2020 ജനുവരി 1, പുതുവർഷത്തിന്റെ ആരംഭം മാത്രമല്ല രാജ്യത്തെ സാമ്പത്തിക മേഖലകളിലെ പുതിയ നിരവധി നിയമങ്ങൾ പ്രാബല്യത്തിൽ വരുന്ന ദിവസം കൂടിയാണ്. ഡെബിറ്റ് കാർഡ്, പാൻ കാർഡ് ഉപഭോക്താക്കൾ തുടങ്ങി ഓൺലൈൻ വഴി പണം കൈമാറ്റം ചെയ്യുന്നവർ ഉൾപ്പെടെ നിരവധി പേരെ പുതിയ നിയമങ്ങൾ ബാധിക്കും.
നേരത്തെ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്ന മാഗ്നറ്റിക് സ്ട്രിപ്പ് എ.ടി.എം കാര്‍ഡുകള്‍ ജനുവരി 1 മുതൽ ഉപയോഗ ശൂന്യമാകും. ഇവയ്‌ക്ക് പകരമായി ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുള്ള ഇഎംവി കാര്‍ഡുകളാണ് എല്ലാ ഉപഭോക്താക്കള്‍ക്കും ബാങ്കുകള്‍ നൽകുന്നത്. ഇതുവരെ ഇഎംവി കാർഡുകളിലേക്ക് മാറാത്ത ഉപഭോക്താക്കൾക്ക് പഴയ മാഗ്നറ്റിക് സ്ട്രിപ്പ് കാർഡുകൾ സൗജന്യമായി മാറ്റി നൽകുന്നതാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പഴയ ഡെബിറ്റ് കാർഡുകൾ പുതിയ ഇഎംവി അടിസ്ഥാനമാക്കിയുള്ള കാർഡുകളാക്കി മാറ്റാൻ എല്ലാ ബാങ്കുകളോടും ആവശ്യപ്പെട്ടിരുന്നു. മാഗ്നറ്റിക് സ്ട്രിപ്പ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമായതോടെയാണ് റിസര്‍വ് ബാങ്ക് ഇഎംവി കാര്‍ഡുകളിലേക്ക് മാറാൻ ബാങ്കുകൾക്ക് നിര്‍ദ്ദേശം നല്‍കിയത്.
എൻഇഎഫ്‌ടി സർവീസ് ചാർജുകൾ ഒഴിവാക്കി
വ്യത്യസ്ത ബാങ്കുകളുടെ അക്കൗണ്ടുകളിലേയ്‌ക്ക് പണമിടപാട് സാധ്യമാക്കുന്നതിനുള്ള സംവിധാനമാണ് എൻഇഎഫ്‌ടി. ജനുവരി ഒന്നുമുതല്‍ എൻഇഎഫ്‌ടി ഇടപാടുകൾക്ക് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകളിൽ നിന്ന് സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന് ആര്‍ബിഐ വിജ്ഞാപനമിറക്കിയിരുന്നു. ഓൺലൈൻ പണകൈമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി എൻഇഎഫ്‌ടി 24x7 സമയവും ലഭ്യമാകുമെന്നും അടുത്തിടെയാണ് ആർബിഐ പ്രഖ്യാപിച്ചത്. നിരവധി ബാങ്കുകൾ നേരത്തെ തന്നെ എൻഇഎഫ്‌ടി സൗകര്യം സൗജന്യമാക്കിയിരുന്നു. ബാങ്ക് ശാഖകളിൽ നടത്തുന്ന എൻഇഎഫ്‌ടി കൈമാറ്റം മുമ്പത്തെപ്പോലെ തന്നെ ചാർജ് ചെയ്യപ്പെടുന്നതായിക്കും.
രുപേ, യുപിഐ നിരക്കുകൾ
രുപേ ക്രഡിറ്റ് കാർഡുകൾ, യുപിഐ, ക്യൂആർ കോഡുകൾ എന്നിവ ഉപയോഗിച്ചുള്ള ഇടപാടുകളിന്മേൽ കച്ചവടക്കാരിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും അധിക ചാർജ് ഈടാക്കുന്നത് ജനുവരി 1 മുതൽ നിർത്തിവെയ്‌ക്കും. 50 കോടിയോ അതിലധികമോ വിറ്റുവരവുള്ള എല്ലാ കമ്പനികളും അവരുടെ ഉപഭോക്താക്കൾക്ക് രൂപേ ഡെബിറ്റ് കാർഡ്, യുപിഐ ക്യുആർ കോഡ് എന്നിവ വഴി ഇ-പേയ്മെന്റ് നടത്താനുള്ള സൗകര്യം നൽകണം.
എസ്‌ബിഐ എടിഎം വഴിയുള്ള പണം പിൻവലിക്കൽ
എസ്‌ബിഐ എടിഎമ്മുകളിൽ നിന്ന് ജനുവരി 1 മുതൽ പണം പിൻവലിക്കാൻ ഒടിപി നൽകേണ്ടിവരും. 10,000 രൂപയിൽ കൂടുതൽ പണം പിൻവലിക്കണമെങ്കിൽ ഇനി നിങ്ങളുടെ ഫോണിൽ വരുന്ന ഒടിപി നമ്പർ നൽകണം. രാത്രി 8മണി മുതൽ രാവിലെ 8മണി വരെ നടത്തുന്ന എടിഎം ഇടപാടുകൾക്കാണ് ഒടിപി സംവിധാനം നടപ്പിലാക്കുന്നത്. എസ്‌ബിഐയുടേതല്ലാതെ മാറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് ഇടപാടുകൾ നടത്തുന്നവർക്ക് ഇത് ബാധകമല്ല.
പാൻ കാർഡ്
പാൻ കാർഡും ആധാറും പരസ്പരം ബന്ധിപ്പിക്കുന്നത് ആദായനികുതി വകുപ്പ് നിർബന്ധമാക്കി. ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാൻ കാർഡുകളും ജനുവരിയിൽ അസാധുവാകുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചിരുന്നെങ്കിലും, അതിനുള്ള സമയപരിധി ഡിസംബർ 31-ൽ നിന്ന് മാർച്ച് 31 വരെ നീട്ടി.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
