കോവിഡ് പ്രതിസന്ധിയില്‍ തിരിച്ചടിയേറ്റ് വിപണി നിലം പൊത്തിയപ്പോള് പുതിയതായി അനവധി പേരാണ് ഓഹരി വിപണിയിലേക്ക് കടന്നു വന്നത്. ഓഹരി വിപണിയുടെ അനന്ത സാധ്യതകളെ കുറിച്ചുള്ള അറിവുകളും ട്രേഡിങ്ങിനെ കുറിച്ച് സൗജന്യമായും വേഗത്തിലും പഠിക്കാനുള്ള അവസരങ്ങളും സാങ്കേതിക വിദ്യയുടെ ആശീര്‍വാദത്തോടെ എളുപ്പത്തില്‍ വ്യാപാരം നടത്താം എന്നതുമൊക്കെ പുത്തന്‍ നിക്ഷേപകരുടെ പ്രവാഹത്തിന് കാരണമായി ഭവിച്ചു. ഓഹരി വിപണിയിലെ വ്യാപാരത്തില്‍ ഇടപെടുകള്‍ നടത്താന്‍ പലവിധത്തിലുള്ള അവസരങ്ങളുണ്ട്. ഇതിലെ പ്രധാന മേഖലയാണ് ഡെറിവേറ്റീവ്. ഈ വിഭാഗത്തിലെ പ്രധാന അവാന്തര വിഭാഗമാണ് ഓപ്ഷന്‍സ് (Options).
പലവിധ പ്രതികൂല ഘടകങ്ങളുടെ അഭാവത്തില്‍ വിപണിയില്‍ ചാഞ്ചാട്ടം രൂക്ഷമാണ്. എന്നാല്‍ മറ്റൊരു തരത്തില്‍ ഇത്തരം സാഹചര്യങ്ങള്‍ ട്രേഡിങ്ങിന് ആകര്‍ഷകവുമാണ്. കാരണം ഞൊടിയിടയില്‍ വിപണിയില്‍ നീക്കങ്ങള്‍ ഉണ്ടാവുന്നത് ലാഭം നേടാനുള്ള അവസരങ്ങള്‍ കൂടിയാണ്. എങ്കിലും ചാഞ്ചാട്ട വിപണിയില്‍ ഒളിഞ്ഞിരിക്കുന്ന റിസ്കുകളും താരതമ്യേന കൂടുതലാണ്. ഈയൊരു പശ്ചാത്തലത്തില്‍ നഷ്ടം പരിമിതപ്പെടുത്താനും ലാഭം വളര്‍ത്താനും സാധിക്കുന്ന മികച്ചൊരു വ്യാപാര മാര്‍ഗമാണ് ഓപ്ഷന് ട്രേഡിങ്. ഇത് എങ്ങനെയെന്നത് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.
എബിസി എന്നു പേരുള്ള കമ്പനിയുടെ ഓഹരി 100 രൂപയില്‍ നില്ക്കുമ്പോള് വാങ്ങിയെന്ന കരുതുക. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 98 നിലവാരത്തിലും ലക്ഷ്യവില 104 രൂപയില്‍ നിശ്ചയിച്ചു. എന്നാല്‍ വിപണിയിലെ ചാഞ്ചാട്ടം കാരണം 97-ലേക്കെത്തിയതിനു ശേഷം ഓഹരി 106 നിലവാരത്തില്‍ ക്ലോസ് ചെയ്തു. ഇത്തരം സാഹചര്യങ്ങളില്‍ സ്റ്റോപ് ലോസ് താഴ്ത്തിയാല്‍ ലക്ഷ്യം നേടാമല്ലോയെന്ന് ചിന്തിക്കാം.
എന്നാല്‍ സ്റ്റോപ് ലോസ് നിലവാരത്തിന് താഴെ പോയാല്‍ ഓഹരി കൂടുതല്‍ തകരുന്നതിനും അതേപോലെ സ്റ്റോപ് ലോസ് നിലവാരത്തില്‍ എത്തിയ ശേഷം ഓഹരി വീണ്ടും മുകളിലേക്ക് പോകുന്നതിനും തുല്യ സാധ്യതകളാണ് കണ്ടിട്ടുള്ളതെന്ന് വര്‍ഷങ്ങള്‍ പരിചയ സമ്പത്തുള്ളവരും ചൂണ്ടിക്കാണിക്കുന്നു. ഇത്തരം സാഹചര്യങ്ങളിലാണ് ഓപ്ഷന്‍സ് മികച്ചൊരു വ്യാപാര അവസരം പ്രദാനം ചെയ്യുന്നത്.
ഓഹരിക്ക് പകരം അതിന്റെ നിശ്ചിത സ്ട്രേക്കിലുള്ള ഓപ്ഷനാണ് വാങ്ങുന്നതെങ്കില്‍, സ്റ്റോപ് ലോസിനെ കുറിച്ച് അധികം തലപുകയ്ക്കാതെ ആ ട്രേഡില്‍ തുടരാന്‍ സാധിക്കും. ഇനി നേരത്തെ നടത്തിയ പഠനത്തില്‍ നിന്നും മനസിലാക്കിയ സ്റ്റോപ് ലോസ് നിലവാരത്തിലേക്ക് ഓഹരി എത്തിയാല്‍, വേണമെങ്കില്‍ ഓപ്ഷ്നില് നിന്നും പുറത്തു കടക്കാവുന്നതേയുള്ളൂ. എന്നാല്‍ ഇവിടെ ഓര്‍ക്കേണ്ട കാര്യം, ഒരു ഓപ്ഷന് വാങ്ങിയാല്‍ വരാവുന്ന പരമാവധി നഷ്ടം അതിന്റെ പ്രീമിയം മാത്രമാണ്. സാധാരണ ഗതിയില്‍ ഓഹരി വാങ്ങുന്ന ചെലവിന്റെ 5- 10 ശതമാനം വരെയേ ഓപ്ഷന്റെ പ്രമീയത്തിനും ചിലവാകുകയുള്ളൂ.
സ്റ്റോപ് ലോസില്‍ തട്ടി വിജയിക്കാവുന്ന എല്ലാ ട്രേഡുകളും നഷ്ടത്തിലേക്ക് പോകാതെ, ചെറിയ തോതിലുള്ള പരമാവധി നഷ്ടം എത്രവരെയെന്ന് നേരത്തെ മനസിലാക്കി ആ ട്രേഡില്‍ തുടരുന്നതിനും ഓപ്ഷന്‍സ് മുഖേന സാധ്യമാകും. സാധാരണ ഗതിയില്‍ സമയം നീങ്ങുന്നത് അനുസരിച്ച് ഓപ്ഷന്‍സിലെ പ്രീമിയത്തിലും ദ്രവീകരണം സംഭവിക്കാം. എന്നാല്‍ ചാഞ്ചാട്ടമുള്ള സാഹചര്യങ്ങളില്‍ പ്രീമിയവും ഉയര്‍ന്നു നില്ക്കുന്നതിനാല് സമയം കടന്നു പോകുന്നതു കാരണമുള്ള പ്രീമിയത്തിലെ ദ്രവീകരണവും താരതമ്യേന കുറവായിരിക്കും. അതിനാല്‍, പ്രതീക്ഷിച്ച ദിശയിലാണ് ഓഹരി നീങ്ങുന്നതെങ്കില്‍ ലാഭവും ഇരട്ടിയാവും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications