍ പ്രീമിയവും അതിന്റെ ചലനങ്ങളും സംബന്ധിച്ച ശരിയായ അവബോധം നേടാനായാല്‍ നഷ്ടം പരിമിതപ്പെടുത്താനും ലാഭം വളര്‍ത്താനും സാധിക്കുന്ന മികച്ചൊരു വ്യാപാര മാര്‍ഗമാകും ഓപ്ഷന്‍ ട്രേഡിങ്. ഇത് എങ്ങനെയെന്നത് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.

സ്റ്റോപ് ലോസ്

ഓഹരിക്ക് പകരം അതിന്റെ നിശ്ചിത സ്ട്രൈക്കിലുള്ള ഓപ്ഷനാണ് വാങ്ങുന്നതെങ്കില്‍, സ്റ്റോപ് ലോസിനെ കുറിച്ച് അധികം തലപുകയ്ക്കാതെ ആ ട്രേഡില്‍ തുടരാന്‍ സാധിക്കും. ഇനി നേരത്തെ നടത്തിയ പഠനത്തില്‍ നിന്നും മനസിലാക്കിയ സ്റ്റോപ് ലോസ് നിലവാരത്തിലേക്ക് ഓഹരി എത്തിയാല്‍, വേണമെങ്കില്‍ ഓപ്ഷ്നില്‍ നിന്നും പുറത്തു കടക്കാവുന്നതേയുള്ളൂ.

എന്നാല്‍ ഇവിടെ ഓര്‍ക്കേണ്ട കാര്യം, ഒരു ഓപ്ഷന്‍ വാങ്ങിയാല്‍ വരാവുന്ന പരമാവധി നഷ്ടം അതിന്റെ പ്രീമിയം മാത്രമാണ്. സാധാരണ ഗതിയില്‍ ഓഹരി വാങ്ങുന്ന ചെലവിന്റെ 5- 10 ശതമാനമേ ഓപ്ഷന്റെ പ്രമീയത്തിനും ചിലവാകുകയുള്ളൂ.

ഓപ്ഷന്‍സ്

സ്റ്റോപ് ലോസില്‍ തട്ടി വിജയിക്കാവുന്ന എല്ലാ ട്രേഡുകളും നഷ്ടത്തിലേക്ക് പോകാതെ, ചെറിയ തോതിലുള്ള പരമാവധി നഷ്ടം എത്രവരെയെന്ന് നേരത്തെ മനസിലാക്കി ആ ട്രേഡില്‍ തുടരുന്നതിനും ഓപ്ഷന്‍സ് മുഖേന സാധ്യമാകും. സാധാരണ ഗതിയില്‍ സമയം നീങ്ങുന്നത് അനുസരിച്ച് ഓപ്ഷന്‍സിലെ പ്രീമിയത്തിലും ദ്രവീകരണം സംഭവിക്കാം.

എന്നാല്‍ റിസള്‍ട്ട് പ്രഖ്യാപനം പോലെ ചാഞ്ചാട്ടമുള്ള സാഹചര്യങ്ങളില്‍ പ്രീമിയവും ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ സമയം കടന്നു പോകുന്നതു കാരണമുള്ള പ്രീമിയത്തിലെ ദ്രവീകരണവും താരതമ്യേന കുറവായിരിക്കും. അതിനാല്‍, പ്രതീക്ഷിച്ച ദിശയിലാണ് ഓഹരി നീങ്ങുന്നതെങ്കില്‍ ലാഭവും ഇരട്ടിയാവും.

ചാഞ്ചാട്ടവും പ്രീമിയവും

ചാഞ്ചാട്ടവും പ്രീമിയവും

ഓപ്ഷന്‍സ് പ്രീമിയവും ഓഹരിയിന്മേലുള്ള പ്രതീക്ഷിത ചാഞ്ചാട്ടവും തമ്മില്‍ നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. അതായത് പ്രതീക്ഷിത ചാഞ്ചാട്ടം ഉയര്‍ന്നാല്‍ ഓപ്ഷന്റെ പ്രീമിയവും വര്‍ധിക്കും. അടിസ്ഥാനമാക്കപ്പെട്ട ഓഹരിയുടെ വിലയില്‍ കാര്യമായ വില വര്‍ധിക്കാതെ തന്നെ പാദഫലം പ്രഖ്യാപന വേളയില്‍ പ്രതീക്ഷിത ചാഞ്ചാട്ടം (Expected Volatility) കുത്തനെ വര്‍ധിക്കാറുണ്ട്.

ചുരുക്കത്തില്‍ കമ്പനികള്‍ പാദഫലം പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള കാലയളവില്‍ പ്രതീക്ഷിത ചാഞ്ചാട്ടം അനുപാതരഹിതമായി ഉയരാറാണ് പതിവ്. റിസള്‍ട്ട് പ്രഖ്യാപനത്തിന് ശേഷം ചാഞ്ചാട്ടം കുറയുകയും സാധാരണ നിലയിലേക്ക് താഴുകയും ചെയ്യും. ഈയൊരു പശ്ചാത്തലത്തില്‍ 3 സാഹചര്യങ്ങളില്‍ എങ്ങനെ ഓപ്ഷന്‍ ട്രേഡ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.

റിസള്‍ട്ട് പ്രഖ്യാപിക്കും മുമ്പെ

റിസള്‍ട്ട് പ്രഖ്യാപിക്കും മുമ്പെ

പാദഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് പൊതുവില്‍ ഓപ്ഷന്‍ പ്രീമിയം നിരക്കുകളില്‍ വര്‍ധന കാണാനാകും. ഇത്തരം ഇടവേളകളില്‍ ഓപ്ഷന്‍ വാങ്ങുന്ന പക്ഷത്ത് നിലയുറപ്പിക്കുന്നതാണ് ഉചിതം. കാരണം ഇതുപോലെയുള്ള സന്ദര്‍ഭങ്ങളില്‍ ഓപ്ഷന്‍ സെല്‍ ചെയ്യുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുമാത്രവുമല്ല, പ്രതീക്ഷിത ചാഞ്ചാട്ട നിരക്കുകള്‍ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ അടിസ്ഥാനമാക്കപ്പെട്ട ഓഹരിയിലെ സ്‌റ്റോപ് ലോസ് അടിച്ചാലും ചെറിയ നഷ്ടത്തിലോ അല്ലാതെയോ തന്നെ ആ ട്രേഡില്‍ നിന്നും പുറത്തിറങ്ങാനാകും.

ഫലപ്രഖ്യാപന വേളയില്‍

ഫലപ്രഖ്യാപന വേളയില്‍

പോസിറ്റീവ്/ നെഗറ്റീവ്/ മാറ്റമില്ല എന്നിങ്ങനെയുള്ള 3 സാധ്യതകള്‍ കമ്പനിയുടെ പാദഫലത്തിന് ഓഹരിയില്‍ പ്രതിഫലിപ്പിക്കാം. കാള്‍ ഓപ്ഷനായാലും പുട്ട് ഓപ്ഷനായാലും ഈ 3 സാഹചര്യങ്ങളില്‍ രണ്ടിലും നഷ്ടം കൊണ്ടുവരാം. കൂടാതെ ഫലപ്രഖ്യാപനത്തിന് ശേഷം പ്രതീക്ഷിത ചാഞ്ചാട്ട നിരക്കുകള്‍ താഴുന്നതോടെ പ്രീമിയത്തിലും ഇടിവ് സംഭവിക്കാം. ഇതും നഷ്ടത്തിലേക്ക് ആനയിക്കുന്ന ഘടകമാണ്. അതിനാല്‍ രണ്ടു കാര്യങ്ങള്‍ ചെയ്യാം

ഓപ്ഷന്‍ സെല്‍

1) ഫലപ്രഖ്യാപന വേളയില്‍ ഒന്നുകില്‍ ഓപ്ഷന്‍ വാങ്ങരുത് അല്ലെങ്കില്‍ മുഴുവന്‍ പ്രീമിയവും നഷ്ടമാകുമെന്ന് കരുതി മുന്നോട്ട് പോകുക. അതായാത് ആ ട്രേഡില്‍ നിങ്ങള്‍ക്ക് അത്രയധികം ഉത്തമ വിശ്വാസമുണ്ടെങ്കില്‍ മാത്രമേ ഫലപ്രഖ്യാപന വേളയില്‍ ഓപ്ഷന്‍ വാങ്ങാന്‍ മുതിരാവൂ.

2) ഓപ്ഷന്‍ സെല്‍ ചെയ്യാം. കാരണം വളരെ വമ്പന്‍ കുതിച്ചുച്ചാട്ടം ഓഹരിയില്‍ ഒറ്റയടിക്ക് ഉണ്ടാകാനുള്ള സാധ്യത കുറവായതിനാല്‍.

റിസള്‍ട്ട് പ്രഖ്യാപിച്ചതിനു ശേഷം

റിസള്‍ട്ട് പ്രഖ്യാപിച്ചതിനു ശേഷം

പൊതുവില്‍ ഫല പ്രഖ്യാപനത്തിനു ശേഷം ഓഹരിയിലെ പ്രതീക്ഷിത ചാഞ്ചാട്ട നിരക്ക് ഇടിയുകയാണ് ചെയ്യാറുള്ളത്. അതിനാല്‍ പ്രീമിയം നിരക്കുകളും താഴും. അതിനാല്‍ ഈ ഘട്ടത്തില്‍ ഓപ്ഷന്‍ വാങ്ങുന്നത് മെച്ചമാകാറില്ല. ഇനിയൊരു പക്ഷേ കാള്‍/ പുട്ട് ഓപ്ഷന്‍ വാങ്ങുന്നുണ്ടെങ്കില്‍ അതിനേക്കാള്‍ ഉയര്‍ന്ന സ്‌ട്രൈക്കിലുള്ള കാള്‍/ താഴെയുള്ള പുട്ട് ഓപ്ഷന്‍സ് അതിനോടൊപ്പം സെല്‍ ചെയ്യുകയും വേണം. ഇതോടെ ലഭിക്കാവുന്ന പരമാവധി ലാഭം നിജപ്പെടുമെങ്കിലും ചാഞ്ചാട്ട നിരക്കിലെ ഇടിവു കാരണം പ്രീമിയം താഴുന്നതിലൂടെ നേരിടാവുന്ന നഷ്ടവും ലഘൂകരിക്കപ്പെടും.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യാര്‍ഥം നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X